അപർണയുടെ വിശേഷം ആഘോഷമാക്കി ജീവ; സന്തോഷദിനത്തിൽ സർപ്രൈസുകളുമായി ജീവ.!! വീഡിയോ.!! | Aparna Thomas Birthday Celebration Video

Aparna Thomas Birthday Celebration Video : മോഡലിങ്ങിലൂടെ കലാരംഗത്തേക്ക് കടന്നു വന്ന താരമാണ് അപർണ്ണ തോമസ്. പിന്നീട് വിവിധ ബ്രാൻ്റുകളുടെ മോഡലായി പ്രവർത്തിച്ചിട്ടുള്ള താരമാണ് അപർണ. 2016-ലായിരുന്നു അപർണ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ജയിംസ് ആൻ്റ് ആലിസ്, ഹിസ്റ്ററി ഓഫ് ജോയ് തുടങ്ങി രണ്ട് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2017 -ൽ അവതാരകനായ ജീവയെ

ആണ് അപർണ വിവാഹം കഴിച്ചത്. രണ്ടു പേരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹ ശേഷം താരങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. ഇൻസ്റ്റാഗ്രാമിലും സ്വന്തമായി തുടങ്ങിയ യുട്യൂബ് ചാനലിലുമാണ് താരങ്ങൾ അവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. അപർണ ആദ്യം തുടങ്ങിയ യുട്യൂബ് ചാനൽ കുറച്ച് മുൻപ് ചില പ്രശ്നങ്ങളെ തുടർന്ന് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീട് അടുത്തിടെയാണ് അപർണ തോമസ് ഒഫീഷ്യൽ എന്ന യുട്യൂബ് ചാനൽ താരം തുടങ്ങിയത്. കുറച്ച് കാലം കൊണ്ട്

തന്നെ ഒരു ലക്ഷത്തോളം സബ്സ്കൈബേഴ്സ് താരത്തിന് ചാനലിൽ ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു അപർണയുടെ ബർത്ത്ഡെ. വളരെ ക്യൂട്ടായാണ് താരം വന്നിരുന്നത്. എല്ലാ വർഷവും വളരെ ഗംഭീരമായി തന്നെയാണ് അപർണയും ജീവയും പിറന്നാൾ ആഘോഷങ്ങളൊക്കെ നടത്തിയിരുന്നത്. ഈ വർഷവും പുതിയ ചാനലിൽ അപർണ പിറന്നാൾ ആഘോഷത്തിൻ്റെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ജീവയും,

സുഹൃത്തുക്കളുമൊരുമിച്ചാണ് താരത്തിൻ്റെ പിറന്നാൾ ആഘോഷിച്ചത്. എല്ലാവരും താരത്തിന് പിറന്നാൾ ആശംസകൾ പങ്കിടുകയും, താരം എല്ലാവർക്കും കേക്ക് നൽകുകയും ചെയ്തു. വളരെ സന്തോഷത്തോടെയാണ് ബർത്ത്ഡേ ആഘോഷം നടന്നത്. തൻ്റെ പ്രിയതമയെ ജീവ സ്നേഹത്തോടെ ഷിറ്റു എന്നാണ് വിളിക്കുന്നത്. സുഹൃത്തുക്കളുടെ പ്രിയങ്കരിയായ അപ്പുവുമാണ് അപർണ.അപർണയുടെ പിറന്നാൾ ആഘോഷത്തിൻ്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.

Rate this post