സിദ്ധു വന്നതറിഞ്ഞ് ഞെട്ടി സുമിത്ര.!! അനിരുദ്ധിനെ സിദ്ധു കണ്ടെത്തുന്നു.!!അമ്മ അച്ഛൻ മക്കൾ സംഗമം ഉടൻ!! | Kudumbavilakku Today Episode April 27
Kudumbavilakku Today Episode April 27: ഏഷ്യാനെറ്റിലെ ഇഷ്ടപരമ്പരയായിരുന്ന കുടുംബ വിളക്ക് വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സുമിത്ര ശീതളിൻ്റെ വീട്ടിൽ പോയ ശേഷം ശീതളിനോട് ഗുളികയെ കുറിച്ച് പറയുന്നതായിരുന്നു. സച്ചിൻ അങ്ങനെ ചെയ്യില്ലെന്നും, അമ്മ ഞങ്ങളെ വേർപെടുത്താൻ വേണ്ടി പറയുന്നതാണെന്ന് പറഞ്ഞപ്പോൾ, ഒരിക്കലുമല്ലെന്നും, മോൾക്ക് അറിയാവുന്ന ഡോക്ടറെ കണ്ട് നിനക്ക് കുട്ടികൾ ഉണ്ടാവില്ലേയെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞ് സുമിത്ര അവിടെ നിന്നിറങ്ങുകയായിരുന്നു. പിന്നീട് കാണുന്നത് സരസ്വതി അമ്മയെയാണ്.അരവിന്ദിനോട് വെള്ളം ചോദിച്ചപ്പോൾ അരവിന്ദ് വെള്ളവുമായി വരികയായിരുന്നു. ആരായിരുന്നു ഇപ്പോൾ വന്നതെന്ന്
ചോദിച്ചപ്പോൾ, അത് സുമിത്രയുടെ ആദ്യ ഭർത്താവാണെന്ന് പറയുകയായിരുന്നു.ഇത് കേട്ട് സരസ്വതിയമ്മ കരയുകയായിരുന്നു. ഞാൻ ഇവിടെയുണ്ടെന്ന് തനിക്ക് പറഞ്ഞു കൂടായിരുന്നോ എന്ന് പറയുകയാണ് സരസ്വതിയമ്മ. എന്നാൽ രോഹിത്ത് മരിച്ചെന്ന് കേട്ട് ഒന്നും സംസാരിക്കാതെ പോവുകയായിരുന്നെന്ന് പറയുകയാണ് അരവിന്ദ്. പിന്നീട് കാണുന്നത് പങ്കജ് ദീപുവിനെ വിളിക്കുകയാണ്.അപ്പുവിനെയും പൂജയെയും തെറ്റിക്കാൻ വേണ്ടി ദീപുവിനോട് പറയുകയാണ്. പിന്നീട് കാണുന്നത് സിദ്ധാർത്ഥനെ ആണ്.
രഞ്ജിതയുടെ വീട്ടിൽ നിന്ന് മടങ്ങുന്ന സിദ്ധാർത്ഥ് പലതും ആലോചിച്ച് പോകുമ്പോഴാണ് വിശ്വത്തെ കാണുന്നത്, കണ്ടപ്പോൾ സന്തോഷത്തിൽ കാർ നിർത്താൻ പറയുകയും, ഉടൻ തന്നെ തന്നെ മക്കളെ കുറിച്ച് ഒക്കെ കാര്യങ്ങൾ അന്വേഷിക്കുകയാണ്. അപ്പോൾ അനിരുദ്ധും അനന്യയും എൻ്റെ വീട്ടിൽ ഉണ്ട് എന്ന് പറയുകയാണ് വിശ്വം. എന്നാൽ ഞാൻ വീട്ടിൽ വരാം എന്ന് പറഞ്ഞു വിശ്വത്തിൻ്റെ കൂടെ പോവുകയാണ്. പിന്നീട് സുമിത്ര അരവിന്ദിനോട് സിദ്ധാർത്ഥ് വന്ന കാര്യങ്ങൾ ചോദിക്കുകയാണ്. എന്നാൽ ഒന്നും തെളിച്ചു
പറയാത്തതിനാൽ സുമിത്രയ്ക്ക് ദേഷ്യം വരികയാണ്. അപ്പോഴാണ് രഞ്ജിത അവിടെ എത്തുന്നത്. സുമിത്ര പറയുന്നത് കേട്ട രഞ്ജിത അരവിന്ദേട്ടൻ അങ്ങനെ പറഞ്ഞത് നന്നായെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് സിദ്ധാർത്ഥ് അനന്യയുടെ വീട്ടിൽ എത്തിയ സിദ്ധാർത്ഥ് ബെല്ലടിച്ചപ്പോൾ അനിരുദ്ധാ ണ് ഡോർ തുറന്നത്. സിദ്ധാർത്ഥിനെ കണ്ട് ഞെട്ടുകയാണ്. പിന്നീട് ഉടൻ തന്നെ അകത്തേക്ക് പോവുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.