പൂജയുടെ നാവിൽനിന്നും ആ ചതിയുടെ കഥ.!! | Kudumbavilakku Today December 08

Kudumbavilakku Today December 08 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായ മുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ 6 വർഷത്തോളം കോമയിലായിരുന്ന സുമിത്ര അസുഖങ്ങളൊക്കെ മാറി ചെറിയ രീതിയിൽ നടന്നു കൊണ്ട് ആശുപത്രി വിടുന്നതായിരുന്നു. ആശുപത്രി വിട്ട് കാറിൽ

കയറിയപ്പോൾ വീണ്ടും സുമിത്ര ചോദിക്കുന്നത് അമ്മയെയും, രോഹിത്തിനെയുമൊക്കെ കുറിച്ചാണ്. എന്നാൽ ദീപുവിന് ഒന്നും പറയാനില്ല. ദീപു വിഷയം മാറ്റിക്കൊണ്ടിരിക്കുമ്പോൾ സുമിത്ര ദേഷ്യത്തിൽ ദീപുവിനോട് ചോദിക്കുകയാണ്. ചേച്ചി വീട്ടിലല്ലേ പോവുന്നത്, അപ്പോൾ എല്ലാം പറയാമെന്ന് പറയുകയാണ് ദീപു. അപ്പോൾ അനന്യയുടെ

വീട്ടിൽ പ്രേമ വഴുതിവീണതിനാൽ നീ അല്ലേ എന്നെ വെള്ളം ഒഴിച്ച് വീഴ്ത്തിയതെന്ന് സ്വര മോളോട് വഴക്കിടുകയാണ് പ്രേമ. അപ്പോഴാണ് സന്ധ്യവന്ന് സ്വര മോളെ സമാധാനിപ്പിക്കുന്നത്. പ്രേമ അനന്യയും അനുരുദ്ധും തമ്മിലുള്ള ഡൈവോഴ്സ് നടത്താനുള്ള തിടുക്കത്തിലാണ്. അപ്പോഴാണ് രജിത ആശുപത്രിയിൽ പോയി സുമിത്രയെ കുറിച്ച് അന്വേഷിക്കുന്നത്. സുമിത്ര ആശുപത്രി വിട്ടെന്നും, അവർ അവരുടെ വീട്ടിലേക്ക് പോയെന്നും അവിടെയുള്ളവർ പറഞ്ഞപ്പോൾ ആകെ ഞെട്ടിയിരിക്കുകയാണ് രജിത.

അപ്പോഴാണ് സുമിത്രയും ദീപുവും കൂടി വീട്ടിലെത്തുന്നത്. കാർ വന്നിറങ്ങിയപ്പോൾ ചിത്ര ഓടിപ്പോയിചേച്ചിയെ പിടിക്കാൻ പോവുകയാണ്. സന്തോഷത്തോടെ കാറിൽ നിന്ന് ഇറങ്ങിയ സുമിത്ര ചിത്രയെ പിടിക്കുന്നു. ഞാൻ വന്നിട്ടും അമ്മയെന്താ പുറത്തിറങ്ങാത്തതെന്ന് ചോദിക്കുകയാണ് സുമിത്ര. അമ്മ അകത്തുണ്ടെന്നും, അകത്തു കയറാനും പറയുകയാണ്. അകത്തു കയറിയ സുമിത്ര പെട്ടെന്ന് അമ്മയുടെ ഫോട്ടോ കണ്ട് ഞെട്ടുകയാണ്. ആകെ തകർന്ന് സുമിത്ര പൊട്ടിക്കരയുകയാണ്. പിന്നീട് ഫോട്ടോ നോക്കി സുമിത്ര വാവിട്ടു കരയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post