ആർക്കും ഈസിയായി തയ്യാറാക്കാം ഇനി ബീഫ് ഉലർത്തിയത്;ബാച്ലേഴ്സ് സ്പെഷ്യൽ റെസിപ്പീസ്.!! വളരെ എളുപ്പത്തിൽ കൂടുതൽ ടേസ്റ്റിൽ. | Beef Ularthiyath Easy Recipe Malayalam
Beef Ularthiyath Easy Recipe Malayalam : ബീഫ് കറിയും പൊറാട്ടയും ഇഷ്ടമില്ലാത്ത മലയാളികളുണ്ടോ ? കറി വെച്ചും ഉലർത്തിയും ഫ്രൈ ആക്കിയും പലവിധത്തിൽ ബീഫ് റെസിപ്പികൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും . എന്നാൽ ഇന്ന് പരിചയപ്പെടാൻ പോകുന്നത് ബാച്ചിലേഴ്സിനു ഈസി ആയിവെക്കാൻ പറ്റുന്ന ഒരു ബീഫ് ഉലർത്തിയതിന്റെ പാചകരീതിയാണ്.വളരെ എളുപ്പത്തിൽ സൂപ്പർ ടേസ്റ്റിൽ .
ബീഫ് ഉലർത്തിയത് തയ്യാറാക്കാനായി ആദ്യം ബീഫ് എടുത്തു നന്നായി കഴുകി വൃത്തിയാക്കി വെക്കുക .ഇളം ബീഫ് ആണേൽ കൂടുതൽ രുചി ആയിരിക്കും .അടുത്തതായി ചേരുവകൾ തയ്യാറാകാനായി ചെറിയ ഉള്ളി ഒരു ബൗൾ, തക്കാളി രണ്ടു വലുത് കഴുകി ചെറുതായി അരിഞ്ഞത് , ഒരു വലിയ കഷ്ണം ഇഞ്ചി , വെളുത്തുള്ളി എന്നിവ എടുക്കുക .ചെറിയ ഉള്ളി എടുത്ത് ഒന്ന് ചെറുതായി ഗ്രൈൻഡ് ചെയ്തെടുക്കണം ആദ്യം . എന്നിട് ഗ്യാസ് ഓൺ ആക്കി ബീഫ് വേവിക്കാനായി ഒരു കുക്കർ വെക്കുക . കുക്കർ ചൂടായി വരുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കിയ ബീഫ് ഇടുക .അതിലേക്ക് നേരത്തെ
എടുത്തുവെച്ചു ചെറിയ ഉള്ളി ഗ്രെയിന്റ് ചെയ്തതും തക്കാളിയും ഇട്ടുകൊടുക്കുക .ഒപ്പം മസാലപ്പൊടികളായി മഞ്ഞൾ പൊടി ഹാഫ് ടീസ്പൂൺ ,ഒരു ടേബിൾസ്പൂൺ മല്ലിപൊടി, കുരുമുളക് പൊടി അവസാനം ഉപ്പും പാകത്തിന് ഇട്ടു കൊടുക്കുക . അല്പം വെള്ളമൊഴിച്ച് മൂടി വെച്ച് ബീഫ് നന്നായി വേവിക്കുക . 5 വിസിലിനു ശേഷം ആവി പോയതിനു ശേഷം മാത്രം കുക്കർ തുറന്നു നോക്കുക ബീഫ് നന്നായി വെന്താൽ ഒരു കടായി ചൂടാക്കി അതിലേക്
ഓയിൽ ഒഴിക്കുക . ചൂടായ എണ്ണയിലേക്ക് വലിയ ഉള്ളി അരിഞ്ഞത് ഇട്ടു നന്നായി ബ്രൗൺ കളർ ആവുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു ഇളക്കുക . നേരത്തെ വേവിച്ചുവെച്ച ബീഫ് എടുത്തു അതിലേക്ക് ഇട്ടു നന്നായി ഇളക്കുക . അവസാനം എരിവിനനുസരിച്ച് കുരുമുളകും മല്ലിപൊടിയും ചേർത്തു ഇളക്കുക . കുറച്ച് കറിവേപ്പിലയും ഇട്ടു കൊടുത്ത് മൂടിവെക്കുക . ഇതാ ഈസിയായൊരു ബീഫ് ഉലർത്തിയത് തയ്യാർ .