രണ്ടു ഉമ്മിമാരുടെ മടിയിലിരുന്ന് എബ്രാന്റെ ആ പുതിയ വിശേഷം; ബഷീർ ബഷി യുടെ വീട്ടിൽ വൻ പരുപാടി.!! | Basheer Bashi Son Ebran New Happy News Video

Basheer Bashi Son Ebran New Happy News Video : നല്ലൊരു വ്ളോഗറും മോഡലുമാണ് ബഷീർ ബഷി. ബിഗ്ബോസ് മലയാളം ഒന്നാം സീസണിൽ വന്നപ്പോഴാണ് ബഷീർ ബഷിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രേക്ഷകർ അറിഞ്ഞത്. രണ്ടു ഭാര്യയുണ്ടെന്നും മറ്റ് കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് ബഷീർ ബഷി. എന്നാൽ ഇതൊന്നും കാര്യമാക്കാതെ, കുടുംബവുമായി വളരെ സന്തോഷത്തോടെ മുന്നോട്ടു പോവുകയാണ് ബഷീർ. ബഷീറിനും രണ്ടു ഭാര്യമാർക്കും

കുട്ടികൾക്കും എല്ലാം സ്വന്തമായി യുട്യൂബ് ചാനൽ ഉണ്ട്. ബഷീർ രണ്ടാമത് വിവാഹം കഴിച്ചത് 2018-ൽ ആയിരുന്നു. ആദ്യ ഭാര്യ സുഹാനയിൽ ബഷീറിന് രണ്ട് മക്കളാണുള്ളത്. ഈ വർഷം ഫെബ്രുവരി 23 നായിരുന്നു രണ്ടാം ഭാര്യയായ മഷൂറ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് ജനിച്ച ഉടൻ തന്നെ സ്വന്തമായി യുട്യൂബ് ചാനലും, സോഷ്യൽ മീഡിയ അക്കൗണ്ടൊക്കെ കുഞ്ഞിൻ്റെ പേരിൽ ബഷീർ തുടങ്ങിയിരുന്നു. ‘മുഹമ്മദ് എബ്റാൻ ബഷീർ ‘

എന്ന യുട്യൂബ് ചാനലിന് ബഷീർ ആരാധകരായ ഒന്നര ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാവുകയും ചെയ്തു. വളരെ സ്നേഹത്തിൽ രണ്ടു ഭാര്യമാരും കുട്ടികളുമൊത്ത് കഴിയുന്ന ബഷീർ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന റീൽസുകൾക്കൊക്കെ മികച്ച പ്രേക്ഷക പിന്തുണ തന്നെയാണ് ലഭിക്കുന്നത്. രണ്ടു ദിവസം മുൻപായിരുന്നു മകൻ എബ്രാൻ്റ പേരിൽ തുടങ്ങിയ യുട്യൂബ് ചാനലിൽ കുഞ്ഞിൻ്റെ ആറാം മാസത്തെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോ വൈറലായി മാറിയത്.

കുടുംബത്തിലുള്ള കുറച്ചു പേരും സുഹാനയും കുട്ടികളും ചേർന്നാണ് ആഘോഷിച്ചത്. എല്ലാവരും കൂടി കെക്ക് കട്ട് ചെയ്തു. മഷൂറ വീഡിയോ പങ്കുവയ്ക്കാത്തതിൽ പരാതി അറിയിച്ചപ്രേക്ഷകർക്കായുള്ള മറുപടിയും മഷൂറ തന്നെ വീഡിയോയിൽ പറയുകയുണ്ടായി. കുഞ്ഞ് വളരുന്നത് ആസ്വദിക്കുകയാണ് ഞാനിപ്പോഴെന്നും, ഈ കാലം ഇനി തിരിച്ചുകിട്ടില്ലെന്നും പറയുകയാണ് മഷൂറ. കുഞ്ഞ് പെട്ടെന്ന് വലുതാവുന്നതിനാൽ അഞ്ച് മാസം വരെയുള്ള പല ഡ്രസുകളും ഉണ്ടെന്നും, ആവശ്യമുള്ളവർ മെയിൽ ചെയ്യാനും പറയുകയുണ്ടായി.അങ്ങനെ സന്തോഷത്തോടെ കുടുംബം കുഞ്ഞ് എബ്രാൻ്റ് ആറാം മാസം ആഘോഷമാക്കി മാറ്റി.

Rate this post