ഇത് ഇങ്ങനെ ഒന്ന് കഴിച്ചാൽ പലതിനും പരിഹാരം ;ഒരൽപ്പം എള്ള് ഇങ്ങനെ കഴിച്ചു നോക്കൂ അത്ഭുതം നേരിട്ടറിയാം.!! | Ellu Health Tip

Hydrate – Drink 8+ glasses daily.
Sleep – Get 7–8 hours nightly.
Exercise – Move 30 minutes daily.
Breathe – Practice deep breathing.
Eat Fresh – Prefer whole foods.
Stretch – Improve flexibility.
Limit Sugar – Avoid processed sweets
Ellu Health Tip:പണ്ടുകാലങ്ങളിൽ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും എള്ള് കൃഷി ചെയ്യുകയും അത് ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുകയും ചെയ്യുന്നത് ഒരു പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഭക്ഷണരീതികളിൽ വന്ന മാറ്റങ്ങൾ കൊണ്ടും ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടുമെല്ലാം ഇത്തരം സാധനങ്ങൾ എല്ലാവരുടെയും ഭക്ഷണത്തിൽ നിന്നും പാടെ ഒഴിവായ രീതിയാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ക്ഷീണം, മുടികൊഴിച്ചിൽ, ആർത്തവ സംബന്ധമായ അസുഖങ്ങൾ, അമിത രക്തസമ്മർദ്ദം എന്നിവയെല്ലാം ആളുകളിൽ കൂടുതലായി കാണപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരമായി എള്ള് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.എള്ള് ഉപയോഗിക്കേണ്ട രീതിയെ പറ്റിയും അതിന്റെ ഗുണങ്ങളെ പറ്റിയും വിശദമായി മനസ്സിലാകാം.
ജീവിതശൈയിൽ വന്ന മാറ്റങ്ങൾ കൊണ്ട് ഉണ്ടാകുന്ന പിസിഒഡി,അമിത രക്തസമ്മർദ്ദം, ചർമ്മ സംബന്ധമായ അസുഖങ്ങൾ, കൊളസ്ട്രോൾ എന്നിവയ്ക്കെല്ലാം ഒരു ഉത്തമ പ്രതി വിധിയാണ് എള്ള്. എള്ള് സ്ഥിരമായി നമ്മൾ തയ്യാറാക്കുന്ന ഭക്ഷണങ്ങളിലും മറ്റും ഉൾപ്പെടുത്തുകയോ അതല്ലെങ്കിൽ എള്ളുണ്ട തയ്യാറാക്കി കഴിക്കുകയോ ചെയ്യുന്നത് ഒരു ശീലമാക്കാം. അതുവഴി ആർത്തവ സംബന്ധമായ
പ്രശ്നങ്ങൾക്കെല്ലാം വളരെ വലിയ ഒരു പരിഹാരമാണ് ലഭിക്കുക എന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല മുടികൊഴിച്ചിൽ,ചർമ്മ സംബന്ധമായി ഉണ്ടാകുന്ന അസുഖങ്ങൾ എന്നിവക്കെല്ലാം എള്ളിൽ അടങ്ങിയിട്ടുള്ള കോപ്പർ വളരെയധികം സഹായിക്കുന്നുണ്ട്. അമിത രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങൾ ഉള്ളവർക്കും എള്ള് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
തലേദിവസം വെള്ളത്തിൽ കുതിർത്തിവെച്ച എള്ള് പിറ്റേദിവസം രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് പല രീതിയിലും ഗുണം ചെയ്യുന്നുണ്ട്. എന്നാൽ ഓരോരുത്തരുടെയും വെയിറ്റ്,പ്രായം എന്നിവയെല്ലാം അനുസരിച്ച് ഉപയോഗിക്കേണ്ട എള്ളിന്റെ അളവിലും മാറ്റം വരുത്തേണ്ടതാണ്. വെളുത്ത എള്ളിനെക്കാളും കൂടുതൽ ഗുണങ്ങൾ നൽകുന്നത് കറുത്ത എള്ള് ആണ്. അതുകൊണ്ടുതന്നെ കറുത്ത എള്ള് ഉപയോഗിച്ചുള്ള വിഭവങ്ങൾ കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി പ്രത്യേകം ശ്രദ്ധിക്കുക. എള്ളിന്റെ കൂടുതൽ ഔഷധഗുണങ്ങളെ കുറിച്ചും അത് ഉപയോഗിക്കേണ്ട വ്യത്യസ്ത രീതികളെ പറ്റിയുമെല്ലാം വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.