നടൻ ഹരീഷ് പേരടിയുടെ മകന് സ്വപ്നസാഫല്യം.!! വധു ആരാണെന്നു കണ്ടോ? അച്ഛൻ തന്നെ മാസ്സ് ലുക്ക്.! | Hareesh Peradi Son Happy News Viral

Whatsapp Stebin

Hareesh Peradi Son Hppy News Viral : അഭിനയ രംഗത്ത് എന്നും സജീവമായ താരമാണ് ഹരീഷ് പേരടി. പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് മുമ്പിൽ സജീവ സാന്നിധ്യമാണ് താരം. ഒരു മെക്സിക്കൻ അപാരത , റെഡ് ചില്ലിസ്, ലെഫ്റ് ആൻഡ് റൈറ്റ് , വർഷം , ലൈഫ് ഓഫ് ജോസൂട്ടി, നരസിംഹം , ആയിരത്തിൽ ഒരുവൻ , ദേ ഇങ്ങോട്ട് നോക്കിയേ , പുലിമുരുകൻ , ലോഹം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ വെട്ടി തുറന്ന് പറയുന്ന വ്യക്തിയാണ്

ഹരീഷ് പേരടി അതുകൊണ്ട് തന്നെനിരവധിവിമർശനങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. താരത്തിന്റെ പുതിയ വിശേഷം ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് . രണ്ട് ആൺ മക്കളാണ് താരത്തിനുള്ളത്. മൂത്ത മകൻ വിഷ്ണുവും ഇളയ മകൻ വൈദി പേരടിയും. വിഷ്ണു പേരടിയുടെ വിവാഹമാണ് ഇന്ന്. നാരായണൻകുട്ടി ഉഷ ദമ്പതിമാരുടെ ഏക മകൾ നയനയാണ് വിഷ്ണുവിന്റെ ജീവിത പങ്കാളി. കഴിഞ്ഞ

വർഷം നവംബർ 28 ന് കലൂരിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വലിയ ആഡംബരങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് വിവാഹ നിശ്ചയം നടന്നത്. ഇപ്പോഴിതാ വിവാഹ ദിവസം മകൻ വേണ്ടി ചെണ്ട മേളങ്ങളും ആർഭാടങ്ങളും ഒരുക്കിയിരിക്കുകയാണ് ഹരീഷ് പേരടി. ഗോൾഡൻ നിറത്തിലുള്ള കുർത്തയും മുണ്ടുമാണ് വരന്റെ വേഷം. വാടാർമല്ലി കളറുള്ള സാരിയിൽ മുല്ലപ്പൂ ചൂടി

ആഭരണങ്ങൾ അണിഞ്ഞ് അതി സുന്ദരിയായാണ് വധു. വിശാലമായ ഓഡിറ്റോറിയത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ഇരുവരുടെയും പ്രണയ വിവാഹമാണ് . മകന്റെ വിവാഹത്തിൽ മാസ്സ് ലുക്കിലാണ് അച്ഛൻ എത്തിയിരിക്കുന്നത് . നിരവധി ആരാധകരാണ് നവ ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

3.9/5 - (18 votes)