അമ്പിളി ദേവി രണ്ടു ആണ്മക്കളെയും സുന്ദരികളാക്കി ഒരുക്കി : ദേവിക്ക് മുന്നിൽചമയവിളക്കേന്തി അമ്പിളി ദേവിയുടെ ആൺമക്കൾ .| Ambili Devi At Kottamkulangara Temple Viral malayalam

Whatsapp Stebin

Ambili Devi At Kottamkulangara Temple Viral malayalam : യുവജനോത്സവ വേദികളിൽ നിന്നും അഭിനയ ലോകത്തേക്ക് എത്തിപ്പെട്ട താരങ്ങളിൽ ഒരാളാണ് അമ്പിളി ദേവി. നിരവധി സിനിമകളിലൂടെ താരം പ്രേക്ഷകർ ഹൃദയങ്ങളിൽ ഇടം നേടി. സിനിമകളിലൂടെ മാത്രമല്ല ചില പരമ്പരകളിലും താരം വേഷമിട്ടിരുന്നു. തന്റെ അഭിനയ ജീവിതത്തിനിടയിലും ഡാൻസുമായി താരം സജീവമായിരുന്നു. അഭിനയ ലോകത്ത് നിന്നും വിട്ടുനിൽക്കേണ്ടി വന്നപ്പോഴും തന്റെ നൃത്തം എന്ന കഴിവ്

തന്നെയായിരുന്നു താരത്തെ മുന്നോട്ടു നയിച്ചത്. താരം ഡാൻസ് ക്ലാസുകളും നടത്തുന്നുണ്ട്. ടെലിവിഷനിൽ മാത്രമല്ല സോഷ്യൽ മീഡിയയിലെയും സജീവ സാന്നിധ്യമാണ് അമ്പിളി ദേവി. തന്റെ അഭിനയ ജീവിതത്തെയും നൃത്ത ജീവിതത്തെയും കുടുംബത്തെയും കുറിച്ച് എല്ലാം അമ്പിളി ദേവി പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്. താരത്തിന് രണ്ട് മക്കളാണുള്ളത്. ഇപ്പോൾ ഇതാ താരം തന്റെ മകനോടൊപ്പം കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ തൊഴാൻ എത്തിയതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ

മീഡിയയിൽ വൈറലാകുന്നത്. ക്ഷേത്രത്തിൽ അമ്പിളി ദേവി മകനോടൊപ്പം എത്തുന്നതും മകന്റെ തോളിൽ കൈയിട്ട് നടക്കുന്നതും ആരാധകരോടൊപ്പം നിന്ന് സെൽഫിയും ഫോട്ടോയും എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം തുമ്പപ്പൂവ് എന്ന പരമ്പരയിലൂടെ അമ്പിളി

ദേവി മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയിരുന്നു.. അന്ന് മകൻ വളരെ ചെറിയ കുട്ടിയായിരുന്നതിനാൽ മകനെയും കൊണ്ടാണ് അമ്പിളി ദേവി ലൊക്കേഷനിലേക്ക് പോയിരുന്നത്. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു അമ്പിളി ദേവി തന്റെ അഭിനയത്തിന് താല്‍ക്കാലികമായി വിരാമമിട്ടത്.സ്ത്രീപദമെന്ന പരമ്പരയില്‍ അഭിനയിച്ച് വരിക്കുകയാണ് താരം.

Rate this post