ഗുരുവായൂർ കണ്ണന്റെ മണ്ണിൽ താരദമ്പതികൾ; ബിജുമേനോനും സംയുക്തയെയും കണ്ടു കണ്ണെടുക്കാനാവാതെ ആരാധകർ.!! | Bijumenon And Samyuktha At Guruvayur

Bijumenon And Samyuktha At Guruvayur : മലയാളിപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. സിനിമ ലോകത്തെ മാതൃക ദമ്പതികൾ എന്ന് പോലും ഇവരെ വിശേഷിപ്പിക്കുന്നവരുണ്ട്. മലയാള സിനിമയിൽ ഇരുവരും തിളങ്ങി നിന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം. പ്രണയിച്ചു വിവാഹം കഴിച്ച ഇവർ നയികാ നായകന്മാരായി അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു.ആ സമയത്ത് ബിജു മേനോനെക്കാളും

താരമൂല്യമുള്ള നടി ആയിരുന്നു സംയുക്ത വർമ്മ.എന്നാൽ വിവാഹ ശേഷം അഭിനയം നിർത്തുക എന്ന തീരുമാനവും സംയുക്തയുടേത് തന്നെ ആയിരുന്നു.വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിലേക്ക് പ്രവേശിച്ചത്.ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി. 18 സിനിമകളിൽ മാത്രമാണ് സംയുക്ത ആകെ അഭിനയിച്ചുട്ടുള്ളത് എന്നാൽ താരത്തിന്റെ

മുഖം മലയാളികൾക്ക് ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ്. കാരണം അഭിനയിച്ച ഓരോ ചിത്രവും മലയാള സിനിമയിൽ അത്രയേറെ പ്രാധാന്യം നേടിയവ ആയിരുന്നു.ആകെ മൂന്ന് വർഷം മാത്രമുയുണ്ടായിരുന്ന അഭിനയകാലത്തിൽ രണ്ട് ഫിലിം ഫെയർ അവാർഡുകളും രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ആണ് താരം സ്വന്തമാക്കിയത്. കുബേരൻ ആയിരുന്നു അവസാനമായി സംയുക്ത അഭിനയിച്ച ചിത്രം.2003 ൽ ബിജു മേനോനെ വിവാഹം കഴിച്ചതോടെ താരം തന്റെ അഭിനയ ജീവിതം നിർത്തി വെച്ച് കുടുംബിനിയായി തുടരുക എന്ന തീരുമാനത്തിലെത്തി എന്നാൽ ഇപ്പോഴും താരത്തിന്റെ

തിരിച്ചു വരവ് ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്.ബിജു മേനോനും മകനുമൊപ്പം വിവാഹ ചടങ്ങുകളിലും മറ്റും താരം പ്രത്യക്ഷപ്പെടാറുണ്ട്. മികച്ച ഒരു ഡാൻസർ കൂടിയാണ് സംയുക്ത. യോഗ ചെയ്തും ഡാൻസ് പരിശീലിച്ചുമൊക്കെ താരം തന്റെ സൗന്ദര്യം ഇപ്പോഴും നിലനിർത്തുകയാണ്. ഇപ്പോഴിതാ ബിജു മേനോനോടൊപ്പം ഗുരുവായൂർ സന്ദർശിക്കാൻ എത്തിയ സംയുക്തയുടെ വീഡിയോ ആണ് വൈറൽ ആകുന്നത്.നാടൻ വേഷത്തിൽ ഗുരുവായൂരപ്പനെ കാണാൻ എത്തിയ ഈ താരജോഡികളെ കണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

Rate this post