രോഹിത്തിന് പറ്റിയ ആ വലിയ ആപത്തിനു പിന്നിൽ അയാൾ.!! ചിതാഭസ്മത്തിന് മുന്നിൽ സുമിത്രയുടെ ഉറച്ച തീരുമാനം.!! | Kudumbavilakku Today Episode December 13

Kudumbavilakku Today Episode December 13 : കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത കഥാമുഹൂർത്തത്തിലൂടെയാണ് കടന്നു പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ രോഹിത്തിൻ്റെ ചിതാഭസ്മം ദീപു സുമിത്രയ്ക്ക് നൽകുന്നതായിരുന്നു. ഇത് കണ്ട് സുമിത്ര പൊട്ടിക്കരയുകയായിരുന്നു. പിന്നീട് അതിൻ്റെ കർമ്മങ്ങൾ ചെയ്യാൻ എല്ലാവരും പോവുകയാണ്. സുമിത്രയും പൂജയും ചടങ്ങുകൾ ചെയ്യുകയായിരുന്നു. അപ്പോഴാണ് രഞ്ജിത മകനെ രക്ഷിക്കാൻ വേണ്ടി ശ്രീനിലയത്തിലേക്ക് പോകുന്നത്.

അവിടെയുള്ള ആ ഗുണ്ടയോട് തൻ്റെ മകനെ രക്ഷിക്കണമെന്ന് പറയുകയാണ് രഞ്ജിത. സാറിന് എത്ര ലക്ഷം വേണമെന്നും, അത് ഞാൻ തരാമെന്നും, എൻ്റെ മകനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറയുകയാണ് രഞ്ജിത. അങ്ങനെ അയാൾ പങ്കജനെ പോലീസ് കേസിൽ നിന്നും രക്ഷപ്പെടുത്താമെന്ന് പറയുകയാണ്. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട രഞ്ജിതയ്ക്ക് ആശുപത്രിയിൽ നിന്നും ഒരു കോൾ വരികയാണ്. സുമിത്ര എഴുന്നേറ്റെന്ന വിവരം. ഇത് കേട്ട രഞ്ജിതയ്ക്ക് ഭ്രാന്ത് പിടിച്ചതു പോലെയായി.

എങ്ങനെയെങ്കിലും അവളെ കൊന്നുകളയാൻ പറഞ്ഞപ്പോൾ, അവർ ആശുപത്രി വിട്ട് പോയെന്ന് പറയുകയാണ് നഴ്സ്.ഇതൊക്കെ കേട്ട് ഇനി എന്തു ചെയ്യുമെന്ന് ഓർത്ത രഞ്ജിത വീണ്ടും ആ സാറിനെ വിളിക്കുകയാണ്. സുമിത്ര അസുഖം മാറി എഴുന്നേറ്റെന്നും, അത് നടക്കാൻ പാടില്ലെന്ന് പറയുകയാണ് രഞ്ജിത.

അപ്പോഴാണ് സുമിത്രയും പൂജയും വിഷമത്തിൽ പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് രോഹിത്തിൻ്റെ സ്വത്തുക്കളെ കുറിച്ചൊക്കെ ചോദിച്ചപ്പോൾ, അത് രഞ്ജിതയുടെ കൈയിലാണെന്നു പറഞ്ഞപ്പോൾ,അത് പൂജയ്ക്ക് അവകാശപ്പെട്ടതല്ലേ എന്നു പറയുകയാണ് സുമിത്ര. നമുക്ക് സ്വത്തൊന്നും വേണ്ടെന്ന് പറയുകയാണ് പൂജ. നമുക്ക് സമാധാനത്തോടെ എവിടെയെങ്കിലും ജീവിക്കാമെന്നും, സ്വത്തൊക്കെ ആരെങ്കിലും എടുത്തോട്ടെ എന്ന് പറയുകയാണ് പൂജ. അങ്ങനെ രസകരമായ ഒരു പ്രൊമോയാണ് വന്നിരിക്കുന്നത്.

Rate this post