ഹർഷയ്ക്കും അനുവിനും പണികിട്ടി ; കന്യാദാനം ഇന്ദ്രൻ വിവാഹിതനാകുന്നു ..വധുവിനെ കണ്ടു ഞെട്ടി ആരാധകർ ..കൃഷ്ണകുമാർ പങ്കുവെച്ച വീഡിയോ വൈറൽ ..| Kanyadanam Actor Krishanakumar Introduce His Fiance Malayalam

Kanyadanam Actor Krishanakumar Introduce His Fiance Malayalam : മനു വി നായരുടെ സംവിധാനത്തിൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന
പരമ്പരയാണ് കന്യാദാനം. 23 ഓഗസ്റ്റ് 2021നാണ് പരമ്പര സംപ്രേക്ഷണം ആരംഭിച്ചത്. നാളിതുവരെയായും പ്രേക്ഷകർക്ക് മുൻപിൽ മികച്ച പ്രകടനമാണ് ഈ സീരിയൽ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.ഈ പരമ്പരയുടെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് ഇന്ദ്രനാണ്. ഈ പരമ്പരയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൃഷ്ണകുമാറാണ്. ഇന്ദ്രൻ എന്നാണ് നായിക കഥാപാത്രത്തിന്റെ പേര്. വളരെയധികം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചെടുത്ത കഥാപാത്രമാണ് ഇന്ദ്രന്റേത്.

പരമ്പരയിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ ഇൻസ്റ്റാഗ്രാം റീലുകളുമായി താരം പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്.
താരം പങ്കുവയ്ക്കുന്ന ഓരോ വീഡിയോകൾക്ക് താഴെയും വളരെ രസകരമായ കമന്റുകൾ ആണ് ആരാധകർ പോസ്റ്റ് ചെയ്യാറുള്ളത്. കേവലം ഒരു നടൻ മാത്രമല്ല നിരവധി മേഖലകളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. യാത്രികൻ,മെന്റർ , ട്രെയിനർ,തുടങ്ങി നിരവധി പദവികൾ താരം വഹിക്കുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്.

ഇപ്പോൾ താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത് തന്റെ വിവാഹ വിശേഷമാണ്. ഈ വീഡിയോയും ഒരു റീല് രൂപേണയാണ് താരം ഇറക്കിയിരിക്കുന്നത്. മോഹൻലാൽ അഭിനയിച്ച ഒരു ചിത്രത്തിലെ ഡയലോഗ് ആണ് താരം വീഡിയോയിൽ പറയുന്നത്. ഡയലോഗിന് ശേഷം തൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയുടെ ഫോട്ടോ സ്ക്രീനിൽ കാണിക്കുന്നു. എനിക്ക് നിനക്ക് വേണ്ടി

(വധുവിന് )എന്തെല്ലാം ചെയ്യാൻ കഴിയും എന്നും, എന്തെല്ലാം ചെയ്യാൻ കഴിയില്ല എന്നും ഉള്ള ഒരു കുറിപ്പ് താരം ഈ വീഡിയോയ്ക്ക് താഴെ പങ്കുവെക്കുന്നുണ്ട്. വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയുടെ ചിത്രം പ്രേക്ഷകർക്കു മുൻപിൽ താരം എത്തിച്ചെങ്കിലും, പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Officially getting married എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്.

Rate this post