കുളിക്കാനുള്ള സോപ്പ് കടയിൽ നിന്ന് വാങ്ങി കാശും കളയണ്ട ;ബാത്ത് സോപ്പ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.!! | Home Made Bath Soap

Glycerin
Coconut oil
Olive oil
Shea butter
Cocoa butter
Castor oil
Palm oil
Home Made Bath Soap: സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള ബാത്ത് സോപ്പ് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും എല്ലാ വീടുകളിലും ഉള്ളത്. പ്രമുഖ ബ്രാൻഡുകളിൽ നിന്നും തുടങ്ങി ചെറുതും വലുതുമായ നിരവധി ബ്രാൻഡുകൾ ഇന്ന് ബാത്ത് സോപ്പുമായി വിപണിയിലുണ്ട്. വ്യത്യസ്ത നിറങ്ങളിലും മണത്തിലുമെല്ലാം ഉള്ള ഇത്തരം സോപ്പുകൾ ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും അവയിൽ എന്തെല്ലാം ഇൻഗ്രീഡിയൻസ് ആണ് ഉള്ളത് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അങ്ങിനെ ചിന്തിക്കുന്നവർക്ക് വീട്ടിൽ ഒരു തവണയെങ്കിലും സ്വന്തമായി സോപ്പ് എങ്ങനെ തയ്യാറാക്കി നോക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
സോപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ കോസ്റ്റിക് സോഡ, ടാൽക്കം പൗഡർ, വെളിച്ചെണ്ണ, തിക്നർ, സെന്റ്, വെള്ളം ഇത്രയും സാധനങ്ങളാണ്. ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന സോപ്പിന്റെ അളവിന് അനുസരിച്ച് എടുക്കുന്ന ഓരോ സാധനങ്ങളുടെയും അളവിന്റെ കാര്യത്തിൽ മാറ്റം വരുത്തേണ്ടതാണ്.
ആദ്യം തന്നെ ഒരു വലിയ പാത്രമെടുത്ത് അതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് കാസ്റ്റിക് സോഡ പൊട്ടിച്ചിട്ട് നല്ലതുപോലെ ഒരു കോൽ ഉപയോഗിച്ച് അലിയിപ്പിച്ചെടുക്കണം. ഈയൊരു കൂട്ട് അല്പനേരത്തേക്ക് മാറ്റിവയ്ക്കാം. കാസ്റ്റിക് സോഡ പൂർണമായും അലിയുന്ന സമയം കൊണ്ട് സോപ്പ് നിർമ്മാണത്തിന് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. ഒരു വലിയ പാത്രമെടുത്ത് അതിലേക്ക് എടുത്തുവച്ച എണ്ണയിൽ നിന്നും പകുതി ഒഴിക്കുക. അതിലേക്ക് ടാൽക്കം പൗഡർ പൊട്ടിച്ചിട്ട് നല്ലതുപോലെ
ലയിപ്പിച്ച് എടുക്കുക. ശേഷം മണത്തിന് ആവശ്യമായ ഫ്ലേവർ, നിറം, ഈ തിക്ക്നർ എന്നിവ കൂടി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഈയൊരു കൂട്ട് നല്ലതുപോലെ തിക്കായി തുടങ്ങുമ്പോൾ അതിലേക്ക് കാസ്റ്റിക് സോഡയുടെ മിക്സ് കൂടി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. എല്ലാ ചേരുവകളും നല്ലതുപോലെ മിക്സായി തുടങ്ങുമ്പോൾ അതിലേക്ക് കാസ്റ്റിക് സോഡയുടെ കൂട്ടുകൂടി ഒഴിച്ച് ഒന്ന് സെറ്റാകാനായി വെയിറ്റ് ചെയ്യാം. ശേഷം തയ്യാറാക്കി വെച്ച കൂട്ട് മൗൾഡിലേക്ക് ഒഴിച്ച് സെറ്റായി വന്നു കഴിഞ്ഞാൽ എടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.