Tasty Candy Tasty Candy - Malayalam News & Recipes Film Entertainment Serial Bigboss | മലയാളം ന്യൂസ്

  • Home
  • Celebrity News
  • Tips
  • Agriculture
  • Serial
  • Interior
  • Food and Drinks
Tasty Candy
  • Home
  • Celebrity News
  • 9 വർഷത്തെ സുന്ദര പ്രണയ ജീവിതം; ഫഹദ് ഫാസിൽ നസ്രിയ വെഡിങ് ആനിവേഴ്സറി.!! പ്രണയിനിക്ക് ആശംസകളുമായി ഫഹദ്.!! | Fahad Fazil Nazriya Wedding Anniversary Photos
Celebrity News

9 വർഷത്തെ സുന്ദര പ്രണയ ജീവിതം; ഫഹദ് ഫാസിൽ നസ്രിയ വെഡിങ് ആനിവേഴ്സറി.!! പ്രണയിനിക്ക് ആശംസകളുമായി ഫഹദ്.!! | Fahad Fazil Nazriya Wedding Anniversary Photos

By Soumya KS Last updated Aug 21, 2023
Share
Whatsapp Stebin

Fahad Fazil Nazriya Wedding Anniversary Photos : മലയാളത്തിലെ പ്രശസ്തരായ സിനിമ സംവിധായകരിൽ ഒരാളാണ് ഫാസിൽ. ഫാസിലിന്റെ മകനാണ് മലയാളികളുടെ യുവ നടനും, നിർമ്മാതാവുമായ ഫഹദ് ഫാസിൽ.1992-ൽ ഫാസിലിൻ്റെ ‘പപ്പയുടെ സ്വന്തം അപ്പൂസിൽ ‘കുട്ടികളുടെ കഥാപാത്രമായി ചെറിയ റോളിൽ മലയാള സിനിമയിൽ അഭിനയിച്ചെങ്കിലും, 2002-ൽ ‘കൈയെത്തും ദൂരത്ത് ‘

എന്ന അച്ഛൻ്റെ സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരു ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് കാലെടുത്ത് വച്ച താരം പിന്നീട് മലയാളത്തിലെ സൂപ്പർ ഹിറ്റ് യുവനായകനായി മാറുകയും ചെയ്തു. മലയാളികളുടെ പ്രിയ നായികയായ നസ്രിയ നസീമിനെയാണ് ഫഹദ് വിവാഹം കഴിച്ചത്. ബാല്യകാലം തൊട്ടേ മലയാളികളുടെ കുട്ടിയായിരുന്നു നസ്രിയ നസീം. പിന്നീട് പല സിനിമകളിലും,

കുട്ടിക്കാലവും, വർഷങ്ങൾക്കിപ്പുറം മലയാളികളുടെ പ്രിയ നായികയായും മാറിയിരുന്നു. പിന്നീട് ഫഹദിനെ വിവാഹം കഴിച്ച ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. 2014 ആയിരുന്നു ഇരുവരുടെയും വിവാഹം. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ഇവർ പിന്നീട് വിവാഹിതരാവുകയായിരുന്നു. ഈ അടുത്ത കാലത്താണ് നസ്രിയ സിനിമയിലേക്ക് വീണ്ടും തിരിച്ച് വന്നത്. നസ്രിയ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും, ഫഹദ് അത്ര സജീവമല്ല.എന്നാൽ ഇന്ന് ഫഹദ് ഫാസിൽ സോഷ്യൽ

മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. ഫഹദിൻ്റെയും നസ്രിയയുടെയും ഒൻപതാം വിവാഹ വാർഷിക ദിനമാണ് ഇന്ന്. പുഴയോരത്ത് കാഴ്ചകൾ ആസ്വദിച്ച് നിൽക്കുന്ന ഫഹദും നസ്രിയയുമാണ് ഫോട്ടോയിൽ ഉണ്ടായിരുന്നത്. ഫോട്ടോയ്ക്ക് താഴെ പ്രണയാക്ഷരങ്ങളും ഫഹദ് കുറിച്ചിരുന്നു.’9 വർഷത്തെ നിൻ്റെ പ്രണയത്തിനും ജീവിതത്തിനും നന്ദി.’ എന്നാണ് ഫഹദ് കുറിച്ചത്. സംവിധായകൻ അമൽ നീരദ് പകർത്തിയ ചിത്രമായിരുന്നു ഇവരുടേത്. പ്രിയ താരങ്ങളുടെ വിവാഹ വാർഷിക പോസ്റ്റിന് നിരവധി താരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിരിക്കുകയാണ്

Rate this post
Fahad Fazil Nazriya Wedding Anniversary Photosfahd fazil facebooknazriya nazeem
Share FacebookTwitterGoogle+ReddItWhatsAppPinterestEmail
Soumya KS

എന്റെ പേര് സൗമ്യ. ഞാൻ തൃശൂർ സ്വദേശിനിയാണ്. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് പാചകം, സിനിമ, സീരിയലുകൾ തുടങ്ങിയവ. കൂടാതെ പണ്ടത്തെ മുത്തശ്ശിമാർ ജോലികൾ എളുപ്പമാക്കാൻ പ്രയോഗിച്ചിരുന്ന ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടികൈകളും നാട്ടറിവുകളും ഒറ്റമൂലികളും എല്ലാവരിലേക്കും എത്തിക്കാനും ശ്രമിക്കാറുണ്ട്. കഴിഞ്ഞ നാല് വർഷമായി സിനിമ സീരിയൽ റിവ്യൂസ് എഴുതുക, പണ്ടത്തെ നാട്ടറിവുകളും ഒറ്റമൂലികളെയും കുറിച്ച് എഴുതുകയും വെറൈറ്റി പാചക പരീക്ഷണങ്ങൾ ചെയ്‌ത്‌ അത് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് എന്റെ ജോലി. എന്റെ ആർട്ടിക്കുകൾ നിങ്ങൾക്ക് ഇഷ്ടമാവുകയും ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും അറിവുകളും കമെന്റ് ആയി രേഖപ്പെടുത്താനും മറക്കരുത്.

Prev Post

സ്റ്റാർ മാജിക് താരം ആലിസ് ക്രിസ്റ്റിയ്ക് പുതിയ വിശേഷ വാർത്ത.!! സന്തോഷമറിയിച്ച് താരം.!! | Star Magic Alice Christy New Happy News Viral

Next Post

പൊന്നോണം മാരുതിക്കൊപ്പം.!! 5 കോടിയിലധികം രൂപയുടെ ഓണ സമ്മാനങ്ങളൊരുക്കി മാരുതി.!! | Maruti Suzuki New Onam Offer News

You might also like More from author
Serial

അഞ്ജുവിന് ഒരുമാറ്റവും ഇല്ല.!! ചെറുപ്പത്തിൽ ഗോപിക അഭിനയിച്ച പരസ്യച്ചിത്രം വൈറലാകുന്നു.…

Celebrity News

ആലിയ ഭട്ടിനെ വരെ കടത്തിവെട്ടി റിമിയുടെ മമ്മി.!! കൊച്ചു മകന്റെ ഒപ്പം കിടിലൻ ജുമുക്ക…

Celebrity News

നിലമോൾക് വേണ്ടി വഴക്കിട്ടു ശ്രീനിയും പേർളിയും.!! ഓടിയൊളിച്ചു നില മോൾ; തുർക്കിയിൽ…

Celebrity News

കുടുംബശ്രീ ശാരദ ഹരിത യ്ക്കു കല്യാണം.!! വില്ലത്തിയെ കെട്ടുന്ന നായകനെ മനസ്സിലായോ?…

Prev Next
  • Privacy Policy
  • Terms And Conditions
  • Contact US
© 2023 - Tasty Candy. All Rights Reserved.