ജയറാം കുടുംബത്തിൽ അപ്രതീക്ഷിത വിയോഗം; നെഞ്ച് പൊട്ടി പാർവതിയും കാളിദാസും.!! ആശ്വസിപ്പിച്ച് ആരാധകർ.!! | Jayaram Family Sad Entertainment News

Jayaram Family Sad Entertainment News : മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് ജയറാമിന്റെയും പാർവതിയുടെയും.90 കളിലെ സൂപ്പർ താരജോടികൾ ജീവിതത്തിലും ജോഡികളാകാൻ തീരുമാനിച്ചത് പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു.വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന പാർവതിക്ക് ഇപ്പോഴും ആരാധകർ കുറവല്ല എന്നതാണ് സത്യം.മലയാളത്തിലെ എല്ലാ പ്രമുഖ നടന്മാർക്കൊപ്പവും നായികയായി അഭിനയിച്ച പാർവതി മലയാളികളുടെ സൗന്ദര്യ സങ്കല്പത്തിന്റെ പൂർണ്ണത ആയിരുന്നു.

ഏറെ നാളുകൾ പ്രണയിച്ച ശേഷമാണു ഇരുവരും വിവാഹിതരായതും. ഇപ്പോൾ ചെന്നൈയിൽ സെറ്റിൽഡ് ആണെങ്കിലും നാടിനോടുള്ള സ്നേഹം കൈവിടാത്തവരാണ് ഇരുവരും. ജയറാം എന്ന നടന്റെ പൂര പ്രേമവും ആനപ്രേമവും അറിയാത്ത മലയാളികൾ കാണില്ല. നല്ലൊരു ചെണ്ട മേള കലാകാരനുമാണ് ജയറാം. മലയാള സിനിമയിലും തമിഴ് സിനിമയിലും ഒരേ പോലെ സജീവമായ താരം അവസാനം അഭിനയിച്ചത് പൊന്നിയിൻ സെൽവൻ എന്ന ബിഗ്ബജറ്റ്

മൂവിയിലാണ്.മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു റോൾ ആണ് താരം ചെയ്തത്. ജയറാമിനെയും പാർവതിയെയും കുറിച്ച് പറയുമ്പോൾ ഇപ്പൊൾ വീട്ടിലുള്ള രണ്ട് തരങ്ങളെക്കുറിച്ച് കൂടി പറയണം മാറ്റാരുമല്ല താര ജോടികളുടെ മക്കളായ കാളിദാസും മാളവികയും. സൗത്ത് ഇന്ത്യയിലെ മുൻനിരനായകന്മാരിലൊരാളാണ് കാളിദാസ്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ജയറാമിന്റെ മകനാണ് കാളിദാസ് ആദ്യം സിനിമയിൽ പ്രത്യക്ഷപ്പെട്ടത് അന്നത്തെ ആ കൊച്ചു കുറുമ്പനെ എല്ലാവരും മനസ്സ് നിറഞ്ഞു തന്നെ സ്വീകരിച്ചു. പിന്നീട് എന്റെ വീട് അപ്പുവിന്റെയും എന്ന കുടുംബ ചിത്രത്തിലും കാളിദാസ് ബാലതാരമായി പ്രത്ഹക്ഷപ്പെട്ടു.

ഗംഭീരമായ തന്റെ അഭിനയ മികവ് ഈ ചിത്രത്തിലൂടെ കാളിദാസ് കാണിച്ചു തരികയും ചെയ്തു.മാളവിക കാളിദാസിന്റെ സഹോദരിയാണ്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ ഒരു കുടുംബമാണ് ഇവർ. ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വളർത്തു നായയുടെ വിയോഗം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുകയാണ് കുടുംബം.മെസ്സി എന്നാണ് നായയുടെ പേര്. നീ ഇല്ലാതെ എന്റെ വീട് പഴയ പോലെ ആകില്ല എന്നാണ് പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇപ്പോഴിതാ കാളിദാസും തന്റെ പ്രിയപ്പെട്ട മെസ്സിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്.ഞങ്ങൾക്കെല്ലാം നിന്നെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് എന്നാണ് കാളിദാസ് കുറിച്ചത്.

Rate this post