സച്ചിനെയും കണ്ടെത്തി സുമിത്ര.!! രോഹിത്തിന്റെ ഡയറിയിൽ നിന്നും ആ വിലപിടിച്ച രഹസ്യം അറിയുമ്പോൾ; പൂജയ്ക്കു അപ്പുവിനോട് പ്രണയം.!! | Kudumbavilakku Today Episode January 05

Kudumbavilakku Today Episode January 05 : ഏഷ്യാനെറ്റ്കുടുംബപരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്രയും പൂജയും രഞ്ജിതയുടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, വക്കീലിന് അരവിന്ദ് പണം കൊടുക്കുന്നത് കണ്ടെന്ന് പറയുകയാണ് സുമിത്ര.ഇത് കേട്ട് രഞ്ജിത ഞെട്ടുന്നുണ്ട്. സുമിത്ര പോയ ശേഷം അരവിന്ദിനെ വഴക്കു പറയുകയായിരുന്നു രഞ്ജിത. വക്കീലിന് പണം കൊടുത്തത് അവൾ പറഞ്ഞത് നിങ്ങൾ കേട്ടില്ലേയെന്ന് പറയുകയാണ്.

രഞ്ജിത വഴക്ക് പറയുകയാണ്. അപ്പോഴാണ് സുമിത്രയും പൂജയും കൂടി വക്കീലിൻ്റെ ഓഫീസിലേക്ക് പോവുകയാണ്. അവിടെ എത്തിയപ്പോൾ വക്കീലിനെ കാണാനില്ല. വക്കീൽ എവിടെയോ പോയെന്ന് പറയുകയാണ് അവിടെയുള്ള സ്റ്റാഫുകൾ. താഴെ ഇറങ്ങി ഓട്ടോയ്ക്ക് കാത്തു നിൽക്കുമ്പോൾ ട്രാഫിക്കിൽ വണ്ടികളൊക്കെ നിർത്തിയിട്ടുണ്ടായിരുന്നു. പെട്ടെന്ന് നോക്കുമ്പോൾ ഒരു കാർ സച്ചിൻ ഓടിക്കുന്നതാണ് സുമിത്ര കാണുന്നത്.

സച്ചിനെ കണ്ടതും സുമിത്ര പൂജയോട് സച്ചിനെന്നും, വാ നമുക്ക് അങ്ങോട്ട് പോകാമെന്നും പറഞ്ഞ് സച്ചിൻ എന്നു വിളിക്കുമ്പോഴേക്കും സച്ചിൻ്റെ കാർ മുന്നോട്ടു പോയിരുന്നു. സച്ചിനെ കണ്ടിരുന്നെങ്കിൽ എൻ്റെ മക്കൾ എവിടെയാണെന്ന് അറിയാൻ കഴിയുമായിരുന്നെന്ന് പറയുകയാണ്പൂജയോട് സുമിത്ര. പിന്നീട് കാണുന്നത് സ്വരമോൾ പനി കുറഞ്ഞ് കുറച്ച് കളിക്കാനൊക്കെ തുടങ്ങി.പ്രേമ കുഞ്ഞിനെ വഴക്കു പറയുകയാണ്. അപ്പോഴാണ് വിശ്വനാഥൻ വരുന്നത്.

മോൾക്ക് പനിക്കുന്നുവെന്നറിഞ്ഞ് സ്വരമോളുടെ അടുത്ത് പോയി. സ്വര മോളോട് സുഖവിവരങ്ങൾ അന്വേഷിക്കുകയാണ്.അമ്മ വരുന്ന കാര്യം സ്വരമോൾ സന്തോഷത്തോടെ പറയുകയാണ്. അപ്പോഴാണ് സുമിത്രയും പൂജയും വീട്ടിലെത്തുന്നത്. ദീപുവും ചിത്രയും പോയ കാര്യം ചോദിച്ചപ്പോൾ, രഞ്ജിതയുടെ വീട്ടിൽ പോയ കാര്യം പറയുകയായിരുന്നു. പിന്നീട് വഴിയിൽ വച്ച് കാറിൽ സച്ചിനെ കണ്ട കാര്യവും സുമിത്ര പറയുന്നു.അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്നത്തെ കുടുംബ വിളക്കിൽ കാണാൻ സാധിക്കുന്നത്.

Rate this post