പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കേറില്ല ഇങ്ങനെ ചെയ്‌താൽ മതി.!! | Get Rid Of Ants In Kitchen

Clean
Seal
Vinegar
Lemon
Peppermint
Cinnamon
Bay leaves
Borax
Get Rid Of Ants In Kitchen: അടുക്കളയിൽ മധുരമുള്ള സാധനങ്ങൾ വച്ചു കഴിഞ്ഞാൽ ഉറുമ്പ് വരുന്ന വഴി പിന്നെ നോക്കേണ്ടതില്ല. പ്രത്യേകിച്ച് പഞ്ചസാര പാത്രത്തിനകത്തും പുറത്തുമായി ഉറുമ്പ് കയറിക്കൂടി കഴിഞ്ഞാൽ പിന്നീട് അവയെ തുരത്തുക എന്നത് വളരെയധികം പ്രയാസമേറിയ കാര്യമാണ്. ഭക്ഷണസാധനമായതുകൊണ്ടുതന്നെ ഉറുമ്പുകളെ തുരത്താനായി കെമിക്കൽ അടങ്ങിയ സാധനങ്ങൾ ഒന്നും തന്നെ അടുക്കളയിൽ
ഉപയോഗിക്കാനും സാധിക്കാറില്ല. അതേസമയം അടുക്കളയിൽ തന്നെ ഉപയോഗപ്പെടുത്തുന്ന മറ്റു ചില സാധനങ്ങൾ ഉപയോഗിച്ചു കൊണ്ട് പഞ്ചസാര പാത്രത്തിലെ ഉറുമ്പിനെ എങ്ങനെ തുരത്താനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.ആദ്യമായി ചെയ്തു നോക്കാവുന്ന കാര്യം ബിരിയാണിയിലും മറ്റും ഉപയോഗിക്കുന്ന വഴനയില ഉപയോഗിച്ചുള്ള ഒരു ട്രിക്കാണ്. ഈയൊരു രീതി ചെയ്തെടുക്കാനായി പഞ്ചസാര പാത്രത്തിന് അകത്തേക്ക് ഒരു വഴനയില ഇട്ടുവച്ചാൽ മാത്രം മതിയാകും. അതിൽ നിന്നും ഉണ്ടാകുന്ന പ്രത്യേക മണം ഉറുമ്പുകളെ അകറ്റാനായി വളരെയധികം സഹായിക്കുന്നതാണ്.
അടുത്തതായി ചെയ്തു നോക്കാവുന്ന കാര്യം ഉണക്കിയ നാരങ്ങയുടെ തൊണ്ട് പഞ്ചസാര പാത്രത്തിൽ ഇട്ടു വയ്ക്കുന്നതാണ്. എന്നാൽ ഈയൊരു രീതിയിൽ ചെയ്തെടുക്കുമ്പോൾ നാരങ്ങയുടെ തൊണ്ടിലെ വെള്ളം പൂർണമായും പോയിട്ടുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തണം. അതല്ലെങ്കിൽ അതിൽ നിന്നും വെള്ളമിറങ്ങി പഞ്ചസാര പെട്ടെന്ന് കേടു വന്നു പോകാനുള്ള സാധ്യതയുണ്ട്. വെള്ളം പൂർണമായും കളഞ്ഞ് ഉണക്കിയെടുക്കാനായി നാരങ്ങയുടെ നീര് പൂർണമായും പിഴിഞ്ഞെടുത്ത ശേഷം വെയിലത്തോ മറ്റോ വെച്ച് ഒന്ന് ഉണക്കിയെടുത്താൽ മതിയാകും. വലിയ പാത്രത്തിലാണ് ഇട്ടു വയ്ക്കുന്നതെങ്കിൽ രണ്ട് നാരങ്ങ തൊണ്ടങ്കിലും ഇട്ടു വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.
നാരങ്ങയുടെയും വഴനയിലയുടെയും മണം ഇഷ്ടപ്പെടാത്തവർക്ക് മറ്റൊരു ട്രിക്ക് ചെയ്തു നോക്കാവുന്നതാണ്. രണ്ടോ മൂന്നോ ഗ്രാമ്പൂ എടുത്ത് പഞ്ചസാര പാത്രത്തിനകത്ത് ഇട്ടു വയ്ക്കുകയാണെങ്കിൽ പാത്രത്തിനകത്ത് ഒരു നല്ല മണം ഉണ്ടാവുകയും അതുവഴി ഉറുമ്പിനെ പൂർണമായും തുരത്താനായും സാധിക്കുന്നതാണ്. തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള ഈ ട്രിക്കുകൾ ഒരുതവണ പരീക്ഷിച്ച് നോക്കുമ്പോൾ തന്നെ ഉറുമ്പ് പൂർണ്ണമായും പഞ്ചസാര പാത്രത്തിൽ നിന്നും പോകുന്നതായി കാണാൻ സാധിക്കുന്നതാണ്. വളരെ സേയ്ഫായ സാധനങ്ങൾ ഉപയോഗിക്കുന്നതു കൊണ്ടു തന്നെ മറ്റൊന്നും ചിന്തിക്കാതെ ഈ ട്രിക്കുകൾ ചെയ്തു നോക്കുകയും ആവാം. ഉപകാരപ്രദമായ ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.