ബിഗ് ബോസ് സീസൺ 6.!! ഞെട്ടാൻ റെഡിയായിക്കോ മക്കളെ; ഒന്നഒന്നര ഐറ്റംസ് വരുന്നു; പുതിയ പ്രമോയും വൈറൽ.!! | Bigg Boss Malayalam Season 6 latest Promo

Bigg Boss Malayalam Season 6 latest Promo: ബിഗ് ബോസ് മലയാളം സീസൺ ആറിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന് അവസാനമാവുക ആണ്. ആകാംഷകളവസാനിപ്പിച്ച് ലോഞ്ച് എപ്പിസോഡിന്റ തീയ്യതി ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഫെബ്രുവരി അവസാനമോ, മാർച്ച് ആദ്യ വാരമോ ലോഞ്ചിങ് നടക്കുമെന്നായിരുന്നു അണിയറ പ്രവർത്തകർ നല്കിയിരുന്ന സൂചന. പറഞ്ഞതുപ്പോലെ തന്നെ മാർച്ച് പത്തിന്

വൈകുന്നേരം ഏഴുമണിക്ക് ലോഞ്ചിങ് എപ്പിസോഡ് നടക്കും. അതിനോടൊപ്പം പറത്തുവിട്ട വീഡിയോയിൽ ലാലേട്ടന് പറയുന്നത് “കളി മാറുകയാണ്, മാറ്റുകയാണ്. മാറ്റി പിടിക്കുമ്പോൾ അല്ലെ കാണാൻ രസമുള്ളത്” എന്ന ഡയലോഗുകൾ ആണ് ഇപ്പോൾ പ്രധാന ബിഗ് ബോസ് ആരാധകർക്കിടയിൽ ചർച്ച. ഈ ലോഞ്ചിങ് എപ്പിസോഡിന് ശേഷം ആണ് ആരൊക്കെയാവും ഇത്തവണ ഷോയിൽ ആരെക്കെയാവും മത്സരിക്കാൻ പോകുന്ന മത്സരാര്ത്ഥികൾ എന്ന് പ്രേക്ഷകർ അറിയുക. ബിഗ് ബോസിന് വലിയ പ്രേക്ഷക സ്വീകാര്യതയാണുള്ളത്. ചെറിയ മത്സര അനക്കങ്ങൾപ്പോലും ഭയങ്കര കരഘോഷത്തോടെയാണ് മലയാളി

ഏറ്റെടുക്കാറുള്ളത്. കഴിഞ്ഞ സീസണിൽ ബിഗ് ബോസ് സീസൺ 6 ൽ അഖിൽ മാരാർ ആയിരുന്നു വിജയി ആയത്. ഇത്തവണ കലാമേഖലയിൽ നിന്നുമുള്ള മത്സരാർത്ഥികളും, കലിപ്പൻ മത്സരാർത്ഥികളും ഉണ്ടാകുമെന്ന സൂചന ആണ് പ്രൊമോയിലൂടെ ലാലേട്ടൻ ആരാധകർക്ക് തരുന്നത്. ഓരോ മൽസരാർത്ഥിക്ക് വേണ്ടിയും സോഷ്യൽ മീഡിയ വഴിയും ഫാൻ ഫൈറ്റുകൾ അടക്കം ഓരോ സീസണിലും ഉണ്ടാവാറുണ്ട്. ബിഗ് ബോസിന് നല്ല ഫാൻ പവർ ഉണ്ട്,

ഒപ്പം ഷോ സ്ക്രിപ്റ്റ് ചെയ്തത് ആണെന്ന നെഗറ്റീവ് കമൻ്റ്സും പലപ്പോഴായി കേൾക്കാറുണ്ട്. ഫാൻ ബേസ് അക്കൗണ്ടുകളുടെയും, സോഷ്യൽ മീഡിയ ഫാൻ ഫൈറ്റുകളുടെയും മാസങ്ങൾ ആണ് ഇനി വരാനിരിക്കുന്നത്. ബിഗ് ബോസിലൂടെ ഔദ്യോഗിക പ്രഖ്യാപനം എത്തുന്നതിന് മുന്നേ തന്നെ യൂട്യൂബ് ചാനലുകളിലൂടെ ആരൊക്കെയായിരിക്കും ഇത്തവണ മത്സരത്തിന് കച്ച മുറുക്കാൻ ഉണ്ടാവുക എന്ന പ്രവചനം സോഷ്യൽ മീഡിയ യൂട്യൂബ് ചാനലുകളിലൂടെ ആളുകൾ തുടങ്ങി കഴിഞ്ഞു.

Rate this post