രഞ്ജിതയ്ക്കുനേർ ഭീഷണിയുമായി സുമിത്ര.!! സരസ്വതിയമ്മയും രഞ്ജിതയും തമ്മിലുള്ള ബന്ധം കൈയ്യോടെ പൊക്കി സുമിത്ര.!! | Kudumbavilakku Today Episode March 19

Kudumbavilakku Today Episode March 19: ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്നു കണ്ട പരമ്പരയായ കുടുംബ വിളക്കിൻ്റെ സെക്കൻ്റ് ഭാഗവും വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര ആശുപത്രിയിൽ വക്കീലുമായി സംസാരിക്കുകയായിരുന്നു. രഞ്ജിതയെ ഭയന്ന് വക്കീൽ ഒന്നും പറഞ്ഞില്ല. ശേഷം വക്കീൽ സിസ്റ്ററിനോട് എൻ്റെ ഭാര്യയെ ഒന്നു വിളിക്കു എന്നു പറഞ്ഞു. അപ്പോൾ സുമിത്ര പുറത്തേക്ക് പോവുകയും, ഭാര്യ റൂമിലേക്ക് കയറാൻ പോകുമ്പോൾ, ഞാൻ കണ്ടിട്ട് നിനക്ക് പോകാമെന്ന് വക്കീലിൻ്റെ ഭാര്യയോട് രഞ്ജിത പറഞ്ഞു.

പിന്നീട് റൂമിൽ കയറി രഞ്ജിത പലതും വക്കീലിനോട് പറയുന്നുണ്ട്. അത് പുറത്തു നിന്നും സുമിത്ര നോക്കുന്നുണ്ട്. പിന്നീട് സുമിത്ര അരവിന്ദിനോട് പറഞ്ഞു. എല്ലാവരുടെയും അസുഖത്തിന് ഞാൻ അടുത്തു തന്നെ മരുന്നു തരാമെന്നും,ചിലതൊക്കെ എനിക്ക് മനസിലാവുന്നുണ്ടെന്നും പറയുകയാണ് സുമിത്ര. അതിനു ശേഷം സുമിത്ര പോവുകയാണ്. അപ്പോഴാണ് രഞ്ജിത പുറത്ത് വരുന്നത്. സുമിത്ര കുറെ ഭീഷണികൾ നടത്തിയെന്നും, നമ്മളെ അവൾ എന്തു ചെയ്യാനാണെന്നും രഞ്ജിതയോട് അരവിന്ദ് പറഞ്ഞപ്പോൾ, അവളെ ഭയക്കണമെന്നും, നമ്മുടെ സ്വത്തുക്കൾ മുഴുവൻ ഇല്ലാതാവാൻ ഒറ്റനിമിഷം മതിയെന്ന് പറഞ്ഞു.

പിന്നീട് കാണുന്നത്, ശീതളും, സരസ്വതിയും പലതും സംസാരിക്കുകയാണ്. സരസ്വതി സുമിത്രയെക്കുറിച്ചാണ് ശീതളിനോട് പറയുന്നത്. നിൻ്റെ അമ്മയാണ് എല്ലാത്തിനും കാരണമെന്നും, മറ്റും പറഞ്ഞ് ശീതളിനെ സുമിത്രയിൽ നിന്ന് അടുപ്പം കുറയ്ക്കാൻ നോക്കുകയാണ്. അമ്മ അങ്ങനെയൊന്നും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് പറയുകയാണ് ശീതൾ. അപ്പോഴാണ് സുമിത്ര കയറി വരുന്നത്. എന്താണ് രണ്ടു പേരും പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് സുമിത്ര ചോദിച്ചപ്പോൾ, ശീതൾ സരസ്വതി പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞു. സുമിത്ര സരസ്വതിയമ്മയെ ദേഷ്യത്തിൽ നോക്കിയിട്ട് ശീതളിനേയും കൂട്ടി അകത്തേക്ക് പോയി. പിന്നീട് കാണുന്നത്, പൂജയും അപ്പുവും മീൻ കറി തയ്യാറാക്കിയ ശേഷം ഭക്ഷണം കഴിക്കാനിരിക്കുന്നതാണ്. അപ്പുവിൻ്റെ മീൻ കറിയെ പുകഴ്ത്തി കൊണ്ട് പൂജ ഭക്ഷണം കഴിക്കുന്നത് കണ്ട് പങ്കജിന് അപ്പുവിനെ കൊല്ലാനുള്ള ദേഷ്യം വരികയാണ്.

പിന്നീട് കാണുന്നത്, സുമിത്രയുടെ വീടാണ്. സരസ്വതിയമ്മ റൂമിൽ സാരിയൊക്കെ മടക്കിവയ്ക്കുമ്പോഴാണ് സുമിത്ര വരുന്നത്. ഇത് എവിടുന്നാണ് അമ്മയ്ക്ക് ഇത്ര സാരിയെന്ന് ചോദിക്കുകയാണ് സുമിത്ര. എനിക്ക് ശരണാലയത്തിൽ നിന്ന് കിട്ടിയതാണെന്ന് കളവ് പറയുന്നു.ശരണാലയത്ത് നിന്ന് അമ്മ വന്നത് ഞാൻ കണ്ടതല്ലേയെന്നും ആരാണ് അമ്മയ്ക്ക് ഇത്രയും സാരി തന്നതെന്ന് പറയാൻ പറഞ്ഞപ്പോൾ, ഒന്നും പറയാതെ സരസ്വതിയമ്മ നിന്നു. അപ്പോഴാണ് സുമിത്ര, ഞാൻ വക്കീലിനെ വിളിച്ച കാര്യമൊക്കെ രഞ്ജിതയോട് പറഞ്ഞതെന്ന് ചോദിക്കുന്നു.ഇത് കേട്ട് സരസ്വതിയമ്മ ഞെട്ടി നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്‌.

Rate this post