അച്ഛന്റെ തല ഉയർന്നു.!! ജീവിതത്തിലെ സുപ്രധാന വിശേഷം അറിയിച്ച് താരപുത്രി; സുരേഷേട്ടന് അഭിമാനമായി മകൾ ഭാഗ്യ.!! | Bhagya Suresh Gopi Happy News Viral Malayalam

Bhagya Suresh Gopi Happy News Viral Malayalam : മലയാള ചലച്ചിത്രരംഗത്തെ എക്കാലത്തെയും മികച്ച നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ പുതിയ വിശേഷം പങ്കുവെച്ചു കൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ വൈറൽ ആവുകയാണ്. “ഗ്രാജ്വേഷൻ 2022” എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റാണ് ഭാഗ്യ സുരേഷ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ഗ്രാജ്വേഷൻ പൂർത്തിയാക്കിയത്.

ഒരു ഗായികയും വ്ലോഗറും നർത്തകിയും ആണ് ഭാഗ്യ സുരേഷ്. അനിയത്തിയുടെ നേട്ടത്തിൽ അഭിമാനിച്ചുകൊണ്ട് സുരേഷ്ഗോപിയുടെ മകൻ മാധവ് ട്വിറ്ററിൽ അനിയത്തിക്ക് ആശംസകൾ അറിയിച്ച് ഇട്ടിരുന്ന പോസ്റ്റും ശ്രദ്ധിക്കപ്പെട്ടതാണ്. 9 ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടാണ് ഭാഗ്യ സുരേഷ് ഗ്രാജ്വേഷൻ വാർത്ത അറിയിച്ചിരിക്കുന്നത്. ഗ്രാജ്വേഷൻ കോട്ടിട്ട് ബൊക്കെയുമായി നിൽക്കുന്ന ഭാഗ്യയുടെ ചിത്രമാണ് ആദ്യത്തേത്. ഗ്രാജ്വേഷൻ സെറിമണിയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

സെറ്റുമുണ്ട് ചുവന്ന ബ്ലൗസും ആണ് താരത്തിന്റെ വേഷം. അതിനു മുകളിലാണ് കോട്ട് ധരിച്ചിരിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം ഉള്ള ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. ഭാഗ്യ സുരേഷ് ഗ്രാജ്വേറ്റ് ആയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ കുടുംബാംഗങ്ങൾ. സുരേഷ് ഗോപിയുടെ മറ്റൊരു മകൾ ഭവാനി ഒരു ഫാഷൻ ഡിസൈനറും മകൻ ഗോകുൽ സിനിമാനടനും മാധവ് സിനിമയിലേക്ക് കടക്കാൻ ഇരിക്കുന്ന വ്യക്തിയുമാണ്. പഠിത്തത്തിനും കലക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുന്നവരാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും.

മക്കളും അതേ പാത പിന്തുടരുന്നു. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാഗ്യ സുരേഷ്, ഭവാനി സുരേഷ് പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെയും രാധയുടെയും മക്കൾ. നാലുപേരും പഠിത്തത്തിലും കലയിലും ഒരുപോലെ ശോഭിക്കുന്നവരാണ്. സുരേഷ് ഗോപിയുടെ ഭാര്യ രാധിക നല്ലൊരു ഗായികയാണ്. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്ന് ഒരു വേദിയിൽ വച്ച് ആലപിച്ച ഗാനം വൈറലായിരുന്നു. ഇപ്പോൾ മകൾ ഭാഗ്യക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിനു താഴെ എത്തുന്നത്. നല്ലൊരു മനുഷ്യനും നടനുമായ സുരേഷ്ഗോപിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നവരാണ് ആരാധകർ.

View this post on Instagram

A post shared by Bhagya (@bhagya_suresh)

Rate this post