സരസ്വതിയമ്മ സുമിത്രയുടെ അടുത്തുനിന്ന് പോയി .!! രഞ്ജിതയുടെ വീട്ടിൽ സരസ്വതി അമ്മയെ കണ്ട് ഞെട്ടി സുമിത്ര.!! | Kudumbavilakku Serial Today April 12
Kudumbavilakku Serial Today April 12: ഏഷ്യാനെറ്റിലെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര വിഷമത്തിൽ ഇരിക്കുമ്പോൾ സരസ്വതി അമ്മ പലതും പറയുകയാണ്. സുമിത്ര യോട് നീ നിൻ്റെ സ്വഭാവം ഇങ്ങനെ ആണെങ്കിൽ നിനക്ക് ആരും ഉണ്ടാവില്ലെന്ന് പറഞ്ഞപ്പോൾ, എനിക്ക് ആരും വേണ്ട എന്നും എല്ലാവരും പൊയ്ക്കോ എന്നും, പക്ഷേ പൂജ മോൾ എന്നെ വിട്ടു പോകില്ലെന്നും പറയുകയാണ്. ഇത് കേട്ടപ്പോൾ ഞാൻ പോകും എന്ന് പറയുകയാണ് സരസ്വതിയമ്മ. അങ്ങനെയെങ്കിൽ നിങ്ങൾ പൊയ്ക്കോ എന്ന് പറയുകയാണ് സുമിത്ര. പിന്നീട് കാണുന്നത് അനിരുദ്ധ് വാങ്ങിയ പൂജ സാധനങ്ങളൊക്കെ എടുത്തു സ്വര മോൾ പൂജ ചെയ്യുന്നതാണ്.
അപ്പോഴാണ് അനിരുദ്ധും അനന്യയും വരുന്നത്. എന്തിനാണ് പൂജ ചെയ്യുന്നത് ചോദിച്ചപ്പോൾ, ഒരു ആഗ്രഹം നടക്കാൻ ആണെന്നു പറയുകയാണ്. അത് എന്താണെന്ന് ചോദിച്ചപ്പോഴാണ് തൻ്റെ അച്ഛനുമമ്മയും തന്നെ ഒരിക്കലും വിട്ടു പോകാതിരിക്കാൻ വേണ്ടിയാണെന്നും ‘ നിങ്ങൾ കുറച്ചുകഴിയുമ്പോൾ എന്നെ വിട്ടുപോകുമെന്നും, എന്നാൽ കണ്ണനോട് പ്രാർത്ഥിച്ചാൽ അതിന് കണ്ണൻ പരിഹാരം കണ്ടെത്തി തരുമെന്നും പറയുകയാണ്. ഇതുകേട്ടപ്പോൾ അനിരുദ്ധിനും അനന്യയ്ക്കും വലിയ വിഷമം ആവുകയാണ്. സ്വര മോൾ കരഞ്ഞുകൊണ്ട് അവിടെയിരുന്ന് പ്രാർത്ഥിക്കുകയാണ്. അപ്പോഴാണ് സുമിതിയുടെ വീട്ടിൽ പൂജ ചായ കുടിക്കാൻ വേണ്ടി സുമിത്രയെ വിളിക്കുന്നത്. സുമിത്ര ടെൻഷനടിച്ച് അമ്മയെ ഇവിടെയെങ്ങും കാണുന്നില്ലെന്ന് പറയുകയാണ്.
ഇന്നലത്തെ ദേഷ്യത്തിന് ഞാൻ എന്തൊക്കെയോ പറഞ്ഞതിനാൽ എല്ലാം എടുത്താണ് പോയതെന്നും സുമിത്ര പറയുകയാണ്. എവിടെയാണ് പോയെന്ന് അറിയാതെ പൂജയും സുമിത്രയും കൂടി ഇരിക്കുമ്പോഴാണ് രഞ്ജിതയുടെ ഫോൺ വരുന്നത്. സരസ്വതി അമ്മ ഇവിടെ ഉണ്ടെന്നും,സുമിത്ര എവിടെ വരണമെന്നും പറയുകയാണ്. അങ്ങനെ സുമിത്രയും പൂജയും കൂടി രഞ്ജിതയുടെ വീട്ടിലേക്ക് പോവുകയാണ്. പിന്നീട് കാണുന്നത് അനന്യ പലതും ആലോചിച്ച് ഇരിക്കുകയാണ്. അപ്പോഴാണ് പ്രേമ അവിടേക്ക് വരുന്നത്. സ്വരമോൾ വ്രതത്തിലാണെന്ന് അറിയുമ്പോൾ പ്രേമക്ക് ദേഷ്യം വരികയാണ്. പിന്നീട് അനന്യയോട് നീ അനിരുദ്ധിനെ ഉപേക്ഷിച്ച് മറ്റൊരു കല്യാണം കഴിക്കുകയും, അപ്പോൾ നിനക്ക് സ്വന്തമായി ഒരു കുഞ്ഞ് ഉണ്ടാവുകയും ചെയ്യുമ്പോൾ, നിനക്കിപ്പോൾ സ്വരയോടുള്ള സ്നേഹം ഉണ്ടാവില്ലെന്നും പറയുകയാണ്. ഞാനൊരിക്കലും മറ്റൊരു വിവാഹം കഴിക്കാനും, അനിരുദ്ധിനെ ഉപേക്ഷിക്കാനും, സ്വരമോളെ വിട്ടുപോകാനും പോകുന്നില്ലെന്ന് പ്രേമയോട് പറയുകയാണ്.
ഒരിക്കലും അതേ കാര്യത്തെക്കുറിച്ച് ഇനി പറയരുത് എന്നും പറഞ്ഞു കൊണ്ട് അനന്യ പോവുകയാണ്. ഇത് കേട്ടപ്പോൾ വലിയ സന്തോഷം ആവുകയാണ് അനിരുദ്ധിന്. പിന്നീട് അനിരുദ്ധ് ഈ കാര്യം അനന്യയോട് ചോദിക്കുകയാണ്. അനന്യ എനിക്ക് പിരിയാൻ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ രണ്ടു പേർക്കും വലിയ സന്തോഷമാവുകയാണ്. പിന്നീട് കാണുന്നത് സുമിത്രയും പൂജയും കൂടി രഞ്ജിതയുടെ വീട്ടിൽ എത്തുകയാണ്. അരവിന്ദ് പുറത്തു തന്നെയുണ്ടായിരുന്നു. എന്താണ് അമ്മയ്ക്ക് പറ്റിയതെന്ന് പറഞ്ഞപ്പോൾ പങ്കജ് മുകളിലേക്ക് കൂട്ടി പോവുകയാണ്. അപ്പോൾ സരസ്വതിയമ്മ കാലിന് കെട്ടി കിടക്കുകയാണ്. സരസ്വതിയമ്മ അരവിന്ദിൻ്റെ വണ്ടിമുട്ടിയിട്ടാണ് കാലിന് പരിക്ക് പറ്റിയത്. എന്നാൽ രഞ്ജിതയുടെ വീട്ടിൽ നിന്ന് സരസ്വതിയമ്മ പോവുന്നില്ല. അവരുടെ കാർമുട്ടിയതിനാൽ കാല് സുഖമാവുന്നതു വരെ ഇവിടെ കിടക്കുമെന്ന വാശിയിലാണ് സരസ്വതിയമ്മ. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.