കാലുവയ്യെങ്കിലും അമ്മയ്ക്ക് ഇതിനൊന്നും ഒരു കുഴപ്പവുമില്ല’,അമ്മയെ കളിയാക്കി കുടുംബവിളക്ക് താരം അമൃത നായർ.| Amrutha Nair With Family Malayalam

Amrutha Nair With Family Malayalam : മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് അമൃത എസ് നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കുടുംബവിളക്ക് എന്ന പരമ്പരയിൽ സുമിത്ര – സിദ്ധാർത്ഥ് ദമ്പതികളുടെ ഇളയ മകൾ ശീതൾ ആയാണ് അമൃത എത്തിയത്. തുടർന്ന് ഈ പരമ്പരയിൽ നിന്നും അമൃത പിന്മാറിയിരുന്നു. പിന്നീട് കളിവീട് എന്ന പരമ്പരയിലൂടെയും അമൃത പ്രേക്ഷകർക്ക് മുന്നിലെത്തി. സ്റ്റാർ മാജിക് വേദിയിൽ സജീവമായി അമൃതയുണ്ടായിരുന്നു. പിന്നീട് അമൃതയെ പ്രേക്ഷകർ കാണുന്നത് യു ട്യൂബ് വ്ലോഗുകളിലൂടെയാണ്.

ഇപ്പോഴും മിനിസ്ക്രീൻ രംഗത്ത് സജീവമായി തുടരുന്നുണ്ടെങ്കിലും തന്റെ വിശേഷങ്ങളെല്ലാം ആരാധകരോട് പങ്കുവയ്ക്കുവാൻ യുട്യൂബ് ചാനലിലൂടെ അമൃത എത്താറുണ്ട്. നിരവധി സബ്സ്ക്രൈബേർസ് ഉള്ള യുട്യൂബ് ചാനലാണ് അമൃതയുടേത്. മിനിസ്ക്രീനിനൊപ്പം ഫോട്ടോഷൂട്ടുകളിലും ഹ്രസ്വചിത്രങ്ങളിലുമെല്ലാം അമൃത എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അമ്മയെയും അനിയനെയും കൂട്ടി മേക്കോവർ നടത്താൻ പോയ വിശേഷങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരത്തുള്ള രോഷ്നിസ് മേക്കോവർ

സെന്ററിലേക്കാണ് ഇവരെത്തിയിരിക്കുന്നത്. തനിക്ക് തിരുവനന്തപുരത്ത് പ്രിയപ്പെട്ട രണ്ട് ഷോപ്പുകളാണുള്ളതെന്നും ഇവരെയാണ് എപ്പോഴും ആശ്രയിക്കാറുള്ളതെന്നും അമൃത പറയുന്നു. നേരത്തെയും അമൃതയുടെ വീഡിയോകളിലൂടെ അനിയനെയും അമ്മയെയും ആരാധകർക്ക് സുപരിചിതമാണ്. അനിയനെ കണ്ടാൽ ദുൽഖറിനെ പോലെ ഉണ്ടെന്ന് ആരാധകർ കമെന്റ് ഇടാറുള്ളതിനെക്കുറിച്ചും അമൃത പറയുന്നുണ്ട്. മാത്രമല്ല, അനിയന്റെ മുടി വെട്ടി വൃത്തിയാക്കുവാനാണ് ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നതെന്നും അമൃത പറയുന്നു. അതേസമയം, കാലിനു വയ്യെങ്കിലും അമ്മ വന്നതിനെ കളിയാക്കുകയാണ് അമൃത.

എന്നാൽ, അമ്മയാണ് വീഡിയോയുടെ രസമെന്നാണ് ആരാധകർ പറയുന്നത്. അമൃതയുടെ അനിയൻ ബി എസ് സി നഴ്സിങ് വിദ്യാർത്ഥി ആണ്. എപ്പോഴും തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നതിൽ ഏറെ സന്തോഷവതിയാണ് താനെന്ന് നേരത്തെയും അമൃത തുറന്നു പറഞ്ഞിട്ടുണ്ട്. മുൻപ് അച്ഛനെ വീഡിയോയിൽ കാണിക്കാത്തതിനെ കുറിച്ചും നാടിനെയും വീട്ടുകാരെക്കുറിച്ചും ഒപ്പം ഭാവി പ്ലാനുകളെക്കുറിച്ചുമെല്ലാം അമൃത പ്രേക്ഷകരുമായി വീഡിയോ പങ്കുവെച്ചിരുന്നു.

Rate this post