സിനിമ കണ്ടേ തീരൂ എന്നാൽ പേടിയും ഉണ്ട് എന്റെ ചെറുപ്പം ഇത് തന്നെ.!!കുഞ്ഞു പെണ്ണിന്റെ വീഡിയോ വൈറൽ.!! | Cute Baby Girl Watching Manichithrathazhu Entertainment News

Cute Baby Girl Watching Manichithrathazhu Entertainment News : കുഞ്ഞുങ്ങളുടെ വീഡിയോ കാണുക എന്നതിൽപ്പരം സന്തോഷം നൽകുന്ന മറ്റൊന്നില്ല. അത്തരത്തിൽ കുഞ്ഞുങ്ങളുടെ വീഡിയോയുമായാണ് തനി നാടൻ മലയാളി എന്ന യൂട്യൂബ് ചാനൽ മുന്നോട്ടു വന്നിരിക്കുന്നത്. കുഞ്ഞു താരങ്ങളുടെ കുസൃതികളും കുറുമ്പുകളും നിറഞ്ഞ വീഡിയോയാണ് ഇപ്പോൾ ചാനൽ പുറത്തുവിട്ടിരിക്കുന്നത്.

കുഞ്ഞിന്റെ ചോറൂണ് വീഡിയോയിൽ തുടങ്ങി ഒരു കുഞ്ഞു പാട്ടു പാടുന്നത് വരെയുള്ള വീഡിയോകളെ ചേർത്തുവച്ചിരിക്കുകയാണ് തനി നാടൻ മലയാളി. താഴെയുള്ള കുഞ്ഞിനെ മടിയിലിരുത്തി ചോറൂണ് നടത്തുന്നു. എന്നാൽ ഇത് കണ്ട് പായസം പായസം പായസം എന്ന് പറഞ്ഞ് കരയുകയാണ് കുഞ്ഞു ചേച്ചി. പച്ച പട്ടുപാവാട ഉടുത്ത് സുന്ദരിയായാണ് നമ്മുടെ കുഞ്ഞു താരം ഇരിക്കുന്നത്. ഇത് കണ്ട് ആ കുറുമ്പിയോട് ഇഷ്ടം തോന്നാത്തവരായി ആരും തന്നെ ഉണ്ടാവില്ല.Video credit : Thani Nadan Malayali

മണിച്ചിത്രത്താഴിലെ അവസാന സീൻ കണ്ട് കണ്ണുപൊത്തിപ്പിടിക്കുന്ന മറ്റൊരു കുറുമ്പിയെയും വീഡിയോയിൽ കാണിക്കുന്നുണ്ട്. വൃശ്ചിക പെണ്ണേ എന്ന പാട്ടിന് അച്ഛനോടൊപ്പം ചുണ്ടനക്കുന്ന കുഞ്ഞുതാരവും ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. കണ്ണാന കണ്ണേ ബിജിഎം ഇൽ നടന്നുവരുന്ന വാവയും പ്രേക്ഷകമനം കവർന്നു.ഉങ്ക പേര് എന്ന ചോദ്യത്തിന് ചാരു രവീന്ദ്രൻ എന്ന് മറുപടി പറയുന്ന നായികയുടെ ഡയലോഗിന് ചുണ്ടനക്കുകയാണ് മറ്റൊരു കുഞ്ഞ് താരം.

കുഞ്ഞിന് എന്തൊരു ടൈമിംഗ് ആണെന്നാണ് പലരും പറയുന്നത്. രണ്ടു കുഞ്ഞുങ്ങൾ ആർത്തിയോടെ കേക്ക് കഴിക്കുന്ന വീഡിയോയും വൈറലാണ്. പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കുഞ്ഞു താരമാണ്. നിലാവേ മായുമോ എന്ന പാട്ട് അതിഗംഭീരമായി പാടുകയാണ് ഒരു കുഞ്ഞുവാവ. എന്താ കുഞ്ഞേ ടൈമിംഗ്, മോൾ ഭാവിയിൽ നല്ല ഒരു കലാകാരിയാകും തുടങ്ങിയ കമന്റുകളാണ് കുഞ്ഞിന്റെ പാട്ടിന് ലഭിച്ചത്. ശ്രുതി ഒന്നും തെറ്റിക്കാതെ അത്രയും മനോഹരമായാണ് കുഞ്ഞ് പാട്ടുപാടുന്നത്. കുഞ്ഞുങ്ങളുടെ കുറുമ്പുകൾ ചേർത്തുവച്ച് തനി നാടൻ മലയാളി പുറത്തുവിട്ട വീഡിയോയ്ക്ക് 2.5 കെ ലൈക്ക് ആണ് ലഭിച്ചത്. 2.2 ലക്ഷം കാഴ്ചക്കാരും ഈ വീഡിയോയ്ക്ക് ഉണ്ടായി.

Rate this post