8 വർഷങ്ങൾക്ക് ശേഷം ഇന്ന് ശ്രീനിയേട്ടനെ കണ്ടപ്പോൾ.!! ശ്രീനിയേട്ടന്റെ ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം, നായികാ ശബ്ദങ്ങൾ പക്കാ.!!മദ്രാസ് ഓർമ്മകൾ പങ്ക് വെച്ചു ഇരു താരങ്ങളും.!! | Bhagyalakshmi Visiit Sreenivasan

Bhagyalakshmi Visiit Sreenivasan : മലയാള സിനിമ ലോകത്തിന്റെ മഹാനായ നടനും മികച്ച തിരക്കഥകൃത്തും ആണ് ശ്രീനിവാസൻ. മലയാള സിനിമ പരിശോധിച്ച് നോക്കിയാൽ എടുത്ത് പറയേണ്ടുന്ന ഒരു പിടി നല്ല ചിത്രങ്ങളുടെ ശില്പിയാണ് താരം. മികച്ച അഭിനേതാവ് മാത്രമല്ല ഏറ്റവും മികച്ച തിരക്കഥാകൃത്തും ഒക്കെയാണ് താരം. ആരോഗ്യകരമായ വൈഷമ്യങ്ങൾ അനുഭവിക്കുന്നു എങ്കിലും സിനിമ കാണാനും സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാനും ഒക്കെ താരം സമയം കണ്ടെത്താറുണ്ട്. തന്റെ രണ്ട് മക്കളും സിനിമയിൽ വളരെ ആക്റ്റീവ് ആണ് ഇപ്പോൾ. ഗായകനായി എത്തി നടനായും പിന്നീട് ഇപ്പോൾ മലയാളത്തിന്റെ ഏറ്റവും മികച്ച സംവിധായകനായും തിളങ്ങുകയാണ് താരത്തിന്റെ മൂത്ത മകൻ വിനീത് ശ്രീനിവാസൻ. ഇളയ മകൻ ധ്യാൻ

ശ്രീനിവാസനും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. ഒരു സിനിമയും താരം സംവിധാനം ചെയ്തിട്ടുണ്ട്. ഇപോഴിതാ വർഷങ്ങൾക്ക് ശേഷം എന്ന തിയേറ്ററിൽ നിറഞ്ഞോടുന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസനും ചിത്രത്തിൽ നായകനായി അഭിനയിച്ചു കൊണ്ട് ധ്യാനും വലിയൊരു വിജയാഘോഷത്തിന്റെ തിരക്കിലാണ്. മലയാള

സിനിമ ഒരു കാലത്ത് കേന്ദ്രീകരിച്ചിരുന്ന മദ്രാസിന്റ കഥ പറയുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഇന്നത്തെ സൂപ്പർസ്റ്റാറുകൾക്കും സിനിമ പ്രവർത്തകർക്കുമെല്ലാം ഒരുപാട് ഓർമ്മകൾ ഉള്ള സ്ഥലമാണ് മദ്രാസ്. ഇപോഴിതാ ഡബ്ബിങ് ആർട്ടിസ്റ് ആയ ഭാഗ്യലക്ഷ്മി ശ്രീനിവാസനെ സന്ദർശിച്ച ചിത്രങ്ങൾ പങ്ക് വെച്ച്

കൊണ്ടുള്ള കുറിപ്പാണ് വൈറൽ ആകുന്നത്. 1976 ൽ മണിമുഴക്കം സിനിമയുടെ സെറ്റിൽ വെച്ചാണ് തങ്ങൾ ആദ്യമായി കണ്ടതെന്നും അന്ന് ശ്രീനിവാസൻ സംവിധാനം ചെയ്ത ഒരു ചിത്രത്തിൽ താൻ ആയിരുന്നു നായിക എന്നും എന്നാൽ നാടകം നടക്കുന്ന ദിവസം ശ്രീനിയേട്ടൻ വന്ന് നാടകം നടക്കില്ല തനിക്ക് വീട്ടിൽ പോകണമെന്ന് പറഞ്ഞു എന്നുമാണ് ഭാഗ്യലക്ഷ്മി കുറിക്കുന്നത്. അതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും അറിയില്ല എന്ന് പറഞ്ഞു ഇരുവരും ചിരിച്ചു എന്നും താരം കുറിച്ചു.

Rate this post