പിള്ളമനസ്സിൽ കള്ളമില്ല; കൂട്ടുകാരി വരാത്തതിന്റെ സങ്കടം കണ്ടോ?.! വൈറലായി വീഡിയോ | Cute Girl Emotional Video Viral

Cute Girl Emotional Video Viral: നമുക്ക് എല്ലാം കുട്ടികളെ വളരെ ഇഷ്ടമാണ്. ഈ ലോകത്തെ ഏറ്റവും നിഷ്കളങ്കർ അത് കുട്ടികൾ തന്നെയാണ്. ഒന്നിനെയും കുറിച്ചു കൂടുതലായി ചിന്തിക്കാതെ ഒട്ടും തന്നെ മനസ്സിൽ കളങ്കം ഇല്ലാതെ പെരുമാറുന്ന കുട്ടികൾ വീഡിയോകൾ സോഷ്യൽ മീഡിയയിൽ അടക്കം പലപ്പോഴും വൻ ഹിറ്റായി മാറാറുണ്ട്. അത്തരം ഒരു വൈറൽ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.

നാം എല്ലാം കുട്ടി കാലം മുതലേ അനേകം കൂട്ടുകാരാൽ തന്നെ അനുഗ്രഹീതരാണ്. സ്കൂൾ കാലയളവിൽ ഒപ്പം പഠിച്ച തല്ലു കൂടിയ അനേകം സുഹൃത്തുക്കൾ ഇന്നും നമ്മുടെ ജീവിതത്തിലേ പ്രധാന ഭാഗമാണ്. ഫ്രണ്ട് ഷിപ്പ് ഇഷ്ടപെടുന്ന നമ്മൾ പലരുടെയും മനസ്സിനെ ഏറെ വേദനിപ്പിക്കുന്ന ഒരു വീഡിയോ കൂടിയാണ് ഇത്. ഒരു സ്കൂൾ വരാന്തയിൽ തന്റെ പ്രിയ കൂട്ടുകാരി വരുന്നതും കാത്തു നിൽക്കുന്ന ഒരു പെൺ കുട്ടിയെ നമുക്ക് ഈ ഒരു വീഡിയോയിൽ കാണാൻ കഴിയും.

തന്റെ പ്രിയ ഫ്രണ്ട് എന്താണ് ഇത്ര നേരം കഴിഞ്ഞിട്ടും വരാത്തത് എന്നുള്ള ആശങ്കയും ആ പെൺ കുട്ടി മുഖത്ത് നിന്നും വ്യക്തം. പക്ഷെ ആ പെൺ കുട്ടി നിരാശയും വിഷമവും മാറ്റി അവൾക്കായി വെയിറ്റ് ചെയ്യുകയാണ്.ആ കുട്ടി കരഞ്ഞു കൊണ്ട് നിൽക്കുന്ന കാണുമ്പോൾ ഓടി അരികിൽ എത്തുന്ന ടീച്ചർ കുട്ടിയെ ആശ്വസിപ്പിക്കുന്നതും പിന്നീട് വീഡിയോയിൽ കാണാം. കരയേണ്ട അവൾ വരും എന്നെല്ലാം ടീച്ചർ പെൺ കുട്ടിക്ക് ഉറപ്പ് നൽകുന്നുണ്ട്

എങ്കിലും ആ കുട്ടിക്ക് കണ്ണീർ വീണ്ടും വീണ്ടും വന്നു കൊണ്ടേയിരിക്കുക ആണ്. കുട്ടി വിഷമം മാറ്റാൻ ടീച്ചർ അവസാനം ഫ്രണ്ടിനെ ഫോൺ വിളിക്കാമെന്ന് പറയുന്നുണ്ട്. അന്നേരം മാത്രമാണ് പെൺ കുട്ടി കരച്ചിൽ ഒരൽപ്പം എങ്കിലും അവസാനിപ്പിക്കുന്നത്. നമ്മുടെ മനസ്സിനെ അടക്കം ഏറെ ചിന്തിപ്പിക്കുന്നതായ ഈ ഒരു വീഡിയോ ഇതിനകം തന്നെ ലക്ഷകണക്കിന് വ്യൂസ് കരസ്ഥമാക്കി കഴിഞ്ഞു. ദൈവം ആ കുട്ടികൾ ഫ്രണ്ട് ഷിപ്പ് എന്നും നിലനിർത്തണം എന്നാണ് വീഡിയോ കണ്ട പലരുടെയും പ്രാർഥന.

Rate this post