രജിസ്ട്രാഫീസിൽ ലളിത വിവാഹം .!! മാതൃകാ വിവാഹം, ഹക്കീം ഷായും സന അൽത്താഫും വിവാഹിതരായി.!! | Actor Hakim Shahjahan And Sana Althaf Marriage

Actor Hakim Shahjahan And Sana Althaf Marriage: സിനിമകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ആളുകൾക്ക് സുപരിചിതനായ താരമാണ് ഹക്കീം ഷാ. 2020ൽ പുറത്തിറങ്ങിയ പ്രണയ വിലാസം എന്ന ചിത്രത്തിലൂടെയാണ് ഹക്കീമിനെ ആളുകൾ ഏറ്റവും കൂടുതൽ അടുത്തറിഞ്ഞത്. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു.സോഷ്യൽ മീഡിയയിലും നവമാധ്യമ രംഗത്തും താരം സജീവസാന്നിധ്യവും ആണ്. ഇപ്പോൾ ഹക്കീമിന്റെ വിവാഹം കഴിഞ്ഞ വാർത്തയാണ് പുറത്തുവരുന്നത്. സിനിമാതാരം തന്നെയായ സന അൽത്താഫിനെയാണ് ഹക്കീം വിവാഹം കഴിച്ചിരിക്കുന്നത്. രജിസ്റ്റർ വിവാഹമാണ് ഇരുവരും നടത്തിയത് എന്ന് താരങ്ങൾ തങ്ങളുടെ സോഷ്യൽ

മീഡിയയിൽ പങ്കുവെച്ച് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.തൊടുപുഴ സ്വദേശിയായ ഹക്കീം, മാർട്ടിൻപ്രകാർട്ടിൽ സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.തിനുശേഷം മാർട്ടിൻപ്രക്കാട്ടിലിന്റെ തന്നെ ചാർലിയിൽ സഹസംവിധായകനായി ജോലിചെയ്ത ഇദ്ദേഹം രക്ഷാധികാരി ബൈജു, കൊത്ത്, പ്രിയൻ ഓട്ടത്തിലാണ്, അർച്ചന 31 തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന

താരത്തിന്റെ ഷോർട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസപിടിച്ചു പറ്റുകയും ചെയ്തിരുന്നു. നിരവധി ചിത്രങ്ങൾ ഇനി പുറത്തിറങ്ങാൻ അണിയറയിൽ ഒരുങ്ങി കൊണ്ടും ഇരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് താരം വിവാഹിതനായിരിക്കുന്നത്.ദുൽഖർ, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ വിക്രമാദിത്യൻ എന്ന ചിത്രത്തിലെ ദുൽഖറിന്റെ സഹോദരി വേഷത്തിലൂടെയാണ് സനയെ ആളുകൾക്ക് പരിചയം. പിന്നീട് ഫഹദിന്റെ നായികയായി മറിയം മൂക്കിൽ

പ്രത്യക്ഷപ്പെട്ടതിനുശേഷം നിരവധി അവസരങ്ങളാണ് സനയ്ക്ക് ലഭിച്ചത്. മലയാളത്തിനു പുറമേ തമിഴിലും ശ്രദ്ധേയമായ പ്രകടനവും വേഷവും കാഴ്ചവയ്ക്കുവാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. ഇപ്പോൾ ഇവരുടെ വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരങ്ങൾക്ക് ആശംസകൾ അറിയിച് രംഗത്തെത്തിയിരിക്കുന്നത്. പലരും രഹസ്യമായി വിവാഹം കഴിച്ചതിലുള്ള പരിഭവവും രേഖപ്പെടുത്തുന്നുണ്ട്.

Rate this post