ഇനി പുറത്തു പോകുമ്പോൾ…. വാഷിംഗ്‌ മാഷിനെ, ഓവൻ ഇതൊക്കെ മാറ്റിവെച്ചിട്ട് പോകുന്നത് നല്ലതായിരിക്കും.!! അര മണികൂർ കൊച്ചിനെ അപ്പന്റെ കയ്യിൽ ഏല്പിച്ചാലുള്ള അവസ്ഥ.!! | Basil Joseph Birthday Troll Video

Basil Joseph Birthday Troll Video: മലയാള സിനിമ ലോകത്തിന്റെ അടിസ്ഥാനം തന്നെ സൗഹൃദങ്ങളാണ്. മലയാളത്തിൽ ഉണ്ടാകുന്ന മികച്ച പല ചിത്രങ്ങൾക്ക് പിന്നിലും രസകരമായ മനോഹരമായ സൗഹൃദങ്ങൾ ഉണ്ട് എന്ന് നമുക്കറിയാം. സിനിമയുടെ തുടക്കം മുതൽക്കേ ഇത്തരം സൗഹൃദങ്ങൾ ഇവിടെ മികച്ച ചിത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴത്തെ തലമുറയും അങ്ങനെ തന്നെയാണ്. മലയാള സിനിമയിലെ യുവ സംവിധായകന്മാരിൽ ഏറ്റവും പ്രധാനപ്പെട്ട സംവിധായകൻ ആണ് ബേസിൽ ജോസഫ് കുഞ്ഞിരാമായണം എന്ന വ്യത്യസ്തമായ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് സിനിമ ലോകത്തേക്ക് കടന്ന് വന്ന താരമാണ് ബേസിൽ. ഇന്നിപ്പോൾ

മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ മൂവി സംവിധാനം ചെയ്ത് ലോകശ്രദ്ധ നേടിയ ഒരു സംവിധായകൻ കൂടിയാണ് ബേസിൽ ജോസഫ്. ബേസിലിന്റെ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയിലെ നായകനാണ് ടോവിനോ തോമസ്. ടോവിനോ തോമസും ബേസിൽ ജോസഫും തമ്മിലുള്ള സൗഹൃദം എല്ലാവർക്കും അറിയാവുന്നതാണ്. എല്ലാ തവണയും ബേസിലിന്റെ പിറന്നാളിന് താരത്തിന്റെ രസകരമായ വീഡിയോ

പങ്ക് വെയ്ക്കുന്ന പതിവുണ്ട് ടോവിനോയ്ക്ക്. വീഡിയോ പങ്ക് വെച്ച് ബേസിലിനെ എയറിൽ ആക്കാൻ മുൻപിൽ നിൽക്കുന്ന ആളാണ് ടോവിനോ. കഴിഞ്ഞ തവണ ഷൂട്ടിങ്ങിനിടയിൽ പഴംപൊരി തിന്നുന്ന ബേസിലിന്റെ വീഡിയോ ആണ് ടോവിനോ പങ്ക് വെച്ചത്. ഇത്തവണ പാട്ട് പാടിക്കൊണ്ട് വഞ്ചി തുഴയുന്ന ബേസിലിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്. തുടക്കത്തിൽ നിഷ്പ്രയാസം വഞ്ചി തുഴയുന്ന

താരത്തെയാണ് നാം കാണുന്നത് പിന്നീടാണ് മറ്റൊരു വള്ളം കൊണ്ട് തള്ളിയാണ് ബേസിലിന്റെ വള്ളം നീക്കുന്നതെന്ന് മനസ്സിലാകുന്നത്. ഏതായാലും ഇത്തവണ വള്ളത്തേൽ കയറിയാണല്ലോ എയറിലേക്ക് പോയത് എന്നും മിന്നൽ മുരളിയിൽ ഇനി ടോവിനോയെ അഭിനയിപ്പിക്കണ്ട കേട്ടോ എന്നുമൊക്കെയാണ് വീഡിയോയ്ക്ക് ആരാധകരുടെ കമന്റുകൾ.

Rate this post