സുമിത്രയുടെ തിരിച്ചുവരവിൽ.!! എല്ലാ രഹസ്യങ്ങളും പൊളിയുന്നു; കുടുംബവിളക്കു ഇന്ന്.!! | Kudumbavilakku Today December 09
Kudumbavilakku Today December 09 : വളരെ കാലമായി ടെലിവിഷനിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്ന ഒരു പരമ്പരയാണ് കുടുംബ വിളക്ക്. സുമിത്ര എന്ന കഥാപാത്രത്തിന്റെ ജീവിതകഥയിലൂടെയാണ് ഈ പരമ്പര മുന്നേറുന്നത്. കഷ്ടതകളിൽ നിന്നും ഉയർത്തെഴുന്നേറ്റു വന്ന ഒരു കഥാപാത്രമാണ് സുമിത്ര. എല്ലാ പ്രതിസന്ധികളെയും വളരെ നിസ്സാരമായി തരണം ചെയ്യാനുള്ള കഴിവ് സുമിത്രയ്ക്ക് ഉണ്ടായിരുന്നു. തന്റെ കുടുംബത്തെയും ജോലിയെയും
ഒരുപോലെയായിരുന്നു സുമിത്ര കൊണ്ടുപോയിരുന്നത്. സുമിത്രയും രോഹിത്തും വിവാഹിതരായപ്പോൾ അതും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സുമിത്രയുടെ ജീവിതം മറ്റൊരു വഴിത്തിരിവിലേക്ക് സഞ്ചരിച്ചു. എന്നാൽ ഇപ്പോൾ വീണ്ടും കഥ എത്തിനിൽക്കുന്നത് സുമിത്രയുടെ ദുരിത പൂർണമായ ജീവിതത്തിലാണ്. കഥയുടെ ക്ലൈമാക്സ് ഇങ്ങനെയാ കണ്ടായിരുന്നു എന്ന രീതിയിലുള്ള നിരവധി കമന്റുകൾ പുതിയ വീഡിയോ പ്രമോയുടെ താഴെ ആളുകൾ രേഖപ്പെടുത്തുന്നുണ്ട്. സുമിത്രയുടെ തകർച്ച കാണാൻ നിരവധി ആളുകൾ
ആസൂത്രണം ചെയ്യുന്നുണ്ട്. ഈ പ്രതിസന്ധിയെ സുമിത്ര അതിജീവിച്ച് വീണ്ടും പഴയ കരുത്തുറ്റ സുമിത്രയായി തിരിച്ചു വരണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീര വാസുദേവാണ്. 2020 ജനുവരിയിലാണ് ഈ പരമ്പര സംപ്രേക്ഷണം ആരംഭിക്കുന്നത്. ഏഷ്യാനെറ്റ് മാത്രമല്ല ഹോട്ട് സ്റ്റാറിലും ഈ പരമ്പര ലഭ്യമാണ്. ബംഗാളി സീരിയൽ ശ്രീമോയീ എന്ന പരമ്പരയുടെ പുനരാവിഷ്കരണമാണ് കുടുംബവിളക്ക്.
തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് മീരാ വാസുദേവ്. ഒറ്റ സിനിമ കൊണ്ട് തന്നെ മലയാളി മനസ്സ് പിടിച്ചടക്കിയ മീരാ വാസുദേവിന്റെ അഭിനയം കുടുംബവിളക്ക് പരമ്പരയിലും മുന്നിട്ടുനിൽക്കുന്നു. ഏഷ്യാനെറ്റ് സീരിയൽ റേറ്റിങ്ങുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു പരമ്പര കൂടിയാണ് ഇത്. തുടർന്നുള്ള എപ്പിസോഡുകളിൽ സുമിത്രയുടെ ജീവിതം എങ്ങനെയാകും എന്നും സുമിത്ര വീണ്ടും ഒരു ഫിനിക്സ് പക്ഷിയെ പോലെ തിരിച്ച് വരുമോ എന്നും കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുതിയ വീഡിയോ പ്രമോക്ക് വൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.