ഒരുമിച്ചിട്ട് പത്തിനെട്ട് വർഷങ്ങൾ.!! പതിനെട്ടാം വിവാഹ വാർഷികം മക്കളോടൊപ്പം ആഘോഷമാക്കി ഗിന്നസ് പക്രു.!! | Guinnes Pakru 18 Th Wedding Anniversary Celebration Viral

Guinnes Pakru 18 Th Wedding Anniversary Celebration Viral: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു. കഴിവും ഇച്ഛാശക്തിയും കൊണ്ട് തന്റെ കുറവുകളെ മറികടന്നു ലോക റെക്കോർഡ് ആയ ഗിന്നസ് സ്വന്തമാക്കിയ താരം എല്ലാവർക്കും പ്രചോദനമാണ്. മിമിക്രി വേദികളിലൂടെ കടന്ന് വന്ന് ടീവി ഷോകളിൽ താരമായ അജയകുമാർ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത് സിനിമാല പോലെയുള്ള കോമഡി പ്രോഗ്രാമുകളിലൂടെയാണ്. പിന്നീട് 2005 ൽ വിനയൻ സംവിധാനം ചെയ്ത അത്ഭുതം ദ്വീപ് എന്ന ചിത്രമാണ് താരത്തിന്റെ തലയിലെഴുത്ത് തന്നെ മായിച്ചു

കളഞ്ഞത്. അജയകുമാർ ആദ്യമായി ഒരു മുഴുനീള ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച ഏറ്റവും ഉയരം കുറഞ്ഞ താരം എന്ന നിലയിൽ ഗിന്നസ് റെക്കോർഡ് നേടുകയുണ്ടായി. ഇതിനു ശേഷമാണു ഗിന്നസ് പക്രു എന്ന പേര് താരത്തിന് ലഭിച്ചത്.സൂര്യയോടൊപ്പം തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഏഴാം അറിവിലും താരം ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. താരത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഗായത്രിയാണ് താരത്തിന്റെ ഭാര്യ. ദീപ്ത, ധ്വിജ എന്നിവരാണ് പക്രുവിന്റെ രണ്ട് പെണ്മക്കൾ. സോഷ്യൽ

മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരം തന്റെ മൂത്ത മകൾ ദീപതയുമൊന്നിച്ചു നിരവധി റീലുകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. റീലുകൾ എല്ലാം വേഗം തന്നെ വൈറൽ ആകാറുമുണ്ട്. തന്റെ കുടുംബത്തിന്റെ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കുന്നതും പതിവാണ്. ഇപോഴിതാ വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരവും പ്രിയ പത്നി ഗായത്രിയും. 2006 മാർച്ച്‌ 9 നാണു ഗിന്നസ് പക്രുവും ഗായത്രിയും വിവാഹിതരായത്. ഇന്നിപ്പോൾ രണ്ട്

കുഞ്ഞുങ്ങളുമൊന്നിച്ചു സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇരുവരും.ഒരുമിച്ചിട്ട് പത്തിനെട്ട് വർഷങ്ങൾ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് നന്ദി എന്ന് പറഞ്ഞു കൊണ്ട് വിവാഹ ഫോട്ടോ പങ്ക് വെച്ച താരത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ എത്തിയത്

Rate this post