രോഹിത്തിന്റെ തിരോധാനത്തിന്റെ ചുരുളഴിയുന്നു.!! കുടുംബവിളക്കു ഇന്ന്.!! | Kudumbavilakku Today December 6

Kudumbavilakku Today December 6 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് ഇപ്പോൾ ആറു വർഷത്തിനുശേഷമുള്ള സംഭവങ്ങളാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനന്യയുടെയും അനുരുദ്ധിൻ്റെയും മകളായ സ്വരമോൾ അനന്യയുടെ വീട്ടിൽ കളിച്ചു നടക്കുകയാണ്.

അനന്യയുടെ അമ്മയാണ് സ്വരമോളെ നോക്കുന്നത്. എന്നാൽ സ്വരമോളെ ഇടയ്ക്കിടയ്ക്ക് വഴക്ക് പറയുകയാണ് പ്രേമ. തൻ്റെ മകളുടെ കുഞ്ഞായിട്ടും അവർ സ്വരമോളെ വഴക്കു പറഞ്ഞു കൊണ്ടിരിക്കുകയാണ്. കുഞ്ഞ് തൻ്റെ അമ്മയുടെയും അച്ഛൻ്റെയും ഫോട്ടോ നോക്കി കരയുകയാണ്. എന്നാൽ ആശുപത്രിയിൽ സുമിത്രയെ എങ്ങനെയെങ്കിലും നടത്തിക്കാനുള്ള ശ്രമത്തിലാണ്.

ചിത്ര ചെറിയ രീതിയിൽ സുമിത്രയെ പിടിച്ച് നടത്തിക്കുകയാണ്. ഇത് കണ്ടപ്പോൾ ദീപുവിന് വലിയ സന്തോഷമായി. അപ്പോഴാണ് സുമിത്ര ദീപുവിനോട് ചോദിക്കുന്നത്, രോഹിത്തും പൂജയും ഇപ്പോൾ എവിടെയാണെന്ന്. ഇത് കേട്ടതും ദീപു ഒന്നും പറയുന്നില്ല. ചേച്ചിയുടെ അസുഖങ്ങളൊക്കെ മാറട്ടെയെന്നും, അതിനു ശേഷം നമുക്ക് വീട്ടിലേക്ക് തിരിച്ചു പോകാമെന്നും പറയുകയാണ്. അപ്പോഴാണ് ആശുപത്രിയിൽ ദീപുവിൻ്റെ മകൻ അപ്പു വരുന്നത്.

അപ്പുവിനെ കണ്ടപ്പോൾ സുമിത്രയ്ക്ക് വലിയ സന്തോഷമായി. ആൻറി നല്ല രീതിയിൽ നടക്കുന്നുണ്ടല്ലോയെന്നു പറഞ്ഞു കൊണ്ടാണ് അപ്പു വരുന്നത്. അപ്പോഴാണ് ഡോക്ടർ വരുന്നത്. സുമിത്ര ചെറിയ രീതിയിൽ നടക്കുന്നത് കണ്ട് ഡോക്ടർക്ക് വലിയ സന്തോഷമായി. ഡോക്ടറെ കണ്ടതും സുമിത്ര ഡോക്ടറോട് നന്ദി പറയുകയാണ്. എനിക്ക് പുതിയ ജീവിതം തന്നതിന് ഡോക്ടറോട് ഞാൻ കടപ്പെട്ടിരിക്കുന്നുവെന്ന് പറയുകയാണ് സുമിത്ര.പിന്നീട് കാണുന്നത്,രോഹിത്തിൻ്റെ വീട്ടിൽ രോഹിത്തിൻ്റെ പെങ്ങളാണ് ഫുൾ ഭരണം നടത്തുന്നത്. രോഹിത്തിൻ്റെയും സുമിത്രയുടെയും സ്വത്തുക്കളൊക്കെ രഞ്ജിതയാണ് കൈക്കലാക്കിയിരിക്കുന്നത്. സുമിത്ര പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ് നഴ്സിനോട്. എന്താണ് എൻ്റെ കുടുംബത്തിന് സംഭവിച്ചതെന്ന് ചോദിക്കുകയാണ്. ഇനി ആശുപത്രി വിട്ട ശേഷം നമുക്ക് അതൊക്കെ അ ന്വേഷിക്കാമെന്ന് പറയുകയാണ് നഴ്സ്. അങ്ങനെ, രസകരമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.

Rate this post