വിവാഹശേഷം ആദ്യത്തെ ഓണം; മലയാളികൾക്ക് ഓണം ആശംസിച്ച് ആശിഷ് വിദ്യാർത്ഥിയും ഭാര്യയും.!! | Ashish Vidhyarthi With Wife Onam Celebration

Ashish Vidhyarthi With Wife Onam Celebration : സിഐഡി മൂസ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ വ്യത്യസ്തനായ ഒരു വില്ലൻ ആയിരുന്നു ആശിഷ് വിദ്യാർത്ഥി. തമിഴ് കലർന്നമലയാളത്തിൽ മാസ് ഡയലോഗ് പറയുന്ന വില്ലൻ സി ഐ ഡി മൂസ എന്ന കോമഡി ചിത്രത്തിൽ പലപ്പോഴും ചില നർമ്മ രംഗങ്ങളും സൃഷ്ടിച്ചു.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി, ഒഡിയ, ബംഗാളി ഭാഷകളിൽ അദ്ദേഹം

സിനിമകൾ ചെയ്തിട്ടുണ്ട് ഇപോഴിതാ ഭാര്യയുമൊത്ത് തിരുവോണ ദിനത്തിൽ ഓണം ആഘോഷിക്കുന്ന ചിത്രമാണ് ആശിഷ് പങ്ക് വെച്ചിരിക്കുന്നത്.ഈയടുത്താണ് ആഷിഷ് വിദ്യാർത്ഥിയും രൂപാലിയും വിവാഹിതരായത്.ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.കൊൽക്കത്തയിൽ ഫാഷൻ സ്റ്റോർ നടത്തുന്ന രൂപാലിയെ തന്റെ 61 ആം വയസ്സിലാണ് ആശിഷ് വിവാഹം കഴിച്ചത്. അത് കൊണ്ട് തന്നെ ഇവരുടെ വിവാഹം വലിയ

വാർത്തയും ആയിരുന്നു.തന്റെ ആദ്യ ഭാര്യയുമായി സൗഹൃദപരമായി തന്നെയാണ് പിരിയഞ്ഞതെന്നും മുന്നോട്ടുള്ള ജീവിതയാത്രയിൽ കൂടെ തനിക്ക് ഒരാളെ ആവശ്യമായത് കൊണ്ടാണ് വീണ്ടും വിവാഹിതമായതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത് വിവാഹം കഴിച്ചതിനു ആശിഷിനെ വിമർശിച്ചു കൊണ്ട് വന്ന കമെന്റുകൾക്കെതിരെ സംസാരിക്കാൻ ആദ്യ ഭാര്യ പൈലു വിദ്യാർത്ഥി രംഗത്തെത്തിയിരുന്നു. ആദ്യഭാര്യയുടെ പുതിയ ചിത്രത്തിന് ആശംസകളുമായി ആശിഷ് വിദ്യാർത്ഥിയും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.ഇപോഴിതാ തന്റെ ആരാധകർക്കായി ഓണം ആശംസകളുമായി എത്തിയിരിക്കുകയാണ് ആശിഷും രൂപാലിയും.ഓണപ്പൂക്കളത്തിനു

മുൻപിൽ കേരള സാരി ധരിച്ചു സുന്ദരിയായി രൂപാലിയും ജുബ്ബയും മുണ്ടും ധരിച്ചു ആശിഷും തങ്ങളുടെ ആരാധകർക്ക് ഓണം ആശംസിച്ചു.”ഓണവില്ലിന്റെ സ്വരമാധുരി,പൂക്കളത്തിന്റെ സുഗന്ധം അതിനോടൊപ്പം സദ്യയും പഴയ ഓർമ്മകളെ വിളിച്ചുണർത്തുന്നു.സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു ഓണക്കാലം കൂടി.മഹാബലി നമുക്ക് മുൻപിൽ ധർമ്മത്തിന്റെയും പരിപാലനത്തിന്റെയും പാത കൂടിയാണ് പ്രകാശിപ്പിക്കുന്നത്.ഈ സമയത്ത് ഞാനും രൂപാലിയും എല്ലാവർക്കും ഊഷ്‌മളമായ ആശംസകൾ നേരുന്നു” എന്നാണ് ആശിഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.നിലവിൽ ഡൽഹിയിലാണ് ആശിഷ് താമസം. താരത്തിനു കേരളവുമായി അധികമാർക്കുമാറിയത്ത അഭേദ്യമായ ഒരു ബന്ധം കൂടിയുണ്ട്. ആശിഷിന്റെ പിതാവ് ഗോവിന്ദ് വിദ്യാർത്ഥി കണ്ണൂർസ്വദേശിയാണ്.

Rate this post