ജീവിതത്തിലെ ഭർത്താവും സീരിയലിലെ ഭർത്താവും കൂട്ടിമുട്ടിയപ്പോൾ സംഭവിച്ചത്.!! ഗീത ഗോവിന്ദം പ്രണയജോഡികൾ ഒന്നിച്ചെത്തിയ നൈറ്റ്.!! | Geetha Govindham Fame Sajan With Binny Viral

Geetha Govindham Fame Sajan With Binny Viral: 2005-ൽ പുറത്തിറങ്ങിയ ‘ബംഗ്ലാവിലെ ഔത ‘ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് സാജൻ സൂര്യ. പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലൂടെ താരം അഭിനയരംഗത്ത് സജീവമായി തുടരുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഗീതാഗോവിന്ദം’ എന്ന സീരിയലിലാണ് താരമിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഗോവിന്ദ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

സാജൻ സൂര്യയുടെ നായികയായി ഈ സീരിയലിലേക്ക് ഗീതുവായി എത്തുന്നത് പുതുമുഖ താരമായ ഡോക്ടർ ബിന്നി സെബാസ്റ്റ്യനാണ്. പുതുമുഖതാരമാണെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലെ പ്രധാന കഥാപാത്രമായ പ്രതീഷിനെ അവതരിപ്പിക്കുന്ന നോബിൻ്റെ ഭാര്യയാണ് ബിന്നി. അതിനാൽ ബിന്നിയെ പ്രേക്ഷകർക്കെല്ലാം സുപരിചിതമാണ്. ഗീതാഗോവിന്ദം ഇപ്പോൾ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചിരിക്കുന്ന

വേളയിൽ ബിന്നിക്കും, സാജൻ സൂര്യയ്ക്കും ഗീതാഗോവിന്ദത്തിലെ അഭിനയത്തിന് മികച്ച നടനും നടിക്കുമുള്ള അവാർഡ് ലഭിച്ചിരിക്കുകയാണ്. ജികെ സ്മാരക ഫൗഡേഷൻ ആൻറ് ഗുരുപ്രിയ ടിവി അവാർഡാണ് രണ്ടു പേർക്കും ലഭിച്ചിരിക്കുന്നത്. മികച്ച നടിയായ ബെന്നിക്കുള്ള അവാർഡ് മികച്ച നടനായി തിരഞ്ഞെടുത്ത സാജൻ സൂര്യ തന്നെയാണ് നൽകുന്നത്. തൻ്റെ സീരിയലിലെ ഗുരുവെന്നാണ് ബെന്നി സാജൻ സൂര്യയെക്കുറിച്ച് പറയുന്നത്.

അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ നോബിൻ്റെ കൂടെയാണ് ബെന്നി വന്നത്. ജീവിതത്തിലെ ഭർത്താവിൻ്റെയും, സീരിയലിലെ ഭർത്താവിൻ്റെയും കൂടെയുള്ള അവാർഡ് വാങ്ങുകയും, രണ്ടു പേരുടെയും കൂടെ ചേർന്നിന്ന് ഫോട്ടോ എടുത്തു കൊണ്ട്, ഈ ഒരു അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷമെന്നാണ് ബെന്നി പറയുന്നത്. നിരവധി ഗീതാഗോവിന്ദം പ്രേക്ഷകരും ആരാധകരുമാണ് ബെന്നിക്കും സാജൻ സൂര്യയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

Rate this post