സുമിത്രയെ ചതിച്ചത് ദീപു.!! സത്യങ്ങളറിഞ്ഞു സമനിലതെറ്റി സുമിത്ര.!! ആ വലിയ ചതി സ്വന്തം സഹോദരനിൽനിന്നും/!! | Kudumbavilakk Today Episode January 14

Kudumbavilakk Today Episode January 14: അവഗണനകളിലും ഒറ്റപ്പെടുത്തലുകളിലും ചതിയിലും എല്ലാം വീണു പല തവണ തളർന്നപ്പോഴും അവിടെ നിന്നെല്ലാം ഉയർത്തെഴുന്നേറ്റ് വന്ന് ഒരുപാട് സ്ത്രീകൾക്ക് പ്രചോദനവും ധൈര്യവും പകർന്ന കുടുംബിനിയാണ് സുമിത്ര.ഒരുപാട് ദുഃഖം നിറഞ്ഞ മുഹൂർത്തങ്ങൾ തന്മയത്വത്തോടെ നേരിട്ടാണ് സുമിത്ര തന്റെ ജീവിതം പടുത്തുയർത്തിയത്. സ്വന്തം ഭർത്താവും മക്കളും പോലും തള്ളിപ്പറഞ്ഞപ്പോഴും തന്റെ ഉള്ളിലെ ശക്തി മനസ്സിലാക്കി

തന്റെ വ്യക്തിത്വം പടുത്തുയർത്ത സുമിത്രയെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. തന്നെ ദ്രോഹിച്ചവരെ പോലും അവരുടെ മോശം സമയങ്ങളിൽ കൈ പിടിച്ചു നടത്തിയ സുമിത്രയ്ക്ക് പക്ഷെ പ്രശ്‌നങ്ങൾക്ക് പുറമെ പ്രശ്നങ്ങൾ നിറഞ്ഞ ജീവിതമാണ് പക്ഷെ ലഭിച്ചത്.ഒരുപാട് ദുഃഖങ്ങൾ നീന്തി എത്തിയ സുമിത്രയ്ക്ക് ദൈവം കൊടുത്ത സമ്മാനം ആയിരുന്നു രോഹിത്. തന്റെ പഴയ കോളേജ് സുഹൃത്തിനെ കണ്ട് മുട്ടിയ സുമിത്ര

പിന്നീട് രോഹിത്തിനെ തന്റെ ജീവിത പങ്കാളി ആക്കാൻ തീരുമാനിച്ചപ്പോൾ സുമിത്രയെ നെഞ്ചോട് ചേർത്ത പ്രേക്ഷകർ ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.എന്നാൽ വിധി രോഹിത്തിനെയും സുമിത്രയ്ക്ക് നഷ്ടമാക്കി. 6 വർഷത്തെ കോമയ്ക്ക് ശേഷം ഉണർന്ന സുമിത്രയ്ക്ക് പ്രിയപ്പെതെല്ലാം നഷ്ടമായി കഴിഞ്ഞിരുന്നു. സുമിത്രയെ ശത്രുവായി കാണുന്ന രോഹിത്തിന്റെ സഹോദരി രോഹിത്തിന്റെ സ്വത്തുക്കൾ സ്വന്തമാക്കാൻ സുമിത്രയെ ദ്രോഹിക്കുകയാണ് ഇതിനു വേണ്ടി സുമിത്രയുടെ സ്വന്തം സഹോദരനെപ്പോലും രഞ്ജിത ഉപയോഗിക്കുന്നു.

എങ്കിലും സുമിത്രയെ ഓരോ പ്രേക്ഷകരും വിശ്വസിക്കുന്നു. എല്ലാ അഗ്നി പരീക്ഷയും കടന്ന് സുമിത്ര വിജയിക്കും എന്നതിൽ സംശയമില്ല. ഇപ്പോൾ സുമിത്രയ്ക്ക് മുൻപിൽ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് പ്രിയപ്പെട്ടവർ എവിടെയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. എങ്കിലും തിരിച്ചറിയാതെ തന്നെ തന്റെ മകന്റെ കുഞ്ഞിന്റെ സാനിധ്യം സുമിത്രയ്ക്ക് ഏറെ ആശ്വാസമാണ് പകരുന്നത്. സ്വരയെ തിരിച്ചറിയുന്നതിലൂടെ സുമിത്ര പുതിയൊരു പ്രതീക്ഷ നിറഞ്ഞ സാഹചര്യട്ജിലേക്ക് എത്തും എന്നുറപ്പാണ്.

Rate this post