ജ്യോതിയുടെ വളകിലുക്കം.!! സ്നേഹമയിയായ ചേർത്ത് പിടിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ; ദിവ്യ എസ് അയ്യർക്ക് കയ്യടിച്ച് കേരളക്കര.!! | Divya S Iyer Help For Poor Family Viral
Divya S Iyer Help For Poor Family Viral : പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ എല്ലാ മലയാളികൾക്കും സുപരിചിതയാണ്. സംഗീതവും നൃത്തവും എഴുത്തുമെല്ലാം കൈവശമുള്ള വ്യത്യസ്തയായ ഒരു കളക്ടർ എന്നതിലുപരി അധികാരത്തിന്റെ തലക്കനമൊട്ടുമില്ലാതെ സഹജീവികളോട് സ്നേഹത്തോടെ പെരുമാറുന്നതിൽ 100 മാർക്കാണ് ഈ കലക്ടറിനു. മുൻ എം എൽ എ ശബരിനാഥിനെയാണ് ദിവ്യ വിവാഹം കഴിച്ചിരിക്കുന്നത്.
കുടുംബിനിയായിട്ടും വളരെ ആക്റ്റീവ് ആയി തന്റെ ജോലി ചെയ്യുന്ന കളക്ടർ മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. പത്തനംതിട്ട ജില്ലാ കളക്ടറിന്റെ ഓഫീസിൽ എത്തിയ വീടിനായുള്ള അപേക്ഷ പരിശോധിക്കുന്നതിനിടയിലാണ് ജ്യോതി എന്ന ഭിന്നശേഷിക്കാരി യുവതിയുടെ ദുരിത ജീവിതത്തേക്കുറിച്ചു കളക്ടർ അറിയുന്നത്.മുട്ടം ബ്ലോക്കിലെ ബ്ലോക്ക് 29 ആം നമ്പർ വീട്ടിലെ ഗിരിജയാണ് വീടിനു വേണ്ടി അപേക്ഷ കൊടുത്തത്.
ഏത് നിമിഷവും ഇടിഞ്ഞു വീഴാറായ വീട്ടിൽ താമസിക്കുന്ന ഗിരിജ കൂലിപ്പണി ചെയ്താണ് രണ്ട് മക്കളെയും ഭിന്നശേഷിക്കാരിയായ സഹോദരി ജ്യോതിയെയും സംരക്ഷിക്കുന്നത്. അതിദാരിദ്ര ജീവിതം നയിക്കുന്ന ഇവരുടെ വീടിന് വേണ്ടിയുള്ള അപേക്ഷ പരിഗണിക്കവേയാണ് റേഷൻ കാർഡ്, ആധാർ കാർഡ് തുടങ്ങി അവകാശ രേഖകൾ ഒന്നും തന്നെ ഇവർക്കില്ല എന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്.എന്നാൽ ദിവ്യ എസ് അയ്യർ അതിതാല്പര്യത്തോടെ ഈ വിഷയത്തിൽ ഇടപെടുകയും റേഷൻ കാർഡ്, ആധാർ കാർഡ് അടക്കമുള്ള അവകാശ രേഖകൾ കുടുംബത്തിനെ ഏല്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.
കളക്ടർ നേരിട്ടെത്തിയാണ് അവകാശരേഖകൾ കൈമാറിയത്. എന്നാൽ രേഖകൾ മാത്രമല്ല കൈനിറയെ സമ്മാനങ്ങളും കരുതാൻ മറന്നുമില്ല. ജ്യോതിയെ ചേർത്ത് പിടിക്കുകയും കവിളിൽ ഉമ്മ വെക്കുകയും ചെയ്ത കലക്ടറുടെ കയ്യിൽ കിടന്ന വളകൾ ആണ് ജ്യോതിക്ക് കൂടുതൽ കൗതുകമായത്. പിന്നെ ഒട്ടും താമസിച്ചില്ല തന്റെ കയ്യിൽ കിടന്ന ചുവന്ന കുപ്പിവളകൾ കൂടി ജ്യോതിക്ക് ഊരിക്കൊടുത്തു. അടച്ചുറപ്പുള്ള മനോഹരമായ വീട് എത്രയും വേഗം ജ്യോതിക്ക് സ്വന്തമാകും എന്ന ഉറപ്പ് കൂടി കളക്ടർ നൽകുകയുണ്ടായി. സർക്കാരിൽ നിന്ന് ലഭിക്കാൻ സാധ്യമായ എല്ലാ സഹായങ്ങളും വാങ്ങി നൽകുമെന്ന ഉറപ്പ് കൂടി കൊടുത്താണ് കളക്ടർ മടങ്ങിയത്.