ശ്ശെടാ ഒരു പാട്ട് പാടാൻ കേറിയതാ , അവിടെ ചെന്നപ്പോഴാ പണി കിട്ടിയത് , ചിരി പടർത്തി മിടുക്കന്മാർ !! | Cute Boys Singing Funny Viral Video

Cute Boys Singing Funny Viral Video : നല്ലൊരു പാട്ട് സ്റ്റേജിൽ കയറി പാടിയേക്കാം എന്ന് വിചാരിച്ചു രണ്ട് സഹോദരരും ആവേശത്തിൽ കയറിയതാണ്. കയറിക്കഴിഞ്ഞപ്പോഴാണ് ഒരു പ്രധാനപ്പെട്ട കാര്യം മറന്നത് അവർ ശ്രദ്ധിച്ചത്… പഠിച്ച പാട്ട് മറന്നു പോയി. പാട്ട് പഠിപ്പിച്ചത് ഉമ്മച്ചി ആയതുകൊണ്ടായിരിക്കണം, “ഉമ്മച്ചിയെ എന്തേര്ന്നു…” ചോദിക്കുകയാണ് ബാലൻ.ഉമ്മച്ചിയെ കേൾക്കാതെ വന്നപ്പോൾ സഹോദരന് മൈക്ക് കൊടുത്തു ഉമ്മച്ചിയുടെ അടുത്തേക്ക് ഓടുന്ന ഓട്ടം

ഒന്ന് കാണേണ്ടത് തന്നെ ആണേ. ഇങ്ങനെ രണ്ട് മിടുക്കന്മാരുടെ വീഡിയോ ആണ് യൂട്യൂബിൽ ഹിറ്റാകുന്നത്. ഇതിനോടകം പതിനെട്ടായിരത്തിൽ അധികം വ്യൂസും ലൈക്കും വീഡിയോ സ്വന്തമാക്കി. കുട്ടികളുടെ ഡാൻസും പാട്ടും ഒക്കെ എല്ലാവർക്കും വലിയ ഇഷ്ടമാണല്ലേ. ഈ കുരുന്നുകൾ സ്റ്റേജിൽ കയറി എന്ത് കാണിച്ചാലും മുതിർന്നവർ നോക്കിവാത്സല്യത്തോടെ ചിരിക്കുക മാത്രമേയുള്ളൂ. സാമൂഹ്യ മാധ്യമങ്ങൾ വന്നതോടുകൂടി ഇത്തരം സംഭവങ്ങൾ എല്ലാവർക്കും കൂടികണ്ട് ഒരുമിച്ചിരുന്ന് ചിരിക്കാം. പാട്ടുപാടാൻ വന്ന video credit : First Show

പാട്ടു മറന്നുപോയ കുട്ടികൾ ചുറ്റുമുള്ളവരിൽ ചിരി പടർത്തുന്നത് പോലെ കമൻസിൽ ഉള്ളവരിലും ചിരി പടർത്തുന്നു. “ഉമ്മച്ചിയെ എന്തായിരുന്നു” എന്ന് ചോദിച്ച് ഉമ്മച്ചിയുടെ അടുത്ത് പോകുന്ന കുട്ടിയെ വളരെ വാത്സല്യപൂർവ്വമാണ് കാണികൾ എതിരേൽക്കുന്നത്.വളരെ വലിയ ആവേശത്തോടെ സ്റ്റേജിൽ കയറിയ മക്കൾ, പഠിച്ച പാട്ട് മറന്നു എന്നൊന്നും വിചാരിച്ച് നിരാശരാകുന്നില്ല. മറിച്ച് ഒരു കൂസലും ഇല്ലാതെ കാണികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ഉമ്മയോട് ഞങ്ങളെ പഠിപ്പിച്ചുതന്ന പാട്ട് ഏതാണെന്ന് ചോദിക്കുകയാണ് കുരുന്ന്.

പാട്ട് മറന്നതിൽ പേടിച്ച് പതറി നിൽക്കുകയാണെങ്കിൽ നമുക്ക് ഇത്തരത്തിൽ ഈ രംഗം ആസ്വദിക്കാൻ കഴിയില്ലായിരുന്നു. പക്ഷെ ഇവർ രണ്ടുപേരും ഒരേ ഭാവത്തോടെ കൂടി വളരെ ധൈര്യത്തോടുകൂടി ഈ സന്ദർഭം നിസ്സാരമായി കൈകാര്യം ചെയ്തത് വലിയ ഹാസ്യം സൃഷ്ടിച്ചു. “ഇന്ന് ഈ മൈക്ക് പുടിച്ച്” എന്ന് സഹോദരനോട് പറഞ്ഞു ഉമ്മച്ചിയുടെ അടുത്തേക്ക് ഓടുകയാണ് മറ്റൊരുത്തൻ. ഇത് കാണികളുടെ ഇടയിലും വലിയ ചിരി സൃഷ്ടിക്കുന്നു. നമുക്കിടയിലെ ചിട്ടവട്ടങ്ങൾ ഒന്നും അറിയാത്തവരാണ് കുട്ടികൾ. അതുകൊണ്ടുതന്നെ ആയിരിക്കണം അവർക്ക് ഇതൊന്നും വലിയ സംഭവമല്ലാത്തത്.

5/5 - (1 vote)