അമ്പോ നമ്മുടെ സാന്ത്വനം ജയന്തി പുലിയാണ് കേട്ട .!! അപ്സരയ്ക്കു കിട്ടിയ സമ്മാനങ്ങൾ കണ്ടോ ?കോമഡി ആണേ കക്ഷിടെ മൈൻ..|Apsara Albin New Youtube Video

Whatsapp Stebin

Apsara Albin New Youtube Video : പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന മലയാള ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം.ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.സാന്ത്വനം പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് എന്നും ചേർത്ത് നിർത്തുന്നു. അപ്‌സര രത്‌നാകരന്‍ ഈ പരമ്പരയിലെ വില്ലത്തി കഥാപാത്രമായി എത്തി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ നായികയാണ് . താരത്തിന്റെ വില്ലത്തി വേഷത്തിന് നിരവധി ആരാധകർ ഉണ്ട്.. പരമ്പരയിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എങ്കിലും ജീവിതത്തിൽ ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് താരം .

സ്വൽപ്പം അസൂയയും കുശുമ്പും ഉള്ള കഥാപാത്രമാണ് സാന്ത്വനത്തിലെ ജയന്തി. കഴിഞ്ഞവർഷം ഡിസംബറിൽ നടന്ന അപ്സരയുടെ വിവാഹം പ്രേക്ഷകർ വളരെ സന്തോഷകരമായി തന്നെ ആഘോഷിച്ചിരുന്നു.ചോറ്റാനിക്കരയില്‍ വച്ചായിരുന്നു സംവിധായകനും നടനുമായുള്ള ആല്‍ബിയുമായുള്ള അപ്‌സരയുടെ വിവാഹം.എല്ലാ കാര്യങ്ങളെയും വളരെ നർമ്മത്തോടെ മാത്രമാണ് അപ്സര സ്വീകരിക്കാറുള്ളത്. അപ്സരയുടെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അപ്സരയും ആൽബിയും പ്രേക്ഷകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പുതിയ യൂ ട്യൂബ് വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇരുവരും. തങ്ങൾക്ക്

കിട്ടിയ സമ്മാനങ്ങൾ ഏതൊക്കെയാണെന്നും, എവിടെ നിന്നെല്ലാം ആണെന്ന് ആണ് വീഡിയോയിൽ ഇരുവരും പറയുന്നത്. സ്കൂൾ സംസ്ഥാന യുവജനോത്സവത്തിനോട് അനുബന്ധിച്ചാണ് ഈ യൂട്യൂബ് വീഡിയോ ഇരുവരും പുറത്തിറക്കിയത്. കുഞ്ഞുനാളിൽ അപ്സര സ്വന്തമാക്കിയ എല്ലാ സമാനങ്ങളെക്കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്. കലോത്സവങ്ങളിലെ മിന്നും താരമായിരുന്നു അപ്സര. കെപിഎസി നാടക നടിയാണ് അപ്സരയുടെ അമ്മ. അതുകൊണ്ടുതന്നെ അപ്സരക്കും അമ്മയുടെ എല്ലാ സവിശേഷതകളും ലഭിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിലെയും

മോണാക്റ്റുകളിലെയും കഥാപ്രസംഗങ്ങളിലും വിജയി ആയിരുന്നു അപ്സര. സ്കൂൾ സംസ്ഥാന യുവജനോത്സവങ്ങളിലും താരം സമ്മാനം നേടിയിട്ടുണ്ട്. അപ്സരിക്കും ഭർത്താവ് ആൽബിനും ഒരുപോലെ നേടിയ വലിയ അവാർഡ് ആണ് കേരള സ്റ്റേറ്റ് ഫിലിം അവാർഡ്. ബെസ്റ്റ് കോമേഡിയൻ ഉള്ള അവാർഡ് അപ്സരയും , ഡയറക്ടർക്കുള്ള അവാർഡ് ആൽബിനും കരസ്ഥമാക്കിയിരുന്നു. സ്കൂൾ കാലഘട്ടങ്ങളിൽ എൻസിസിയിൽ സേവനമനുഷ്ഠിച്ച അപ്സരയെ തേടി നിരവധി സമ്മാനങ്ങൾ എത്തിയിരുന്നു. ഓരോ സമ്മാനങ്ങളും അത് കരസ്ഥമാക്കിയ സാഹചര്യങ്ങളും

വളരെ അഭിമാനപൂർവ്വം താരം വീഡിയോയിൽ പറയുന്നുണ്ട്. അപ്സരയ്ക്ക് എല്ലാ സപ്പോർട്ടുകളും നൽകി ഭർത്താവ് ആൽബിനും വീഡിയോയിൽ ഒപ്പം നിൽക്കുന്നുണ്ട്. തൃക്കുറിശ്ശി അവാർഡ് തനിക്ക് വേണ്ടി പ്രഖ്യാപിച്ചെങ്കിലും അവാർഡ് തനിക്ക് ലഭിച്ചില്ല എന്ന് വിഷമത്തോടെ അപ്സര പറയുന്നു. പ്രേംനസീർ പുരസ്കാരം,കിച്ചൻ മാജിക് എന്ന പരിപാടിയിൽ ലഭിച്ച കൈരളി ടിവിയുടെ അവാർഡ്, 2022 ഏഷ്യാനെറ്റ് ഫിലിം അവാർഡ് എന്നിവയും താരം ആരാധകരെ കാണിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ഫിലിം അവാർഡ് ലഭിച്ചത് സാന്ത്വനം എന്ന പരമ്പരയ്ക്കാണ്. താൻ നേടിയ അവാർഡുകളെ കുറിച്ചും ആൽബിനും വീഡിയോയിൽ പറയുന്നുണ്ട് . കൂടാതെ സ്കൂൾ യുവജനോത്സവത്തിന് പങ്കെടുക്കാൻ എത്തിയ എല്ലാ വിദ്യാർത്ഥികൾക്കും ആശംസകളും ഇരുവരും നേരുന്നു.

Rate this post