ശീതളിന്റെ ദുരന്തജീവിതമറിഞ്ഞ ഞെട്ടലിൽ സുമിത്ര.!!രഞ്ജിതയും സരസ്വതിയും ഒന്നാകുന്നു;പൂജ പങ്കജിന്റെ ചതിയിൽ.!! | Kudumbavilakku Today Episode February 26

Kudumbavilakku Today Episode February 26: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൽ അടുത്ത ഒരാഴ്ച നടക്കാൻ പോകുന്നത് വ്യത്യസ്ത കഥാരംഗങ്ങളാണ്. സരസ്വതിയമ്മയുടെ പുതിയ നീക്കങ്ങളാണ് ആദ്യം കാണുന്നത്. സരസ്വതിയമ്മ രഞ്ജിതയുടെ വീട്ടിൽ വന്ന് രഞ്ജിതയുമായി അടുപ്പത്തിലാവുകയായിരുന്നു. ഞാൻ നിങ്ങളുടെ കൂടെ എപ്പോഴുമുണ്ടാവുമെന്ന് പറഞ്ഞാണ് സരസ്വതിയമ്മ മടങ്ങുന്നത്. അതുപോലെ പങ്കജ് പൂജയുടെ മനസിൽ ഞാൻ നല്ലവനാണെന്ന് വരുത്തി തീർക്കാൻ അപ്പുവുമായുള്ള പ്രണയത്തിന് എല്ലാ സപ്പോർട്ടുമായി ഞാൻ ഉണ്ടാവുമെന്നും,

ഞാൻ നിങ്ങളെ ഒന്നാക്കുന്നതിൽ കൂടെ ഉണ്ടാവുമെന്നും പറയുകയാണ്. പിന്നീട് കാണുന്നത് സുമിത്ര ശീതൾ വീട്ടിൽ വരാത്തതിനാൽ, ശീതളിൻ്റെ വീട്ടിൽ വരികയാണ്. അവിടെ എത്തിയപ്പോൾ ആകെ ഞെട്ടിപ്പോവുകയാണ് സുമിത്ര. ശീതളിൻ്റെ വീട്ടിലെത്തിയപ്പോൾ, എന്തോ മകൾ ഒളിച്ചുവയ്ക്കുന്നുണ്ടെന്ന് മനസിലാക്കിയ സുമിത്ര വീടിൻ്റെ പിറകുവശത്തേക്ക് പോകുമ്പോൾ, ബെഡ്റൂമിൻ്റെ ഡോർ തുറന്നു കിടക്കുകയാണ്. അതു വഴി നോക്കിയപ്പോൾ സുമിത്ര ഞെട്ടുകയാണ്.

ഭ്രാന്തനെപ്പോലെ ഇരിക്കുന്ന സച്ചിനെയാണ് കാണുന്നത്. അങ്ങനെ സുമിത്ര മോളെ എന്ന് വിളിച്ചപ്പോഴാണ് ശീതൾ കാണുന്നത്.’ശീതൾ ഓടി വന്ന് ജനൽ അടക്കാൻ ശ്രമിച്ചപ്പോൾ സുമിത്ര തടയുകയാണ്. എന്താണ് മോളെ ഞാൻ ഇത് കാണുന്നതെന്ന് പറഞ്ഞപ്പോൾ, ഞാൻ ഈ ജീവിതവുമായി പെരുത്തപ്പെട്ടു പോയെന്നും, അത് എനിക്ക് വിഷമമായി തോന്നുന്നില്ലെന്നും പറയുകയാണ് ശീതൾ. മകളുടെ അവസ്ഥ കണ്ട് സുമിത്ര ആകെ തകർന്നു പോയി. സ്വരമോൾ മമ്മി വരുന്നതിൻ്റെ വലിയ സന്തോഷത്തിലാണ്. മമ്മി വരുന്നതും കാത്ത് നിൽക്കുമ്പോഴാണ് ബെല്ലടിയുന്നത്.

ഓടിച്ചെന്ന് ഡോർ തുറന്നപ്പോൾ അനന്യയായിരുന്നു. മമ്മിയെ കണ്ട് സ്വരമോൾക്ക് ‘വലിയ സന്തോഷമാവുകയാണ്.പിന്നീട് കാണുന്നത് സുമിത്ര വീട്ടിലേക്ക് വരികയാണ്. ആകെ സമാധാനമില്ലാതെ ശീതളിൻ്റെ അവസ്ഥ ഓർത്ത് വിഷമിച്ചിരിക്കുമ്പോഴാണ് പൂജ വരുന്നത് .പൂജയോട് ശീതളിൻ്റെ കാര്യങ്ങൾ പറയുകയാണ്. പൂജ സുമിത്രയെ സമാധാനിപ്പിക്കുകയാണ്. പിന്നീട് കാണുന്നത് പൂജ ഓഫീസ് ആവശ്യത്തിനായി രഞ്ജിതയുടെ വീട്ടിൽ വന്നതായിരുന്നു. അകത്ത് നിന്ന് ഫയലൊക്കെ വാങ്ങി പൂജ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവിടെ ദീപുവിനെ കാണുകയാണ്. പൂജയെ കണ്ട് ദീപു ആകെ ഞെട്ടുകയാണ്.

Rate this post