അനിയത്തിപ്രാവ് നായകന് വിവാഹം.!! ദേവപ്രസാദ്‌ സ്വന്തമാക്കിയ നർത്തകിയെ മനസ്സിലായോ? ആശംസകളോടെ ആരാധകർ.!! | Aniyathipravu Fame Dev Prasad Happy News Viral

Aniyathipravu Fame Dev Prasad Happy News Viral : സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന അനിയത്തിപ്രാവ് എന്ന ടിവി പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ദേവ പ്രസാദ്. സീരിയലിൽ ശ്രീകാന്ത് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ മാസം ഞങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്ന്

പറഞ്ഞ് തൻ്റെ ഭാവി വധുവായ ധന്യയെ ടാഗ് ചെയ്ത് പോസ്റ്റ് പങ്കുവച്ചിരുന്നു. അപ്പോൾ തന്നെ പ്രണയ വിവാഹമാണോ എന്നാണ് ആരാധകർ ചോദിച്ചത്.ധന്യയെ ആദ്യമേ അറിയാമെന്നും, ഞങ്ങൾ ഒരേ സ്ഥലത്തുള്ളവരാണെന്നും, കോളേജ് ടൈമിലൊക്കെ അവളെ കണ്ടപ്പോൾ എൻ്റെ ഉള്ളിൽ ഒരു ഇഷ്ടം ഉണ്ടായിരുന്നുവെന്നും, എന്നാൽ കുറേ വർഷം അവളെ കണ്ടതേയില്ലെന്നും, പിന്നീട് വർഷങ്ങൾക്കു ശേഷം ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ടതിന് ശേഷമാണ് പ്രണയത്തിൽ ആയതെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഞങ്ങളുടെ ഇഷ്ടം

വീട്ടുകാരും സമ്മതിച്ചപ്പോഴാണ് വിവാഹത്തിലേക്ക് എത്തിയതെന്ന് ദേവ പറഞ്ഞു. സ്വകാര്യ കമ്പനിയിൽ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയാണ് ധന്യയെന്നും, കൂടാതെ സ്വന്തമായൊരു ഡാൻസ് സ്കൂൾ ധന്യയ്ക്കുണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഒന്നിച്ചു ഡാൻസ് ചെയ്യുന്നതിനിടയിലെ ഫോട്ടോയാണ് ദേവ പങ്കുവച്ചിരുന്നത്. താരത്തിൻ്റെ പോസ്റ്റിന് താഴെ സുഹൃത്തുക്കളും ആരാധകരും ആശംസകളുമായി എത്തിയിരുന്നു.

താരത്തിൻ്റെ പോസ്റ്റിന് പിന്നാലെ ധന്യയും തങ്ങളുടെ വിവാഹ കാര്യത്തെ കുറിച്ചുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു. ആഘോഷങ്ങൾ തുടങ്ങി, ഞങ്ങളുടെ ജീവിതത്തിലെ പ്രധാന ദിവസം വരാൻ പോവുകയാണെന്ന് പറഞ്ഞു ധന്യ പങ്കുവച്ച വീഡിയോയും വൈറലായിരുന്നു. എന്നാൽ ആ ദിവസം വന്നിരിക്കുന്നു എന്നാണ് ഇന്നലെ ഇവരുടെ വിവാഹത്തോടെ ആരാധകർ പറയുന്നത്.നവംബർ 5 നായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ചിത്രങ്ങളും ഫോട്ടോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

Rate this post