രോഹിതിന്റെ മാസ്സ് എൻട്രി ; സിദ്ധുവിനെ അടിച്ചിറക്കി രോഹിത്.!! പ്രതീഷിന്റെ പാട്ടിൽ ഇനി കുടുംബവിളക്കു വീഴുമോ? | Kudumbavilakk Today Episode Malayalam

Kudumbavilakk Today Episode Malayalam : മലയാളി സിനിമ സീരിയൽ പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ നിലവിൽ കാണുന്ന പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. സാധാരണ പരമ്പരയിൽ നിന്ന് വ്യത്യസ്തമായി കഥഗതിയും അഭിനയവും കൊണ്ട് ഇതിലെ ഓരോ താരങ്ങളും മലയാളി കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞപ്പോൾ സുമിത്രയായി മാറുവാനും ജീവിക്കുവാനും ആണ് ഇന്നത്തെ കേരളക്കരയിലെ സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞാലും തെറ്റില്ല. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിയും പ്രയാസവും ഉണ്ടായപ്പോഴും അതിനെയൊക്കെ തരണം

ചെയ്ത് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുവാനും തൻറെ മക്കളുടെ സ്വപ്നങ്ങൾക്ക് വേണ്ടി പരിശ്രമിക്കുവാനും ആണ് എന്നും സുമിത്ര ശ്രമിച്ചിട്ടുള്ളത്. സുമിത്രയെപ്പോലെ ഒരു കുടുംബിനി, ഒരു വീട്ടമ്മ നമുക്കിടയിൽ ഉണ്ടാകുമോ എന്നുപോലും സംശയം തോന്നി പോകുംരോഹിത്തുമായുള്ള വിവാഹശേഷം സന്തോഷകരമായ ഒട്ടേറെ കാര്യങ്ങളാണ് സുമിത്രയുടെ ജീവിതത്തിലൂടെ കടന്നു പോകുന്നത്. എന്നാൽ സിദ്ദുവിന് ഇതൊക്കെ വീണ്ടും ശത്രുതയ്ക്ക് വഴിയൊരുക്കുകയാണ്. രോഹിത്തുമായുള്ള സുമിത്രയുടെ അടുപ്പം കാണുമ്പോൾ സിദ്ധാർത്ഥിന് അസൂയയും

കുശുമ്പും അതുപോലെ പകയും ആണ് അനുദിനം ഉടലെടുക്കുന്നത്. ഇതിൻറെ ഭാഗമായി ഉണ്ടായ അപകടവും ഒക്കെ കുടുംബവിളക്കിന്റെ പ്രേക്ഷകർ സാക്ഷ്യം വഹിച്ച കാര്യങ്ങളാണ്. ഇപ്പോൾ ഏറ്റവും ഇളയ മകൻറെ റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്ന് സന്തോഷപൂർവ്വം കൈയ്യടിക്കുന്ന സുമിത്രയാണ് പുതിയ പ്രമോയിൽ നിറഞ്ഞുനിൽക്കുന്നത്മകൻറെ സ്വപ്നങ്ങൾക്ക് വേണ്ടി ഏത് കടമ്പയും കടക്കുവാൻ തയ്യാറാക്കുന്ന സുമിത്ര

രോഹിത്തിന്റെ പാതിയായി എപ്പോഴും കൂടെ തന്നെയുണ്ടെന്ന് പുതിയ പ്രമോ വെളിപ്പെടുത്തുന്നു. സുമിത്രയുടെ കൈപിടിച്ച് രോഹിത് എഴുന്നേറ്റു നിൽക്കുമ്പോൾ സിദുവിന് ഇനി അഭിമുഖീകരിക്കേണ്ടി വരുന്നത് പ്രതിസന്ധികൾ ആകുമെന്ന് രോഹിത് പറയുന്നുണ്ട്. ഇതുവരെ സിദ്ദു ചെയ്ത തെറ്റുകൾക്കും പിഴകൾക്കും ഉള്ള ശിക്ഷ അധികം വൈകാതെ അനുഭവിക്കേണ്ടി വരുമെന്നാണ് രോഹിത് പുതിയ പ്രമോയിലൂടെ പറയുന്നത്. എന്ത് തന്നെയാണെങ്കിലും കുടുംബവിളക്കിന്റെ തുടർന്നുള്ള എപ്പിസോഡുകൾ പ്രേക്ഷകരെ പിടിച്ചിരുത്തും എന്ന കാര്യം ഉറപ്പാണ്.

1.8/5 - (68 votes)