ധ്യാനിന്റെ രാജകുമാരിക്ക് ഇന്ന് അഞ്ചാം പിറന്നാൾ.!! മകളുടെ പിറന്നാൾ ഗംഭീര ആഘോഷമാക്കി അർപിതയും ധ്യാനും.!! | Dhyan Sreenivasan Daughter Birthday Celebration

Dhyan Sreenivasan Daughter Birthday Celebration : സിനിമകളേക്കാൾ കൂടുതൽ അഭിമുഖങ്ങളിലൂടെ ജനപ്രീതി നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസനെയും ചേട്ടൻ വിനീത് ശ്രീനിവാസനെയും പോലെ സിനിമയുടെ വിവിധ മേഖലകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും അഭിമുഖങ്ങളാണ് ധ്യാനിനെ താരമാക്കിയത്.

അതുകൊണ്ട് തന്നെ അടുത്തിടെ ഇറങ്ങിയ സിനിമകളിൽ പലതും പരാജയപ്പെട്ടെങ്കിലും ധ്യാനിനുള്ള ജനപ്രീതിയിൽ കുറവ് വന്നിട്ടില്ല. മറയില്ലാത്തതും നർമ്മം കലർത്തിയിട്ടുമുള്ള സംസാരമാണ് ധ്യാനിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നത്. 2024 മലയാള സിനിമയ്ക്ക് ഉണ്ടായ വലിയ വിജയങ്ങളിൽ ഒന്നായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും മുഖ്യ കഥാപാത്രങ്ങളായി എത്തിയ വർഷങ്ങൾക്കുശേഷം എന്ന സിനിമയുടെ വൻ വിജയത്തിന് പ്രേക്ഷകരെല്ലാം സാക്ഷിയാണ്. വമ്പൻ തിരിച്ചുവരവിന്റെ ശേഷം ഇതാ മകളുടെ പിറന്നാൾ ആഘോഷവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ്റെ ഇളയ മകനാണ് ധ്യാൻ ശ്രീനിവാസൻ.

ധ്യാനിന്റെ സഹോദരൻ വിനീത് ശ്രീനിവാസൻ മലയാള സിനിമയിലും പ്രവർത്തിക്കുന്ന ഗായകനും നടനും സംവിധായകനുമാണ്. ധ്യാൻ തൻ്റെ ഏറെ നാളത്തെ കാമുകിയായ കാമുകി അർപ്പിത സെബാസ്റ്റ്യനെ 2017 ഏപ്രിൽ 7ന് വിവാഹം കഴിച്ചു. ധ്യാനിനെ ഇന്ന് കുസൃതിക്കാരിയായ ഒരു മകളുണ്ട്. കുടുംബത്തെക്കുറിച്ചുള്ള രസകരമായ കഥകൾ ധ്യാൻ അഭിമുഖങ്ങളിൽ എപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ അഭിമുഖത്തിൽ മകളെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. താൻ സുഹൃത്തിനെ പോലെയാണ് മകളെ കാണുന്നതെന്നും അങ്ങനെയാണ് സംസാരിക്കാറുള്ളതെന്നും ധ്യാൻ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ശ്രീനിവാസൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ഞാന്‍ ഉറങ്ങിയിട്ട് രണ്ട് വര്‍ഷമായി എന്ന് ഒരു അഭിമുഖത്തില്‍ ധ്യാന്‍ നർമ്മം കലർത്തി പറഞ്ഞിരുന്നു.

അതങ്ങനെ വെറുതെ പറഞ്ഞ കാര്യമല്ല. മകളുടെ കുസൃതി കാരണമായാണ് ധ്യാൻ അങ്ങനെ പറഞ്ഞത്. മകൾ അവളുടെ പിള്ളേര് ഗ്യാങ്ങിനെയും കൂട്ടി അച്ഛനായ ധ്യാനിനെ കല്ലെടുത്ത് ഓടിക്കാനുള്ള കാര്യമൊക്കെ ധ്യാൻ ഇന്റർവ്യൂകളിൽ പറഞ്ഞു പ്രേക്ഷകരെ ചിരിപ്പിക്കുകയുണ്ടായി. ഭാര്യ അർപ്പിത സെബാസ്റ്റ്യനും ധ്യാനും മകളുമാണ് ബർത്ത് ഡേ സെലിബ്രേഷന് താഹ ബൈ ഫ്ലവേഴ്സ് ഇവന്റിന്റെ ബർത്ത് ഡേ ഫംഗ്ഷൻ എത്തിയത്. എല്ലാവരും സന്തോഷത്തോടെ മകളുടെ പിറന്നാൾ ആഘോഷിച്ചു. ഒരുപാട് ഡിസ്നി പ്രിൻസസുകളെ കൊണ്ട് മനോഹരമായി അലങ്കരിച്ച കേക്കാണ് ധ്യാനിന്റെ മകൾ കൊച്ചു മിടുക്കി മുറിച്ച് എല്ലാവർക്കും കൊടുത്തത്. ഭാര്യ സ്നേഹത്തോടെ ധ്യാനിന് ഒരു കഷ്ണം നീട്ടുകയും ഉണ്ടായി. താഹ ബൈ ഫ്ലവേഴ്സ് ഇവൻസ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പിറന്നാൾ ആഘോഷത്തിന്റെ റീലാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

Rate this post