വാരണം ആയിരം കഥയൊന്നും ബിഗ്ഗ്‌ബോസിൽ ചിലവാവില്ല മോനെ മിഥുനെ; അനിയൻ മിഥുൻ പറഞ്ഞ കള്ളം പൊളിച്ചടുക്കി ലാലേട്ടൻ.!! | Biggboss Season 5 Aniyan Midhun Issue Viral Video

Biggboss Season 5 Aniyan Midhun Issue Viral Video : ഏഷ്യാനെറ്റ് എല്ലാ ദിവസവും രാത്രി 9 :30ന് പ്രക്ഷേപണം ചെയ്തു വരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാടകീയ സംഭവങ്ങൾ നിറഞ്ഞ പ്രോമോ ആണ് ഏഷ്യാനെറ്റ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. “ഞാൻ പതിനഞ്ചാമത്തെ വർഷമാണ് യൂണിഫോം അണിയുന്നത്. ഐ ആം എ ലെഫ്റ്റനന്റ് കേണൽ. നിങ്ങൾ കമന്റ് ചെയ്തിരിക്കുന്നത് ഇന്ത്യൻ ആർമിയെ കുറിച്ചാണ്. ഒന്നാമത് അങ്ങനെ ഒരു ലേഡി കമാൻഡർ ഇല്ല” എന്ന് ലാലേട്ടൻ മിഥുനോട് പറയുന്നു.

ഇതുകേട്ട് “ഞാൻ പറഞ്ഞത് സത്യമാണ്” എന്ന് ആവർത്തിക്കുകയാണ് മിഥുൻ. “നിങ്ങൾ അവരുടെ റൂമിൽ ചെന്നു. അവിടെ തോക്കുകൾ നിരത്തിയിട്ടിരിക്കുന്നു” എന്ന് മിഥുൻ പറഞ്ഞ കഥ ഒന്നുകൂടി ആവർത്തിക്കുകയാണ് മോഹൻലാൽ. നിങ്ങൾ എന്താണ് പറഞ്ഞിരുന്നത്? “നാഷണൽ ഫ്ലാഗുകളാൽ പൊതിഞ്ഞു കിടക്കുന്ന ശരീരത്തിനെ നിങ്ങൾ കെട്ടിപ്പിടിച്ച് കരഞ്ഞു എന്നാണ്. ഈ പ്രേക്ഷകർ എന്ന് പറയുന്നവർ മണ്ടന്മാരല്ല. ഇതെന്താ സിനിമയോ? ഏഹ്?” എന്ന് പറഞ്ഞ് പൊട്ടിത്തെറിക്കുകയാണ് ലാലേട്ടൻ.

ലാലേട്ടന്റെ പ്രതികരണം കണ്ട് ബോധംകെട്ട് വീഴുന്ന മിഥുനെയാണ് പ്രോമോയിൽ കാണിക്കുന്നത്. വിഷ്ണുവും റിനോഷും അയാൾക്ക് അരികിലേക്ക് പോകുന്നതായും പ്രോമോയിൽ കാണിച്ചിരിക്കുന്നു. ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രോമോ കണ്ട അമ്പരപ്പിലാണ് ആരാധകർ. മിഥുനെ വിമർശിച്ചുകൊണ്ടും അയാളുടെ കൂടെ നിന്നുകൊണ്ടും ഉള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

മിഥുൻ പറഞ്ഞ കള്ളം പൊളിച്ചടുക്കിയത് നന്നായി എന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ നിറഞ്ഞിരുന്നു. “മിഥുൻ പറഞ്ഞ കള്ളം ലാലേട്ടൻ പൊളിച്ചടുക്കി. പിന്നെ അരങ്ങേറിയത് നാടകീയ മുഹൂർത്തം” എന്ന ക്യാപ്ഷനോടെയാണ് ഏഷ്യാനെറ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. “റെസ്പെക്ട് റ്റു ഇന്ത്യൻ ആർമി” എന്ന വാചകവും പ്രേക്ഷകർ കമന്റ് ആയി ഇട്ടിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ 19 കെ ലൈക്ക് ആണ് ഇന്നത്തെ പ്രോമോ നേടിയത്.

Rate this post