ഇവരാണ് എന്റെ ലോകം.!! ഓസ്ട്രലിയയിൽ ചേട്ടനും മക്കൾക്കും ഒപ്പം അടിച്ച് പൊളിച്ച് കാവ്യ മാധവൻ.!!താരം പങ്കുവെച്ച ചിത്രങ്ങൾ വൈറൽ.!! | Kavya Madhavan Post By My World Instagram Post

Kavya Madhavan Post By My World Instagram Post: കേരളത്തനിമയുള്ള മുഖശ്രീയുമായി ആരാധകരുടെ മനംകവർന്ന താരമാണ് കാവ്യാമാധവൻ. ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം, ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെയാണ് നായികയായി തിളങ്ങിയത്. പിന്നീട് നിരവധി സിനിമകളിൽ നായികയായി മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. എന്നാൽ 2009-ൽ നിഷാൽ ചന്ദ്രയെ വിവാഹം കഴിച്ച ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം, 2011-ൽ വിവാഹമോചിതയായ ശേഷം, വീണ്ടും സിനിമയിൽ സജീവമായി.

എന്നാൽ 2016-ൽ ജനപ്രിയതാരം ദിലീപിനെ വിവാഹം കഴിച്ച ശേഷം വീണ്ടും സിനിമയിൽ നിന്ന് മാറി നിന്നു. ഏഴു വർഷത്തോളമായി സിനിമയിൽ നിന്ന് വിട്ട് നിന്ന താരം, മകളായ മീനാക്ഷിയുടെ കാര്യവും, കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയാണ്. ഇപ്പോൾ ചെന്നൈയിലാണ് ദിലീപും കുടുംബവും താമസിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാവ്യയും മകൾ മഹാലക്ഷ്മിയും സഹോദരൻ്റെ വീട്ടിൽ അമേരിക്കയിൽ പോയിരിക്കുകയാണെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വന്നിരുന്നു.

ഇപ്പോഴിതാ താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ താരം പങ്കുവെച്ച ഫോട്ടോയാണ് വൈറലായി മാറുന്നത്. സഹോദരൻ്റെ മക്കളും, മഹാലക്ഷ്മിയുമാണ് ചിത്രത്തിലുള്ളത്. ‘മൈ വേൾഡ്’ എന്നാണ് താരം ചിത്രത്തിന് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. കഴിഞ്ഞ വർഷമായിരുന്നു താരം സ്വന്തമായി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്. അതിനു ശേഷമാണ് താരത്തിൻ്റെ ആരാധകർക്ക് കാവ്യയുടെ വിശേഷങ്ങൾ അറിയാൻ തുടങ്ങിയത്.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും മഹാലക്ഷ്മിയുടെ വിശേഷങ്ങളുമായി താരം വല്ലപ്പോഴും എത്താറുണ്ട്. അതിനു മുൻപ് ദിലീപോ, മീനാക്ഷിയോ പങ്കുവയ്ക്കുന്ന ചിത്രത്തിൽ നിന്നാണ് കാവ്യയുടെ ചിത്രങ്ങളെങ്കിലും പ്രേക്ഷകർ അറിഞ്ഞിരുന്നത്. സ്വന്തമായി അക്കൗണ്ട് തുടങ്ങിയതോടെ പ്രിയ നായികയുടെ വിശേഷങ്ങൾ ആരാധകർക്ക് അറിയാൻ സാധിക്കുകയും ചെയ്യുന്നുണ്ട്.

Rate this post