സിദ്ധാർത്ഥിന്റെയും വേദികയുടെയും യഥാർത്ഥ മുഖം തുറന്നു കാട്ടി അനിരുദ്ധ് ; യൂട്യൂബ് വീഡിയോ വൈറൽ| Kudumbavilakk Vedhika And Sidharth Real Face Video Viral

Kudumbavilakk Vedhika And Sidharth Real Face Video Viral : മലയാള കുടുംബ പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പരമ്പരയാണ് കുടുംബവിളക്ക്. കുടുംബ വിളക്കിലെ ഓരോ താരങ്ങളും പ്രേക്ഷകരുടെ സ്വന്തം തന്നെയാണ്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മീരാ വാസുദേവും,കൃഷ്ണകുമാർ മേനോനും ആണ്.ഈ കഥയിൽ വില്ലത്തി വേഷം ചെയ്യുന്നത് ശരണ്യ ആനന്താണ്. പരമ്പരയിൽ ശരണ്യയുടെ പേര് വേദിക എന്നാണ്. വേദിക പരമ്പരയിൽ ഒരു വില്ലത്തി ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ വളരെ പാവമാണ്. കളിയും ചിരിയും തമാശകളും കൊച്ചു കുസൃതികളും എല്ലാം ഉള്ള ഒരു വ്യക്തിയാണ് യഥാർത്ഥ ജീവിതത്തിലെ വേദിക. സിദ്ധാർത്ഥനും സുമിത്രയ്ക്കും മൂന്നു മക്കളാണ് ഉള്ളത് അതിൽ ഏറ്റവും മൂത്തതാണ് അനിരുദ്ധ്.

ആനന്ദ് നാരായൺ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ആനന്ദ് നാരായൺ തന്റെ യൂട്യൂബിലൂടെ സിദ്ധാർത്ഥിന്റെയും വേദികയുടെയും യഥാർത്ഥ മുഖം പ്രേക്ഷകർക്കു മുൻപിൽ കൊണ്ടുവന്നിരിക്കുകയാണ്. ഇത് ഒരു യൂട്യൂബ് വ്ലോഗ് ആയിട്ടാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. കൃഷ്ണകുമാർ മേനോൻ, ശരണ്യ, ആനന്ദ്, എന്നിവർ ചേർന്ന് ഒരു ഹോട്ടലിൽ എത്തുന്നു. ഈ ഹോട്ടലിൽ ലൈവ് ഫുഡ് ആണ്. അതുകൊണ്ട് നമുക്ക് ഇഷ്ടപ്പെട്ട മത്സ്യത്തെ കാണിച്ചു കൊടുത്താൽ അവരത് പ്രിപ്പയർ ചെയ്ത മുന്നിൽ കൊണ്ടുവരും. അങ്ങനെ മൂവരും ചേർന്ന് മത്സ്യം ഓർഡർ ചെയ്യുന്നു. ഭക്ഷണം കഴിക്കുമ്പോഴും എല്ലാം ഇവർ സംസാരിക്കുന്നത്

സിദ്ധാർത് വേദിക എന്ന രണ്ടു കഥാപാത്രങ്ങളെ കുറിച്ച് തന്നെയാണ്. സമൂഹത്തിൽ ഇവരെ എങ്ങനെ കാണുന്നു എന്നും ഓരോരുത്തരും തങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നുമെല്ലാം വീഡിയോയിൽ പറയുന്നുണ്ട്. അതുപോലെതന്നെ ഇരുവരും താങ്കളുടെ കുടുംബത്തെ പറ്റിയും പറയാൻ മടിക്കുന്നില്ല. ആനന്ദ് നാരായണൻ വളരെ രസകരമായ രീതിയിലാണ് ഇരുവരുടെയും ഇന്റർവ്യൂ എടുത്ത് പ്രേക്ഷകർക്കും മുൻപിൽ അവതരിപ്പിക്കുന്നത്. വളരെ നർമ്മം കലർന്ന ചില സംഭാഷണങ്ങളും സംസാരത്തിനിടയിൽ പ്രയോഗിക്കാൻ ആനന്ദ് മറക്കുന്നില്ല. ജീവിതത്തിലെ ആദ്യ രാത്രി പോലെ തന്നെയായിരുന്നോ കുടുംബവിളക്ക് പരമ്പരയിലെ നിങ്ങളുടെ ആദ്യരാത്രി എന്നതായിരുന്നു ആനന്ദ് ഇരുവരോട് ആദ്യം ചോദിച്ചത്.
ഇത് കേട്ട് ശരണ്യ ആനന്ദ് ഒന്ന് പകച്ചു പോകുന്നുണ്ട്.

എന്നാൽ സിദ്ധാർത്ഥിന്റെ ആദ്യരാത്രി വളരെ മോശമായിരുന്നു എന്നാണ് വേദിക ഇതിന് മറുപടി പറയുന്നത്. സിദ്ധാർത്ഥിന്റെ യഥാർത്ഥ രൂപം ഇതുതന്നെയാണെന്നും ഇദ്ദേഹത്തിന് യാതൊരുവിധ മേക്കപ്പുകളുടെയും ആവശ്യമില്ല എന്നും വേദിക പറയുന്നുണ്ട്. മാറിമാറി വരുന്ന കഥാപാത്രങ്ങളോടൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നും ആനന്ദ് ചോദിക്കുന്നു. എന്നാൽ അത് ഒരു ടീം വർക്ക് ആണെന്നും വരുന്ന ആളുകൾ ആ ടീമിന്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നതെന്നുമാണ് ഇതിനോടുള്ള കൃഷ്ണകുമാറിന്റെ മറുപടി. ഭക്ഷണം മേശപ്പുറത്ത് എത്തുമ്പോൾ ആനന്തും വേദികയും ഭക്ഷണമാസ്വദിച്ചു കഴിക്കുന്നതും വീഡിയോയിൽ കാണാം.

കൃഷ്ണകുമാർ യഥാർത്ഥത്തിൽ ഒരു വെജിറ്റേറിയനാണ് അതുകൊണ്ട് ഭക്ഷണം ഒന്നു രുചിച്ചു നോക്കുന്നതല്ലാതെ അദ്ദേഹം അത് കഴിക്കുന്നില്ല. കൂടാതെ കൃഷ്ണകുമാറിന്റെ ഇഷ്ടവിഭവം നല്ല സ്ട്രോങ്ങ് ആയിട്ടുള്ള കാപ്പിയാണെന്നും വീഡിയോയിൽ പറയുന്നു. കാണുന്ന ആരാധകരെ വളരെയധികം എന്റർടൈം ചെയ്യിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ആനന്ദ് നാരായൺ തന്റെ യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത്.വീഡിയോയ്ക്ക് താഴെ വളരെ രസകരമായ കമന്റുകളാണ് ആളുകൾ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

2.5/5 - (4 votes)