നടി അനുശ്രീക്ക് മരുന്ന് കൊടുത്തും സ്നേഹിച്ചും ഒരു കൊച്ചു കുട്ടി.!! വീഡിയോ പങ്കുവെച്ച് താരം.!! | Anusree With Baby Viral Video Malayalam

Whatsapp Stebin

Anusree With Baby Viral Video Malayalam : മലയാള സിനിമയിലെ സജീവസാന്നിധ്യമായ യുവ അഭിനയത്രിയാണ് അനുശ്രീ.2012 മുതൽ അഭിനയ ലോകത്ത് അനുശ്രീ സജീവ സാന്നിധ്യമാണ്.ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ് ആണ് അനുശ്രീ നായികയായി അഭിനയിച്ച ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം,എന്നീ സിനിമകളിലൂടെ അനുശ്രീ പ്രേക്ഷക ശ്രദ്ധേയമായി മാറി. താരം സമൂഹമാധ്യമങ്ങളിലും നിറസാന്നിധ്യമാണ്. നിരവധി ടിവി ഷോകളിലും ഇന്റർവ്യൂകളിലും അനുശ്രീയെ കാണാൻ സാധിക്കുന്നു.

എല്ലാ വിശേഷങ്ങളും വിവരങ്ങളും പ്രേക്ഷകരോട് തുറന്നുപറയാൻ അനുശ്രീക്ക് യാതൊരുവിധ മടിയുമില്ല.തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ താരം പങ്കുവെക്കുന്ന വിവരങ്ങൾ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഒരു വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.തന്റെ സഹോദരന്റെ മകനോടൊപ്പം കളിക്കുന്നത് അനുവിന് വളരെ ഇഷ്ടമാണ്. അനുവിന്റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്താൻ സഹോദരന്റെ മകനായ ആദിക്ക് വളരെ ഇഷ്ടമാണ്. കഴിഞ്ഞദിവസം അനുവിന് ചോറ് വാരി

കൊടുക്കുന്ന ആദിയുടെ വീഡിയോ അനുശ്രീ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ആദി അനുവിന് മരുന്നു കൊടുക്കുന്ന ഒരു പുതിയ വീഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെയായി അനു ഇങ്ങനെ കുറിച്ചിരിക്കുന്നു.”When you have a baby nephew to take care of, enjoy the experience and cherish the mements with him. It’s a special time where you can bend with yeur family and create memories that will last a lifetime…. Leve you Aadhi….”

വീഡിയോയ്ക്ക് താഴെ വളരെ രസകരമായ കമന്റുകൾ ആണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്. ചോറ് വാരി കൊടുക്കുന്ന വീഡിയോക്ക് താഴെ ഇപ്പോൾ ആരാണ് ഇതിൽ കുട്ടി എന്ന രീതിയിലുള്ള കമന്റുകൾ സജീവമായിരുന്നു. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് താഴെയും ഇത്തരത്തിലുള്ള ചില കമന്റുകൾ കാണാൻ സാധിക്കും.

View this post on Instagram

A post shared by Anusree (@anusree_luv)

Rate this post