സ്വന്തം സുജാതയ്ക്ക് ഇനി സന്തോഷ നാളുകൾ ; കുഞ്ഞിനെ മാറോടണച്ചു പിടിച്ച് ചന്ദ്ര ലക്ഷ്മണൻ.!! അമ്മയും കുഞ്ഞുമാണിപ്പോൾ സോഷ്യൽ മീഡിയ താരങ്ങൾ. |Chandhra Lakshman With Her Baby Viral Photo

Chandhra Lakshman With Her Baby Viral Photo : സ്വന്തം സുജാത എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ചന്ദ്ര ലക്ഷ്മണൻ. ഈ പരമ്പരയിലെ നായികയായ സുജാതയുടെ വേഷമാണ് ചന്ദ്ര കൈകാര്യം ചെയ്തത്. 2002 ൽ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ച ചന്ദ്ര സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് മലയാള ടെലിവിഷൻ ആസ്വാദകരുടെ മനസ്സിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് കയറിക്കൂടിയത്.ചന്ദ്രയുടെ ഭർത്താവാണ് ടോഷ് ക്രിസ്റ്റി.ഇദ്ദേഹം സഹസ്രം,ഗോഡ്സ് ഓൺ കൺട്രി , കൊമ്പൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

ഇരുവരും പ്രേക്ഷകരുടെ പ്രിയതാര ദമ്പതിമാരാണ്. ഞങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരെ സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ അറിയിക്കാറുണ്ട്. യൂട്യൂബ് ചാനലുമായി ടോഷ് ക്രിസ്റ്റി ആരാധകർക്ക് മുൻപിൽ എല്ലായിപ്പോഴും സജീവമാണ്.
ടോഷി ചന്ദ്രയുടെയും ജീവിതത്തിൽ ഉണ്ടായ പ്രധാന സംഭവമാണ് ഇരുവർക്കും ഒരു പൊന്നോമന പിറന്നു എന്നത്. ചന്ദ്രയുടെ ഗർഭകാലത്തെ എല്ലാ വിശേഷങ്ങളും ആരാധകർക്ക് മുൻപിൽ എത്തിയിരുന്നു. ചന്ദ്ര ഗർഭിണിയായി 9 മാസത്തോളം എന്ന് സ്വന്തം സുജാത പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ സജീവ സാന്നിധ്യമായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിലെ എല്ലാവരും ചേർന്ന് ചന്ദ്രിക്ക് നൽകിയ വിടപറയൽ ചടങ്ങും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ചന്ദ്രയെയും കുഞ്ഞിനെയും വീട്ടിലേക്ക് കൂട്ടി കൊണ്ടുവരുന്ന ടോഷിന്റെ വീഡിയോയും പ്രേക്ഷകർക്കും മുമ്പിൽ എത്തിയതാണ്. ചന്ദ്രയ്ക്കും കുഞ്ഞിനും ശരിക്കും ഒരു സർപ്രൈസ് നൽകുന്ന രീതിയിലായിരുന്നു അന്ന് ടോഷ് വീട്ടിലെ അലങ്കാരങ്ങൾ എല്ലാം ചെയ്തിരുന്നത്. ചന്ദ്രയ്ക്കു ജനിച്ചത് ഒരു ആൺകുഞ്ഞ് ആണ്.ടോഷിന്റെയും ചന്ദ്രയുടെയും പ്രണയ വിവാഹമാണ്. 2021 നവംബർ 11ന് കൊച്ചിയിൽ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ചന്ദ്ര ഭർത്താവിനും കുഞ്ഞിനും ഒപ്പമുള്ള ചിത്രങ്ങൾ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോൾഇതാ ചന്ദ്ര പങ്കുവെച്ച മറ്റൊരു ചിത്രമാണ് ജനശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തിരിക്കുന്ന ചന്ദ്രയുടെ ചിത്രമാണിത്. കണ്ണുകൾ അടച്ച് കുഞ്ഞിനെ മാറോട് ചേർത്തിരിക്കുന്ന ചന്ദ്ര ആണ് ചിത്രത്തിലുള്ളത്. ചിത്രത്തിന് താഴെ നിരവധി കമന്റുകൾ ആണ് ആരാധകർ കുറിക്കുന്നത്. പ്രത്യേക അടിക്കുറിപ്പുകൾ ഒന്നും തന്നെ ഇല്ലാതെ പങ്കുവെച്ച ഈ ചിത്രം തന്നെ ആരാധകരെ ചന്ദ്രയിലേക്കും കുഞ്ഞിലേക്കും കൂടുതൽ അടുപ്പിക്കുന്നു.ഒരു അമ്മക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹവും വാത്സല്യവും എന്താണെന്ന് ചിത്രം കാണുമ്പോൾ തന്നെ മനസ്സിലാകുന്നു.

Rate this post