രോഹിതിന്റെ സ്വത്തുക്കൾ തിരിച്ചുപിടിച് സുമിത്ര.!! എല്ലാമറിയുന്ന പൂജ പൊട്ടി തിരിക്കുമ്പോൾ; ജോലിയും നഷ്ടമാകുന്നു.!! | Kudumbavilakku Today Episode December 30

Kudumbavilakku Today Episode December 30 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്കിൽ കഴിഞ്ഞ ആഴ്ച നടന്നത് വളരെ വ്യത്യസ്തമായ എപ്പിസോഡായിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ പൂജ ഓഫീസിൽ പോയപ്പോൾ, ഹെഡ് ഓഫീസർ പൂജയുടെ ജോലി നഷ്ടപ്പെട്ടെന്നും, പൂജ വലിയൊരു തെറ്റാണ് ചെയ്തിരിക്കുന്നതെന്നും പറഞ്ഞു. എന്നാൽ ഇതിൽ വലിയ ചതി നടന്നിട്ടുണ്ടെന്ന് മനസിലാക്കിയ പൂജ അദ്ദേഹത്തോട് ഇത് സാറിൻ്റെ എന്തോ ചതിയാണെന്ന് പറയുന്നു.

പിന്നീട് കാണുന്നത് സുമിത്ര വക്കീലിൻ്റെ അടുത്ത് പോയി വന്ന ശേഷം വക്കീൽ ഉടൻ തന്നെ രഞ്ജിതയെ വിളിക്കുകയാണ്. സുമിത്ര സത്യങ്ങൾ കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണെന്നും, ഞാൻ പറഞ്ഞത് കേട്ട് സുമിത്ര അനങ്ങാതെ ഇരിക്കില്ലെന്നും, ഇനിയും അവൾ അന്വേഷണം തുടരുമെന്നും രഞ്ജിതയോട് പറയുന്നു. രഞ്ജിതയ്ക്കൊരു ഉൾഭയംതോന്നുന്നുണ്ട്. പിന്നീട് കാണുന്നത് പൂജ വീട്ടിലേക്ക് വരുന്നതാണ്. പൂജ വിഷമിച്ച് വരുന്നത് കണ്ട് സുമിത്ര എന്താണ് കാര്യമെന്ന്‌ ചോദിക്കുന്നു. അപ്പോഴാണ് പൂജ ആ ഉദ്യോഗസ്ഥൻ തന്നെ ചതിച്ചെന്ന കാര്യം പറയുന്നു.

എൻ്റെ ജോലി പോയെന്നും അയാൾ എൻ്റെ ജോലി പോകാൻ വേണ്ടി എന്തോ ചതി നടത്തിയതാണെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് പൂജ. നീ പേടിക്കേണ്ട മോളെയെന്നും, ആരാണ് അങ്ങനെ ചെയ്തതെന്ന് നമുക്ക് നോക്കാമെന്നും, ഇപ്പോൾ മോൾ വിഷമിക്കാതിരിക്കുന്നുവെന്നാണ് സുമിത്ര പറയുന്നു. ദീപുവും, ചിത്രയും അപ്പുവും പൂജയെ സമാധാനിപ്പിക്കുകയാണ്. പിന്നീട് കാണുന്നത് പരമശിവത്തെയാണ്. രഞ്ജിത പരമശിവത്തെ വിളിച്ചു സുമിത്ര എല്ലാം തിരഞ്ഞ് ഇറങ്ങിയെന്ന കാര്യം അറിയിക്കുകയാണ്. പിന്നീട് പരമശിവത്തിൻ്റെ അടുത്ത് പോയി സുമിത്ര വക്കീലിനെ കണ്ട വിവരമൊക്കെ അറിയിക്കുന്നു.

എന്നാൽ പരമശിവം ഇത്ര ഭയപ്പെടേണ്ടതില്ലെന്നും, സുമിത്ര എന്തു ചെയ്യുമെന്ന് നോക്കാമെന്ന് പറയുകയാണ് പരമശിവം. ഇതൊക്കെ ഓർത്ത് രഞ്ജിതയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ്. മകൻ പൂജയുടെ ജോലി പോയപ്പോൾ അത് ആഘോഷിക്കാൻ വേണ്ടി പണത്തിനാവശ്യപ്പെട്ടപ്പോൾ, ദേഷ്യത്തിലാണ് രഞ്ജിത പങ്കജിനോട് പെരുമാറുന്നത്. സുമിത്ര എല്ലാം അന്വേഷിച്ച് ഇറങ്ങിയതിനാൽ, ഇനി എന്താവും ജീവിതം എന്നറിയാത്ത അവസ്ഥയിലാണ് ആകെ ടെൻഷനടിച്ച് നിൽക്കുമ്പോഴാണ് മകൻ ഇങ്ങനെ ചെയ്യുന്നത്. അങ്ങനെ വ്യത്യസ്തമായ പ്രൊമോയാണ് അടുത്ത ആഴ്ച കാണാൻ സാധിക്കുന്നത്.

Rate this post