പറയാനൊരുപാട് കഥകളുമായി ജുനൈസ് ; ബിഗ്ഗ്‌ബോസിനെ കരയിപ്പിച്ച ജീവിതകഥ.. ചെറുപ്പത്തിലേ അനാഥനായ കുട്ടി . | Bigg Boss Junaiz Real Shocking Life Story Malayalam

Bigg Boss Junaiz Real Shocking Life Story Malayalam : ബിഗ്‌ബോസ് മലയാളം സീസൺ 5 ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തുടക്കമിട്ടത്. ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്ന ടാഗ് ലൈൻ കൊടുത്ത സീസൺ 5 വലിയ രീതിയിൽ തന്നെ മുന്നേറി കൊണ്ടിരിക്കുകയാണ്. വിവിധ മേഖലയിൽ നിന്ന് കടന്നു വന്ന 18 മത്സരാർഥികളാണ് ഷോയിൽ പങ്കെടുക്കുന്നത്. ഷോയുടെ മറ്റൊരു പ്രത്യേകത ഇതിലെ കോമൺ മത്സരാർഥിയാണ്. മറ്റു പല ഭാഷകളിലും ഇങ്ങനൊരു കോമണർ എല്ലാ തവണയും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും

മലയാളം ബിഗ്ബോസ്സിൽ ഇതാധ്യമായാണ്. പതിവിന് വിപരീതമായി ആദ്യ ദിനം മുതൽ തന്നെ കഠിനമായ ടാസ്ക്കുകളാണ് സീസൺ 5 മത്സരാർത്ഥികൾക്ക് കിട്ടുന്നത്. എങ്കിലും കരുത്തോടെ തന്നെയാണ് അവർ ടാസ്ക് ചെയ്യുന്നത്. അത് പോലെ തന്നെ എല്ലാ ബിഗ്‌ബോസിലും പതിവായി ഉണ്ടാകുന്ന ഒരു ടാസ്ക് ആണ് മത്സരാർത്ഥികൾ തങ്ങളുടെ ജീവിത കഥ മറ്റുള്ളവർക്ക് മുന്നിൽ തുറന്ന് പറയുന്ന ഒരു സന്ദർഭം . ഇന്നലെ ആ ടാസ്കിനായി സെലക്ട്‌ ആയത് ജുനൈസും എയ്ഞ്ചലിനും ആയിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ എന്ന നിലയിൽ വലിയ ഫാൻ ബേസ് ഉള്ള ഒരു വ്യക്തിയാണ് ജുനൈസ്. ഫണ്ണി വീഡിയോസ് ആണ്

ജുനൈസ് കൂടുതലും ചെയ്യാറുള്ളത്. ജുനൈസിന്റെ ഏറ്റവും ഫേമസ് ആയ ആമിന താത്ത, നിറഞ്ഞ ചിരിയോടെയാണ് ഈ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ജുനൈസിന്റെ ആ ചിരിക്കുന്ന മുഖത്തിന്‌ പിന്നിൽ ഇത്ര വലിയ ദുഃഖങ്ങൾ ഉണ്ടെന്ന് പലരും അറിഞ്ഞിരുന്നില്ല. തനിക്ക് 6 മാസം മാത്രം പ്രായമുള്ളപ്പോൾ ആണ് തന്റെ ഉമ്മ മരണപ്പെട്ടത് എന്നാണ് ജുനൈസ് പറഞ്ഞത് എന്നാൽ അതിലേറെ ഞെട്ടിപ്പിച്ച കാര്യം ജുനൈസിന്റെ ഉമ്മയെ ജുനൈസിന്റെ സ്വന്തം പിതാവ് തന്നെ കൊലപ്പെടുത്തിയതാണ് എന്ന സത്യമാണ്. സ്വന്തം മാതാവിന് ഒരു പക്ഷെ ഒരു ജോലിയോ വരുമാന മാർഗ്ഗമോ ഉണ്ടായിരുന്നെങ്കിൽ. എപ്പോഴും ഉപദ്രവിക്കുന്ന പിതാവിൽ നിന്ന് രക്ഷപെട്ടു മക്കളെ നോക്കി മറ്റെവിടെയെങ്കിലും പോയി ജീവിക്കാമായിരുന്നു എന്നാണ് ജുനൈസ്

പറയുന്നത്. അത് കൊണ്ട് തന്നെ തങ്ങളുടെ പെൺമക്കൾ എന്തെങ്കിലും ജീവിത പ്രശ്നങ്ങൾ തങ്ങളോട് വന്ന് പറയുമ്പോൾ നിസ്സാരമായി കാണരുത് എന്ന് കൂടി ജുനൈസ് പ്രേക്ഷകരോടായി പറഞ്ഞു. തന്റെ ഈ കഥ പറയുമ്പോ പല തവണ നിയന്ത്രണം വിട്ട് കരഞ്ഞു പോയ ജുനൈസിനോടൊപ്പം ബിഗ്‌ബോസ് ഹൗസിലെ മറ്റു കുടുംബംഗങ്ങളും പറയുന്നുണ്ടായിരുന്നു. മികച്ച രീതിയിലാണ് ജുനൈസിന്റെ ഗെയിം മുന്നോട്ട് പോകുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത് ഉറച്ച നിലപാടുകൾ ശക്തമായി പറയുന്ന ഒരു മത്സരാർത്ഥിയായാണ് ഇത് വരെ ജുനൈസിനെ ഹൗസിൽ കാണപ്പെടുന്നത്

Rate this post