കുടുംബവിളക്കിലെ വില്ലൻ സിദ്ധു തന്നെ ; സുമിത്രയെയും രോഹിത്തിനെയും ഇല്ലാതാക്കാൻ സിദ്ധു .!! പേരിടൽ ചടങ്ങിൽ അത് സംഭവിക്കും .| Kudumbavilakk Latest Episode Malayalam
Kudumbavilakk Latest Episode Malayalam : കുടുംബ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന മലയാള പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബ വിളക്ക്. ടെലിവിഷൻ ടിആർപി റേറ്റിങ്ങുകളിൽ ഈ പരമ്പര ഇപ്പോൾ ഏറ്റവും മുൻപിൽ നിൽക്കുന്നു. കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആകസ്മിക മുഹൂർത്തങ്ങളാണ് ഈ പരമ്പരയ്ക്ക് ഇത്രയേറെ ജനപ്രീതി നേടിക്കൊടുത്തത്. മീരാ വാസുദേവാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് കഥ മുന്നറിക്കൊണ്ടിരിക്കുന്നത്. നായകനായി വേഷമിടുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. ഇദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ
പേരാണ് സിദ്ധാർത്ഥ്.സിദ്ധാർത്തും സുമിത്രയും വേർപിരിയുന്ന സ്ഥലത്ത് വച്ചാണ് കഥയുടെ ഗതി തന്നെ മാറിമറിയുന്നത്.സിദ്ധാർത്ത് വേദികയെ കല്യാണം കഴിക്കുമ്പോൾ സുമിത്ര സുഹൃത്തായ രോഹിത്തിനെ വിവാഹം ചെയ്യുന്നു.
എന്നാൽ സിദ്ധാർത്ത് വിചാരിച്ച പോലെ വേദികയോട് ഒപ്പമുള്ള ജീവിതം അത്ര സുഖകരം ആയിരുന്നില്ല. അപ്പോഴാണ് സുമിത്രയോടൊപ്പം തന്റെ ജീവിതം എത്ര സന്തോഷകരമായിരുന്നു എന്ന് അയാൾ ആലോചിക്കുന്നത്. ഇപ്പോൾ രോഹിത്തും സുമിത്രയും സന്തോഷിച്ചു ജീവിക്കുന്നത് കാണുമ്പോൾ സിദ്ധാർത്തിന് ഇത് സഹിക്കാൻ പറ്റുന്നില്ല. സുമിത്രയെയും രോഹിത്തിനെയും
എങ്ങനെയെങ്കിലും പരസ്പരം വേർപിരിയണം എന്നും, അവരുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകരുത് എന്നുമാണ് സിദ്ധാർത്ത് ആഗ്രഹിക്കുന്നത്. അതിനായി പല വഴികളും സിദ്ധാർത്ത് നോക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ശ്രീ നിലയം വീട്ടിൽ സിദ്ധാര്ഥിന്റെയും സുമിത്രയുടെയും മകൻ പ്രതീഷിന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങാണ് നടക്കാൻ പോകുന്നത്. ചടങ്ങിനായി എല്ലാവരും എത്തുമ്പോൾ സിദ്ധു ചടങ്ങിന് എത്തുമെന്നും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ശ്രീനിലയം വീട്ടിലെ ആളുകൾ കരുതുന്നു. എന്നാൽ രോഹിത് പറയുന്നുണ്ട് സിദ്ധാർത്ഥിന്റെ മകന്റെ കുഞ്ഞിന്റെ നൂലുകെട്ടല്ലേ അയാൾ
എന്ത് പ്രശ്നം ഉണ്ടാക്കണമെന്ന്.എന്നാൽ അതേസമയം വേദിക സിദ്ധാർത്ഥനോട് പറയുന്നു നിങ്ങളുടെ മകന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങാണ് നടക്കുന്നത് നിങ്ങൾ മുൻപിൽ തന്നെ വേണമെന്ന്. ഇത് കേൾക്കുന്ന സിദ്ധാർത്ത് മനസിൽ ആലോചിക്കുന്നത് സുമിത്രയെയും രോഹിത്തിനെയുംചടങ്ങിനിടയിൽ എങ്ങനെയെങ്കിലും വിഷമിപ്പിക്കണം എന്നാണ്. അവർ സന്തോഷിക്കരുത് എന്ന് സിദ്ധാർത്ത് ആലോചിക്കുന്നു. നൂലുകെട്ട് ചടങ്ങിനിടയിൽ രോഹിത്തിനെയും സുമിത്രയും എങ്ങനെയാണ് സിദ്ധാർത്ഥ് വേദനിപ്പിക്കുക? ഇവരുടെ സന്തോഷം ഇല്ലാതാക്കാൻ സിദ്ധാർത്ഥ് ആലോചിക്കുന്ന പുതിയ പദ്ധതികൾ എന്ത്? ആകാംക്ഷികണർത്തി പ്രിയ പരമ്പര കുടുംബവിളക്ക്.