സുമിത്രയുടെ വിവാഹം സിദ്ധാർത്തിനെ ക്ഷണിച്ച് മേനോൻ .!! കല്യാണം മുടക്കാൻ സാധിക്കുമോ സിദ്ധുവിന് ; വേദികയുമായി വേർപിരിയലിനു ഒരുങ്ങി സിദ്ധു ; | Kudumbavilakku today episode

Kudumbavilakku today episode: മലയാളമിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്കിൽ മലയാളികൾ കാത്തിരിക്കുന്ന സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. സുമിത്രയെ തിരിച്ചെടുക്കാൻ സിദ്ധാർഥ് നടത്തുന്ന ഓരോ ശ്രമങ്ങളും പരാജയപ്പെടുമ്പോൾ സിദ്ധാർത്തിനൊരു തിരിച്ചടിയായി സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹക്ഷണക്കത്ത് ആദ്യം തന്നെ സിദ്ധുവിന്റെ അച്ഛൻ സിദ്ധാർത്തിന് നൽകുകയാണ്. വരുന്ന അഞ്ചാം തീയതി നടക്കുന്ന വിവാഹത്തിൽ കുടുംബസമേതം

വരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് കാലം സിദ്ധാർത്തിനുവേണ്ടി കാത്തുവെച്ച തിരിച്ചടിയാണെന്നാണ് സുമുത്രയുടെയും രോഹിത്തിന്റെയും വിവാഹം കാണാൻ ആഗ്രഹിക്കുന്ന ഓരോ മലയാളികളും പറയുന്നത്. സിദ്ധാർത്ഥിന്റെയും വേദികയുടെയും രണ്ടാം വിവാഹജീവിതം നശിച്ചുതുടങ്ങുമ്പോൾ തന്നെ രോഹിത്തിന്റെയും സുമിത്രയുടെയും രണ്ടാം വിവാഹം നടക്കാൻ പോകുകയാണ്. വേദിക ഒരിക്കലും സിദ്ധാർത്ഥിനെ സുമിത്രയുടെ കൂടെ വീണ്ടും ജീവിക്കാൻ സമ്മതിക്കില്ല.

അതുകൊണ്ട് സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം ഒന്ന് പെട്ടെന്ന് കഴിഞ്ഞുകിട്ടാൻ വേദിക ആഗ്രഹിക്കുകയാണ്. സുമിത്ര നന്നാകുന്നതിൽ വേദികയ്ക്ക് നല്ല അസൂയ ഉണ്ടെങ്കിലും സിദ്ധാർത്ഥിന് സുമിത്രയുമായി ഒന്നിക്കാനുള്ള അവസരം ഉണ്ടാകാൻ ഒരിക്കലും വേദിക സമ്മതിക്കില്ല. വേദികയുടെ ആഗ്രഹങ്ങൾ വകവെക്കാതെ സിദ്ധാർത്ത് വീണ്ടും സുമിത്രയുടെ പിറകെ ഭിക്ഷാപാത്രവുമായി പോയാൽ വരും എപ്പിസോഡുകളിൽ വേദികയുടെ സൗമ്യഭാവം രൗദ്രഭാവമാകൻ സാധ്യതയുണ്ടെന്നാണ് പ്രേക്ഷകർ

പറയുന്നത്. സിദ്ധുവിന്റെ അച്ഛൻ നേരിട്ട് വന്ന് വിവാഹം ക്ഷണിച്ചുപോയപ്പോൾ വേദികയ്ക്ക് നല്ല സന്തോഷം മുഖത്ത് തെളിഞ്ഞുവരുന്നത് കാണാം. പക്ഷേ സിദ്ധാർത്ഥിന്റെ മുഖത്തുള്ള ഒരേ ഒരു ഭാവം എല്ലാം നഷ്ട്ടപെട്ട് ജീവിതത്തിൽ ഒറ്റപെട്ടവന്റെ ഭാവമാണ്. ഇത് ആ സീനിൽ പ്രേക്ഷകർക്ക് കാണാൻ കഴിയുo. ഇനി വരുന്ന അഞ്ചാം തിയ്യതി രോഹിത്തും സുമിത്രയും വിവാഹിതരായാൽ ശ്രീനിലയത്തിൽ നടക്കാനിരിക്കുന്ന പ്രശ്നങ്ങളൊക്കെ വരും എപ്പിസോഡുകളിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും. സിദ്ധാർഥ് വേദിക വേർപിരിയലും സുമിത്രാ രോഹിത് വിവാഹവും ഇനി കാണാനിരിക്കുകയാണ് മലയാളികൾ.

Rate this post