എത്ര പഴകിയ കഫക്കെട്ടും ചുമയുംജലദോഷവും ഒറ്റ ദിവസം കൊണ്ട് മാറ്റാം.!! | Home Remedy Cough

Home Remedy Cough: തണുപ്പുകാലമായാൽ കുട്ടികൾ മുതൽ പ്രായമായവർ വരെ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കഫക്കെട്ടും, ചുമയും. തണുപ്പ് തുടരുന്ന സാഹചര്യങ്ങളിൽ ഇത്തരം അസുഖങ്ങൾ മാറുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒന്നാണ്. അതിനായി സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുക എന്നതും അത്ര പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ഒറ്റമൂലിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു ഒറ്റമൂലി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പിടി അളവിൽ തുളസിയില എടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കുക. അതോടൊപ്പം അഞ്ചോ ആറോ പനിക്കൂർക്കയുടെ ഇല കൂടി വൃത്തിയാക്കി എടുക്കണം. വൃത്തിയാക്കിയെടുത്ത തുളസിയുടെ ഇലയും,പനിക്കൂർക്കയുടെ ഇലയും ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതോടൊപ്പം ഒരുപിടി അളവിൽ നല്ല ജീരകം 4 ചെറിയ ഉള്ളി ഒരു വലിയ കഷണം ഇഞ്ചി വൃത്തിയാക്കി എടുത്തത് എന്നിവ കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കണം.

അടുത്തതായി അടികട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് രണ്ട് ശർക്കരയും പാനിയാക്കാൻ ആവശ്യമായ വെള്ളവും ഒഴിച്ച് കൊടുക്കുക. ശർക്കര കുറുകി പാനിയായി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്ത് അത് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. ശേഷം അരിച്ചെടുത്ത പാനി പാനിലേക്ക് ഒഴിച്ച് അതോടൊപ്പം തന്നെ നേരത്തെ അരച്ചെടുത്ത തുളസിയുടെ കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ കുറുക്കിയെടുക്കുക. ഈയൊരു കൂട്ട്

ചെറുതായി കുറുകി തുടങ്ങുമ്പോൾ അതിലേക്ക് കാൽ കപ്പ് അളവിൽ ചിരകിയ തേങ്ങ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു കൂട്ട് കട്ടിയായി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി തണുത്തുകഴിഞ്ഞാൽ ചെറിയ ഉരുളകളാക്കി എടുത്ത് സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Read Also:പഴത്തൊലി കൊണ്ട് ഇതുപോലെ ചെയ്താൽ ഒറ്റ ദിവസം കൊണ്ട് മൺചട്ടി നോൺസ്റ്റിക് ആക്കാം;

Rate this post