പ്രണയവിവാഹമായിട്ടും തകർന്ന ദാമ്പത്യം.!! രണ്ടു കുഞ്ഞുങ്ങളുടെ അമ്മ..ബിഗ്‌ബോസിലെ മനീഷയുടെ ജീവിതം ഇങ്ങനെ .| Bigg Boss Maneesha Real Life Story Viral Malayalam

Whatsapp Stebin

Bigg Boss Maneesha Life Story Malayalam: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് മനിഷ കെ എസ്. തട്ടിയും മുട്ടിയും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ താരം ഇപ്പോൾ ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. തട്ടിയും മുട്ടിയും എന്ന പരമ്പരയിൽ വാസവദത്ത എന്ന കഥാപാത്രത്തെയാണ് മനീഷ പ്രേക്ഷകർക്കും മുൻപിൽ അവതരിപ്പിച്ചത്. ടെലിവിഷൻ പരമ്പരകളിലൂടെ മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെയും താരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും താരം തന്റെ ആരാധകരോട് തുറന്നു പറയാറുണ്ട്. നിലപാടുകളോടെ നീങ്ങുന്ന താരമായതിനാൽ തന്നെ ബിഗ്ബോസിൽ തന്റേതായ ഒരു ഇടം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. നല്ലൊരു നടി

മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് താരം. താരത്തിന്റെ സ്വകാര്യജീവിതം നിരവധി വിഷമതകൾ നിറഞ്ഞതാണ് ഇക്കാര്യം താരം തന്നെ സമൂഹം മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു സിംഗിൾ മദർ ആണ് മനീഷ. രണ്ട് മക്കളാണ് താരത്തിനുള്ളത് ഇവർ രണ്ടുപേരും താരത്തിനൊപ്പം ആണ്
ഉള്ളത്.ഡിവോഴ്സിന്റെ കാരണം തുറന്നുപറയാൻ എനിക്കാവില്ല കാരണം ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് തീരുമാനിച്ച് വേർ പിരിഞ്ഞതാണ്. എന്നാൽ അദ്ദേഹം നല്ല ഒരു അച്ഛനാണ് മക്കളുടെ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.ഒരു മകനും ഒരു മകളുമാണ് താരത്തിനുള്ളത് മകൻ ഇപ്പോൾ വിദേശത്ത്

പോകാനുള്ള തയ്യാറെടുപ്പിലാണ് അതേസമയം മകൾ പഠിക്കുന്നത് ബാംഗ്ലൂരിലാണ്. താരത്തിന് ഒപ്പം ഷൂട്ടിങ്ങിനു പോകാറുള്ളത് മകനാണ് എന്നാൽ അവൻ ഇല്ലാത്തപ്പോൾ താൻ തനിച്ചു പോകാറുണ്ട് എന്നും മനീഷ പറയുന്നു. മനീഷയും ഭർത്താവും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മനീഷയുടെ വീട്ടിൽ ഈ വിവാഹത്തിന് സമ്മതം ഉണ്ടായിരുന്നില്ല. എന്നാൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതാണ് ഞാനെന്ന് താരം തുറന്നു പറയുന്നുണ്ട്. ഭർത്താവിന്റെയും വീട്ടുകാരുടെയും ഇഷ്ടപ്രകാരം പള്ളിയിൽ വച്ച് വിവാഹം കഴിച്ചു

എങ്കിലും എന്റെ അച്ഛനും അമ്മയും പള്ളിയിൽ വന്നു തനിക്ക് വേണ്ട സ്വർണാഭരണങ്ങൾ എല്ലാം തന്നു എന്ന് താരം പറയുന്നു. ഡിവോഴ്സ് ആയി എങ്കിലും തന്റെ അമ്മായിയമ്മയുമായി മനീഷ വളരെ അടുത്ത ബന്ധമാണ് പുലർത്തുന്നത്. പൊരുത്തക്കേടുകൾ ഉണ്ടായപ്പോൾ ആണ് ഭർത്താവും മനീഷയും തമ്മിൽ വേർ പിരിയുന്നത്. മനീഷയും ഭർത്താവും രണ്ടായി തന്നെ ജീവിക്കുകയാണ് ഇരുവരും വേറെ വിവാഹ ബന്ധത്തിലേക്ക് ചേക്കേറിയിട്ടില്ല. തനിക്ക് വേറെ വിവാഹം കഴിക്കുന്നതിൽ വിശ്വാസമില്ല എന്നാണ് താരം ഇതിനെക്കുറിച്ച് പറയുന്നത്.

Rate this post